മലരിക്കലിലെ ആമ്പൽ പാടം... കോട്ടയം കാഞ്ഞിരം മലരിക്കലിലെ പാടശേഖരങ്ങളിലെ ആമ്പൽ കാണാനെത്തുന്നവർ പൂക്കൾ പറിച്ച് കൊണ്ടുപോകുന്നു.
ആമ്പൽ കിട്ടീ... കോട്ടയം പനച്ചിക്കാടിന് സമീപം അമ്പാട്ട്കടവ് പാടശേഖരത്തിൽ വിരിഞ്ഞ ആമ്പൽ പൂക്കൾ കാണാന് വന്നവരുടെ കൂടെയെത്തിയ കുട്ടി പൂക്കളുമായി ഓടുന്നു.
കടലിറങ്ങി ശംഖുംമുഖത്തിന്റെ തിരിച്ചുവരവ്...
ഇണയെ ആകർക്ഷിക്കാൻ... പാലക്കാട് തോങ്കുറിശ്ശിഭാഗത്ത് നിന്ന്.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
പുന്നാര പൂന്തത്തെ... ആഞ്ഞിലി മരത്തിൽ ചേക്കേറിയ പൂന്തത്തകൾ. കോട്ടയം നീണ്ടൂരിൽ നിന്നുള്ള കാഴ്ച.
ആകെന്നനഞ്ഞാൽ പിന്നെ... മഴ നന്നഞ്ഞ് കൊണ്ട് നടന്നു നീങ്ങുന്ന ആനകൾ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നൊരു ദൃശ്യം.
പച്ചപുതച്ച്... പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ കാഴ്ച.
ആമ... ആമ... കോട്ടയം ഇല്ലിക്കൽ റോഡിൽ ചത്ത് കിടക്കുന്ന ആമ കുഞ്ഞ്.
ഇര തേടി... തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഇരപിടിക്കാൻ വലക്കെട്ടിയ ചിലന്തി.
ഈ ചൂടിൽ നിറംപിടിക്കാൻ... തിരുവിഴ ജംഗ്ഷനു സമീപമുള്ള കയർ ഫാക്ടറിയിലെ തൊഴിലാളികൾ വർണ്ണ ചിത്രങ്ങൾ പതിച്ച കഴിഞ്ഞ കയർമാറ്റുകൾ വെയിലത്തുണക്കുവാൻ നിരത്തുന്നു.
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച.
ശക്തമായ വെയ്ലിൽ വള്ളത്തിൽ കുടപിടിച്ചിരുന്ന് യാത്ര ചെയ്യുന്ന കുട്ടി. എറണാകുളം മറൈൻ ഡ്രൈവിന് സമീപത്ത് നിന്നുള്ള കാഴ്ച
പറന്നുയരാൻ... എറണാകുളം ദർബാർ ഗ്രൗണ്ടിൽ പ്രാവുകൾക്കൊപ്പം സമയം ചിലവഴിക്കുന്ന കുട്ടികൾ.
കൊല്ലം ആശ്രാമം മൈതനത്ത് വി ടൊൽവ് റേസ് സൊല്യൂഷന്റെ നേതൃത്ത്വത്തിൽ നടന്ന കാർ റേസ് മത്സരത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായ് മറിഞ്ഞപ്പോൾ.
കൂടൊരുക്കി... കോട്ടയം കോടിമതക്ക് സമീപം ഉണങ്ങിയ മരക്കൊമ്പിൽ പച്ചിലകുടുക്ക കൂടൊരുക്കുന്ന പക്ഷി
വാക്ദേവതയ്ക്ക് പിന്നിൽ ലക്ഷ്‌മീ കടാക്ഷം തേടി... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയിൽ കച്ചവടത്തിനായി എത്തിച്ച സരസ്വതി ദേവിയുടെ പ്രതിമകൾ. ബാലരാമപുരം പള്ളിച്ചലിലാണ് ഈ പ്രതിമകൾ നിർമ്മിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് എത്തിക്കുന്നത്.
തത്തമ്മേ പൂച്ച, പൂച്ച... ആലപ്പുഴ നഗരത്തിൽ കുട്ടികൾക്കായി തത്തയുടെയും കൂടിന്റെയും മാതൃക വിൽപ്പനക്കെത്തിച്ച അന്യദേശ തൊഴിലാളി.
മലമ്പുഴയിൽ നടന്ന കന്നുപൂട്ട് മത്സരത്തിന്റെ പരിശീലനത്തിൽ നിന്ന്.
മത്സ്യബന്ധനം... എറണാകുളം മുളവുകാടിൽ നിന്നൊരു കാഴ്ച.
  TRENDING THIS WEEK
ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ ഭാര്യ സി.ആർ. സിന്ധു സലൂജ, മകൾ ഗൗരി എന്നിവർക്കൊപ്പം.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന കെ.മുരളിധരൻ എം.പി പത്നി ജ്യോതി,മക്കളായ അരുൺ നാരായണൻ,ശബരീനാഥ് എന്നിവർ
വിടപറയും നേരം... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ സുഹൃത്തുക്കൾ.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
കരയുവാൻ കണ്ണുനീർ ബാക്കിയില്ല... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പുറത്ത് കരഞ് തളർന്നിരിക്കുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
അഫീൽ ജോണ്സന്റെ മൃതദേഹം മൂന്നിലവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടപ്പുരോഗിയായ വല്യമ്മ മേരിയെ എടുത്തുകൊണ്ടുവന്ന് മൃതശരീരം കാണിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com