പക്ഷി​ച്ചി​റ​ക​ടി​ക​ളും​ ​കി​ളി​പ്പാ​ട്ടും​ ​കേ​ൾ​ക്കു​ന്ന​ ​ഒ​രു​ ​ഗ്രാ​മ​ത്തി​ലേ​ക്കു​ള​ള​ ​യാ​ത്ര​യാ​ണി​ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
വാട്ടർ മാൻ... കൊച്ചി കായലിൽ വാട്ടർ ബൈക്കിൽ അഭ്യാസം നടത്തുന്ന യുവാവ്.
പൂമരത്തണലിൽ... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനെത്തിയ ബോധി കണ്ണനെന്ന ആനയെ ചൂട് കാരണം മരത്തണലിൽ നിർത്തിയിരിക്കുന്നു.
കാഴ്ചയിൽ ആപ്പിൾ തന്നെ എന്നാൽ ഇത് ചാമ്പയ്ക്കാ ആണ്. ആപ്പിൾ ചാമ്പയിൽ ഉണ്ടായതാണ് ഇവ. നിറത്തിലും രൂപത്തിലും ആർക്കും കൗതുകം തോന്നുന്ന ആപ്പിൾ ചാമ്പയുടെ കാഴ്ച അപൂർവമാണ്. ചേർത്തല പാണാവള്ളിയിൽ നിന്നാണ് ഈ ആപ്പിൾ ചാമ്പകാഴ്ച.
അന്നം തന്നെ... പാടത്ത് കർഷകൻ ഉഴുതു മറിക്കുമ്പോൾ ഇരപിടിക്കുന്ന കൊക്കുകൾ. പിറവത്ത് നിന്നുള്ള കാഴ്ച.
പറന്നുയരാൻ... പാടത്ത് ഞാറു പറിക്കുമ്പോൾ കൊത്തിത്തിന്നാൻ എത്തിയ മാടപ്രാവുകൾ. ആലുവ പാടശേഖരത്ത് നിന്നുള്ള കഴ്ച.
പണിമുടക്ക് ദിനമായ ഇന്നലെ ആളൊഴിഞ്ഞ എറണാകുളം ചാത്യാത്ത് റോഡിൽ സൈക്കിൾ അഭ്യാസം നടത്തുന്ന കുട്ടി.
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച്.
കളറായിട്ടൊരു കുളി... ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നും ആശ്വാസത്തിനായി മലപ്പുറം കടലുണ്ടി പുഴയിൽ മുങ്ങിക്കുളിക്കുന്നയാൾ. ദിവസങ്ങളായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ വെഡിംഗ് ഫോട്ടോഷൂട്ടിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോഗ്രഫറും കല്യാണപ്പെണ്ണും.
പ്രകാശഭവനം... സ്ട്രീറ്റ് ലൈറ്റിൽ കൂടുകൂട്ടിയ മൈന കൂട്ടിൽ നിന്നും പുറത്തേക്ക് പറന്നു പോകുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച.
അന്തിച്ചോപ്പ്... ആലപ്പുഴ ബീച്ചിൽ നിന്നുള്ള അസ്തമയ ദൃശ്യം.
വട്ടമിട്ട്... കൊച്ചി കായലിൽ കുട്ട വഞ്ചിയിൽ വലയിട്ട് മൽസ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാർ.
വലയിലാവാതെ... മലപ്പുറം അറവങ്കരയിൽ റോഡരികിൽ വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ഊഞ്ഞാൽ വലകൾ വിൽക്കുന്നയാൾ. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങൾ കുറഞ്ഞതോടെ പ്രതീക്ഷയിലാണ് വിൽപ്പനക്കാർ.
തണ്ണീർ ചുവപ്പ്... വേനൽ കനത്തതോടെ ഫ്രൂട്സ് വില്പനയും പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. മലപ്പുറം മച്ചിങ്ങൽ ബൈപാസിൽ തണ്ണിമത്തൻ വിൽപ്പന നടത്തുന്നയാൾ. സീസൺ ആയതോടെ തമിഴ്‌നാട് ദിണ്ടിഗലിൽ നിന്നാണ് തണ്ണിമത്തൻ വിൽപ്പനയ്ക്കായി എത്തിക്കുന്നത്.
നഗരത്തിലെ തിരക്കിനിടയിൽ നിന്നൊരു അസ്തമയക്കാഴ്ച. എറണാകുളം മാധവ ഫാർമസി ജംഗ്ഷനിൽ നിന്ന്.
ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യരുടെ ശ്രാദ്ധദിനമായ ഇന്നലെ കോട്ടക്കൽ കൈലാസമന്ദിരത്തിൽ നടന്ന കഥകളിയിൽ നിന്ന്. സ്ലോ ഷട്ടർ സ്പീഡിൽ എടുത്ത ചിത്രം.
മീൻക്കെട്ടിൽ നിന്ന് മീൻ കൊത്തിയെടുത്ത് പറന്ന് പൊങ്ങുന്ന കടൽക്കാക്ക (വിസ്കേർഡ് ടെൺ ഇബേർഡ്). എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.
മീനുകൾ കൊത്തിപ്പറക്കാൻ ശ്രമിക്കുന്ന നീർക്കാക്ക. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലിൻചുവടിലെ ഫ്ലാറ്റ് സാമുച്ചയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി വോട്ടർമാർക്കൊപ്പം.
നടപ്പാതയെവിടെ... കൊച്ചി ഫോർഷോർ റോഡിലെ നടപ്പാതയിൽ കാൽനടയാത്രക്ക് തടസമായി കൊണ്ടിട്ടിരിക്കുന്ന സാധനങ്ങൾ.
കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനേത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വരുന്ന ഇരുപത്തിരണ്ടാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
മഴ മഴ കുട കുട... മഴ ശക്തമായതോടെ കുട വിപണിയും സജീവമായി. കോട്ടയം ചന്തക്കവലയിലെ കടയിൽ നിന്ന് കുടകൾ വാങ്ങുന്ന കുടുംബം.
മഴയിങ്ങെത്തി... മഴ ശക്തമായതോടെ ബസിൻറെ ഷട്ടർ ഇടുന്ന വിദ്യാർത്ഥിനികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
ചെളിക്കുളം... കനത്ത മഴയെ തുടർന്ന് ചെളിക്കുളമായി മാറിയ കോട്ടയം കെ.എസ്.ആർ ടി.സി സ്റ്റാൻഡ്.
മിന്നൽ പ്രതീക്ഷയിൽ... മാനത്ത് വെയിൽ കണ്ടതോടെ മഴ മൂലം മുടങ്ങിയ തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് കുഴി മിന്നലിനായ് ഒരുക്കിയ കുഴികളിലെ വെള്ളം കോരി കളയന്ന വെടിക്കെട്ടുക്കാർ എന്നാൽ വൈകിട്ടോടെ വീണ്ടും മഴ പെയ്തതിനെ തുടർന്ന് വെടിക്കെട്ട് വീണ്ടും മുടങ്ങി. ഇത് മുന്നാം തവണയാണ് വെടിക്കെട്ട് മുടങ്ങുന്നത്.
കണ്ണീർപാടം... കോട്ടയം തിരുവാർപ്പ് ജെ.ബ്ലോക്ക് പാടശേഖരത്തിലെ തൊമ്മിക്കരിയിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കിളിർത്ത് നിൽക്കുന്നത് കാണിക്കുന്ന കർഷകൻ.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
കോട്ടയം കുമരകം റോഡിൽ ചന്തക്കവലക്ക് സമീപമുള്ള കോണത്താറ്റ് പാലം പൊളിച്ച് പണിയുന്നതിന് മുന്നോടിയായി തോട്ടിൽ ബണ്ട് കെട്ടി താൽക്കാലിക റോഡ് നിർമ്മിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com