തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം യക്ഷഗാനത്തിനായി തയ്യാറെടുത്തു ഇരിക്കുന്ന കുട്ടികൾ.
അപകട കെണി... തൃശൂർ മോഡൽ ഗേൾസ് സ്കൂളിന് സമീപത്തായി തുരുമ്പെടുത്ത് അപകട നിലയിൽ നിൽക്കുന്ന കാറ്റിൽ ട്രാപ് . കഴിഞ്ഞ റവന്യൂ കലോത്സവത്തിന് ഈ ഗേറ്റ് വഴിയായിരുന്നു കുട്ടികളും മുതിർന്നവരും ഭക്ഷണശാലയിലേക്ക് കടന്നുപോയിക്കൊണ്ടിരുന്നത്.ഫുട്പാത്തിൽ നടക്കുന്ന ആളുകളാണ് ഇപ്പോൾ അപകടം കാത്തിരിക്കുന്നത്.
ചായം പുതച്ച്...തൃശൂർ റവന്യൂ കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിനായി മുഖത്ത് ചായം തേച്ച് തയ്യാറെടുക്കുന്ന കുട്ടി .
കലോത്സവ നഗരിയിൽ കുച്ചിപ്പുടി മത്സരാർത്ഥിയും ഒപ്പന മണവാട്ടിയും കണ്ടുമുട്ടിയപ്പോൾ.
ഒരു റിലാക്സേഷൻ... എച്ച് എസ് എസ് ഗേൾസ് കഥകളി മത്സരത്തിനായി ചമയം അണിഞ്ഞിരിക്കുന്ന കുട്ടി ദാഹം അകറ്റുന്നു
പേരാമ്പ്ര കലോത്സവത്തിൽ മത്സരത്തിനായി ഒരുങ്ങുന്ന കുട്ടി
കൈക്കരുത്ത് കുട്ടികളോടോ...ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിലെ വിധിനിർണയത്തിൽ അപാകത ആരോപിച്ച് പ്രതിഷേധിച്ച മത്സരരാർത്ഥിയെ പൊലീസ് ഗ്രൗണ്ടിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുന്നു. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം ഇതിനെ തുടർന്ന് മണിക്കൂറുകൾ വൈകി. പ്രതിഷേധിച്ച സ്കൂളുകൾകളെ അടുത്ത മൂന്ന് വർഷത്തേക്ക് ബാൻഡ് മേള മത്സരത്തിൽ നിന്നും വില ക്കേർപ്പെടുത്തി
കലയും കരുതലും... എച്ച്.എസ് വിഭാഗത്തിൽ ഭരതനാട്യത്തിനായി ഒരുങ്ങിയ അനൈന യെ പൊലീസുകാർ അഭിനന്ദിക്കുന്നു.
മധുരം കൂട്ടി ഒരു ചായ... എച്ച്.എസ്.എസ് ഗേൾസ് കഥകളി മത്സരത്തിനുശേഷം സ്കൂൾ കാന്റീനിൽ നിന്നും ചായ കുടിക്കുന്ന കുട്ടി.
നഗരത്തൊട്ടിൽ... ഇതര സംസ്ഥാന തൊഴിലാളികളിൽ പലർക്കും താമസിക്കാൻ സ്ഥിരമായി സ്ഥലമില്ലാത്തതിനാൽ കിട്ടുന്നിടം തൊട്ടിൽ കെട്ടുകയാണ് കുടുംബങ്ങൾ. കോഴിക്കോട് കോർപറേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
ഞായറാഴ്ച നടന്ന സാക്ഷരതാ മികവുത്സവത്തിൽ പരീക്ഷ എഴുതുന്ന പ്രായമായ സ്ത്രീ മാറാട് മദ്രസ്സ ഹാളിൽ നിന്നുള്ള കാഴ്ച.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡൗൺ സിൻട്രോം ഫെഡറേഷൻ ഓഫ് കേരള ദേവഗിരി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്പോട്സ് മത്സരത്തിൽ നിന്ന്
അളവ് ഒപ്പിച്ച് അഭ്യാസം... പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വ്യോമസേന കൊല്ലം ആശ്രാമം അഷ്ടമുടി കായലിന് മുകളിൽ നടത്തിയ അഭ്യാസ പ്രകടനം.
കാസർകോട് ജനറൽ ആശുപത്രിയിൽ രണ്ട് മാസത്തോളമായി അവശ്യ മരുന്നുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
ദർഭമുനയല്ലിത് തൊട്ടാവാടി...ഹയർസെക്കൻഡറി വിഭാഗം കേരളനടനം മത്സരാർത്ഥി ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിലെ ജെ. അമൃതയുടെ കാലിൽ തറച്ച മുള്ള് നൃത്ത അദ്ധ്യാപിക ശ്രുതി ജയേഷ് എടുത്ത് കളയുന്നു
ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്.എസ്.എസിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടം ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ റോമ രാജീവ് (ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ)
പൊൻമുത്തം... ആറ്റിങ്ങലിൽ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ കേരളനടനം മത്സരം നടന്ന വേദി മൂന്നിൽ കാണിയായി എത്തിയ 86 കാരി സുമതിയമ്മ മത്സരാർത്ഥി അമൃതക്ക് ആശംസകൾ നേർന്ന് മുത്തം നൽകുന്നു.
എച്ച് .എസ് വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരത്തിനിടെ വേദിയിൽ നിന്നുള്ള ഒരു കൗതുക കാഴ്ച. മത്സരാർത്ഥിയുടെ ഒരു സ്റ്റെപ്പ് വേദിയിലിരിക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് നേരെ നീളുകയും ഉടൻ അവർ ചമ്മലോടെ മുഖം തിരിക്കുകയും ചെയ്തു. Image Filename Caption mono-.1.2482443.jpg 9.98 MB എച്ച് .എസ് വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സര
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യ സഹദേവൻ (ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്)
ഒരു ഉരുള സ്നേഹം... സംസ്ഥാന സ്കൂൾ കലോത്സവം മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിക്ക് ചോറുവാരികൊടുക്കുന്ന അമ്മ.
  TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
അട്ടപ്പാടി വനം മേഖലയിൽ നിന്ന് കുട്ടം തെറ്റിയ നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ പാലക്കാട് ധോണിയിലെ വനം വകുപ്പിന്റെ ബേസ് ക്യാമ്പിലെത്തിച്ച് അതികൃതർ പരിപ്പാലിച്ച് വരുന്നു തമിഴ്നാട് ടോപ്പ് സ്ലീപ്പ് ആന ക്യാമ്പിലെ പഴനി സ്വാമിയുടെ ഭാര്യ ശാന്തി കുട്ടിയാനയ്ക്ക് പാൽ നൽക്കുന്നു.
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
സ്ക്കൂൾ പാചക തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയുന്നു.
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com