കണ്‍നിറയെ അയ്യപ്പന്‍...ശബരിമല സന്നിധാനം ശ്രീകോവിലിൽ അയ്യപ്പദര്‍ശനം നടത്തുന്ന കുഞ്ഞയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും ഭാവങ്ങള്‍.
തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയവർ
തൃശൂർ ജില്ലയിൽ ഇന്ന് ആരംഭിക്കാൻ പോകുന്ന നവ കേരള സദസ്സിന് ചെമ്പൂത്രയിൽ വച്ച് നൽകിയ സ്വീകരണത്തിൽ നിന്നും.
തടസങ്ങൾ നീക്കാം... കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും,ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ മുത്തോലിക്കവലയിലെ വേദിയിലെത്തിയ സുരേഷ് ഗോപി പറഞ്ഞതിനെ തുടർന്ന് വേദിയിലെ ചെറിയ ടേബിളും മൈക്കും മാറ്റുന്നു
പ്രകാശം പരത്തുന്ന ചിരി... കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം രാഹുൽ ഗാന്ധിയിൽ നിന്നും കഥാകൃത്ത് ടി.പത്മനാഭൻ ഏറ്റുവാങ്ങുന്നു കെ.സി വേണുഗോപാൽ സമീപം.
ജില്ലാ പഞ്ചായത്ത് മൈഗ്രെന്റ് സുരക്ഷാ പ്രൊജക്റ്റ്‌ എയ്ഡ്‌സ് ദിനാചരണം പയ്യാമ്പലത്ത് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് പി പി ദിവ്യ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു.
പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ച് പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻക്ഷേത്രത്തിൽ മാടമന ഇല്ലത്ത് നാരായണൻനമ്പൂതിരിയുടെ കാർമിത്വത്തിൽ നടന്ന കൊടിയേറ്റ്
കണ്ണൂർ സർവകശാല വൈസ് ചാൻസിലർ പദവിയിൽ നിയമിതനായ പ്രൊഫ. എസ്.ബിജോയ് നന്ദനെ കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നു
കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാര സമർപ്പണത്തിന് എത്തിയ രാഹുൽ ഗാന്ധി അവാർഡ് ജേതാവ് കഥാകൃത്ത് ടി.പത്മനാഭനോട് സംസാരിക്കുന്നു. കെ.സി വേണുഗോപാൽ എം.പി സമീപം.
കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പദ്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു. വി.പി അപ്പുക്കുട്ടപ്പൊതുവാൾ, മാർട്ടിൻ ജോർജ്, എം.കെ രാഘവൻ എം.പി, മേയർ ടി.ഒ മോഹനൻ, സജി ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, കെ.സി വേണുഗോപാൽ, കെ.സുധാകരൻ എം.പി, വി.എ നാരായണൻ, വി.ഡി സതീശൻ, അടൂർ ഗോപാലകൃഷ്ണൻ, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ സമീപം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ.
സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടമായ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ ലഡു വിതരണം ചെയ്യുന്ന കെ.എസ്.യു പ്രവർത്തകർ
സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഔദ്യോഗിക വസതിയിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലി.വെള്ളം കൂടുതലുള്ള കിണറ്റിൽ പുള്ളിപ്പുലി മുങ്ങിച്ചാകാതിരിക്കാൻ ഫോറെസ്റ്റ് ഉദ്യോഗസ്‌ഥർ ഇട്ട് കൊടുത്ത മരത്തടിയിൽ പിടിച്ച് നിൽക്കുന്നു .തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ മയക്കിയതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും പുറത്തേക്കെടുക്കുന്നു.
പൊലിയുംമുമ്പ് പുലി...കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലി ഫോറെസ്റ്റ് ഉദ്യോഗസ്‌ഥർ ഇട്ട് കൊടുത്ത മരത്തടിയിൽ പിടിച്ച് നിൽക്കുന്നു . മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച് പുലിയെ കൂട്ടിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലിയെ കാണാൻ എത്തിയ ജനക്കൂട്ടം.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലിയെ മയക്കിയ ശേഷം വനംവകുപ്പിന്റെ നേതൃത്വത്തിൽ കിണറ്റിൽ നിന്ന് പുറത്തേക്കെടുക്കുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലി.
കണ്ണൂർ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയ പഴകിയ ഭക്ഷണവും എണ്ണയും
കുന്നാവ് ജലദുർഗ ക്ഷേത്രത്തിലെ കാർത്തികവിളക്കിനോടനുബന്ധിച്ച് ദീപാലംകൃതമായ ക്ഷേത്രകുളത്തിൽ നീന്തൽ കൂട്ടായ്മയായ വാട്ടർ ബേർഡ്സിലെ വനിത അംഗങ്ങൾ നടത്തിയ ജലശയനത്തിൽ നിന്ന്
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ഗാലറിയിൽ ആഘോഷിക്കുന്ന ചലച്ചിത്ര താരം കീർത്തി സുരേഷ്
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
ആറാട്ടെഴുന്നെള്ളിപ്പ്...കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്‌സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നെള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com