കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ ഉപേക്ഷിക്കപ്പെട്ട മാവേയിസ്റ്റ് നേതാവ് ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിനെ കീഴടങ്ങൽ നടപടികളുടെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ മാധ്യമങ്ങൾക്കു മുൻപിൽ കൊണ്ടുവന്നപ്പോൾ.
കണ്ണൂർ ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പെരുന്നാൾ നിസ്കാരം നടന്ന ജവഹർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ.
കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ചെറിയ പെരുന്നാൾ നിസ്കാരം നടന്ന ജവഹർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.
ക്ഷേത്രത്തിനകത്തേക്ക് തിടമ്പുമായി ആനപ്പുറത്ത് കിടന്ന് കടക്കാനുള്ള ശ്രമം നടത്തുന്ന പൂജാരി
കർശന നിരോധനമുണ്ട്. എന്നാൽ ഈ നിരോധനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ചില കർഷകർ വൈക്കോലിന് തീയിടുന്നത്. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ തൊടുപുഴ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ എച്ച് എസ് എസ് മൂല്യനിർണ്ണയ ക്യാമ്പിൽ വാ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു
അവധിക്കാല ആരവം... വേനലവധിയിലെ ഓരോ നിമിഷവും ആനന്ദകരമാക്കുകയാണ് കുട്ടികൾ. ചൂടിൽ നിന്നും ആശ്വാസമേകാനും തൃശൂർ അന്നക്കരയിലെ കുളത്തിൽ കുളിച്ചു ഉല്ലസിക്കുന്ന കുട്ടികൾ.
യൂത്ത് ചാറ്റ്... കോട്ടയം നാഗമ്പടം പാലത്തിന് സമീപം ബസ് കാത്ത് നിൽക്കുന്ന യുവാക്കൾ എല്ലാവരും മൊബൈൽ ഫോണിൽ വ്യാപൃതരായപ്പോൾ.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്കു നടത്തിയ മാർച്ച് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു.
വിവിധ മണ്ഡലങ്ങളിലേക്കുള്ള വി.വി പാറ്റ് മിഷ്യൻ കണ്ണൂർ വെയർ ഹൗസിൽ നിന്നും കൊണ്ടുപോകാൻ ലോറിയിൽ അടുക്കിവക്കുന്ന തൊഴിലാളികൾ.
മൂന്നാഴ്ച മുമ്പ് കണ്ണൂർ കായലോട്ടു നിന്നും അവശനിലയിൽ കണ്ടെത്തിയ കാലൻകോഴി കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ), മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാടിന്റെ പരിചരണത്തിൽ. പൂർണ്ണ വളർച്ച വീണ്ടെടുത്താൽ വനം വകുപ്പിനെ വിവരം അറിയിച്ച് ഇതിന്റെ ആവാസവ്യവസ്ഥയിലേക്ക് പറത്തി വിടും.
അവസാന വെള്ളിയാഴ്ച ബെല്ലാർഡ് റോഡ് മൊയ്തീൻ പള്ളിയിൽ പ്രാര്‍ഥനനടത്തുന്ന വിശ്വാസികള്‍.
നിഴല്‍ തണലില്‍... അതികഠിന വെയിലില്‍ തണല്‍ മരങ്ങള്‍ പോലും വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുന്നില്ല. കണ്ണൂർ താവക്കര യുപി സ്കൂൾ റോഡിൽ നിന്ന് ഒരു വെയില്‍ ദൃശ്യം.
ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലിറങ്ങി വലയിട്ട് മീൻപിടിക്കുന്നയാൾ. കണ്ണൻ വർക്കി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ഒരുമയോടെ ഒരു മതിലിൽ... തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മതിലുകളിൽ സ്ഥാനാർത്ഥികളുടെ ചുമരെഴുത്തുകൾ നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് കക്കോടിക്ക് സമീപം ഒരേ മതിലിൽ വിത്യസ്ത പാർട്ടികളുടെ ചുമരെഴുത്തുകൾ തെളിഞ്ഞപ്പോൾ.
ഗാന്ധി സാക്ഷിയായ്... കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും,മോൻസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കയറിയപ്പോള്‍ ഏണിപ്പടി തെന്നിമാറി വീഴാന്‍ തുടങ്ങുന്നു. അപ്രതീക്ഷിതമായ വീഴ്ചയില്‍ ചെറിയ പരിക്കുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവായി
ഹേ റാം.,യെ ക്യാ ഹുവ... 1.കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തവെ ഏണിയിൽ നിന്ന് വീണപ്പോൾ. 2 അഡ്വ.കെ.ഫ്രാൻസിസ് ജോർജും എം.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും ഏണിപ്പടിയിൽ നിന്നും തെന്നി വീഴാൻപോകുന്നു. 3 കൈയിലെ പരിക്ക് പരിശോധിക്കുന്ന സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com