ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ തൊടുപുഴ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ എച്ച് എസ് എസ് മൂല്യനിർണ്ണയ ക്യാമ്പിൽ വാ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു
അവധിക്കാല ആരവം... വേനലവധിയിലെ ഓരോ നിമിഷവും ആനന്ദകരമാക്കുകയാണ് കുട്ടികൾ. ചൂടിൽ നിന്നും ആശ്വാസമേകാനും തൃശൂർ അന്നക്കരയിലെ കുളത്തിൽ കുളിച്ചു ഉല്ലസിക്കുന്ന കുട്ടികൾ.
യൂത്ത് ചാറ്റ്... കോട്ടയം നാഗമ്പടം പാലത്തിന് സമീപം ബസ് കാത്ത് നിൽക്കുന്ന യുവാക്കൾ എല്ലാവരും മൊബൈൽ ഫോണിൽ വ്യാപൃതരായപ്പോൾ.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്കു നടത്തിയ മാർച്ച് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു.
വിവിധ മണ്ഡലങ്ങളിലേക്കുള്ള വി.വി പാറ്റ് മിഷ്യൻ കണ്ണൂർ വെയർ ഹൗസിൽ നിന്നും കൊണ്ടുപോകാൻ ലോറിയിൽ അടുക്കിവക്കുന്ന തൊഴിലാളികൾ.
മൂന്നാഴ്ച മുമ്പ് കണ്ണൂർ കായലോട്ടു നിന്നും അവശനിലയിൽ കണ്ടെത്തിയ കാലൻകോഴി കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ), മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാടിന്റെ പരിചരണത്തിൽ. പൂർണ്ണ വളർച്ച വീണ്ടെടുത്താൽ വനം വകുപ്പിനെ വിവരം അറിയിച്ച് ഇതിന്റെ ആവാസവ്യവസ്ഥയിലേക്ക് പറത്തി വിടും.
അവസാന വെള്ളിയാഴ്ച ബെല്ലാർഡ് റോഡ് മൊയ്തീൻ പള്ളിയിൽ പ്രാര്‍ഥനനടത്തുന്ന വിശ്വാസികള്‍.
നിഴല്‍ തണലില്‍... അതികഠിന വെയിലില്‍ തണല്‍ മരങ്ങള്‍ പോലും വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുന്നില്ല. കണ്ണൂർ താവക്കര യുപി സ്കൂൾ റോഡിൽ നിന്ന് ഒരു വെയില്‍ ദൃശ്യം.
ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലിറങ്ങി വലയിട്ട് മീൻപിടിക്കുന്നയാൾ. കണ്ണൻ വർക്കി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ഒരുമയോടെ ഒരു മതിലിൽ... തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മതിലുകളിൽ സ്ഥാനാർത്ഥികളുടെ ചുമരെഴുത്തുകൾ നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് കക്കോടിക്ക് സമീപം ഒരേ മതിലിൽ വിത്യസ്ത പാർട്ടികളുടെ ചുമരെഴുത്തുകൾ തെളിഞ്ഞപ്പോൾ.
ഗാന്ധി സാക്ഷിയായ്... കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും,മോൻസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കയറിയപ്പോള്‍ ഏണിപ്പടി തെന്നിമാറി വീഴാന്‍ തുടങ്ങുന്നു. അപ്രതീക്ഷിതമായ വീഴ്ചയില്‍ ചെറിയ പരിക്കുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവായി
ഹേ റാം.,യെ ക്യാ ഹുവ... 1.കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തവെ ഏണിയിൽ നിന്ന് വീണപ്പോൾ. 2 അഡ്വ.കെ.ഫ്രാൻസിസ് ജോർജും എം.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും ഏണിപ്പടിയിൽ നിന്നും തെന്നി വീഴാൻപോകുന്നു. 3 കൈയിലെ പരിക്ക് പരിശോധിക്കുന്ന സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്
വേനലവധിയിൽ വാടാതിരിക്കാൻ... തലയ്ക്കു മീതെ കത്തി നിൽക്കുന്ന സൂര്യനിൽ നിന്നും രക്ഷ നേടാനായി കുടയുമായി നിർമ്മാണം പുരോഗമിക്കുന്ന പാലത്തിനു അരികിലുള്ള താൽക്കാലിക മണ്ണിട്ട വഴിയിൽ കൂടി നടന്നു വരുന്ന കുട്ടികൾ. തൃശൂർ പാലക്കലിൽ നിന്നുമുള്ള ചിത്രം
ഉരുകിയുരുകി... കടുത്ത വെയിലിൽ രണ്ടു കുടകളുടെ തണലിൽ ഇരുന്ന് മെഴുകുതിരി വില്പന നടത്തുന്ന വയോധിക. നാഗമ്പടം സെൻറ് ആൻറണീസ് പള്ളിയിൽ നിന്നുള്ള കാഴ്ച.
അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ ഒരു കുടക്കീഴിൽ സഞ്ചരിക്കുന്ന കുടുംബം
പാവക്കുട്ടിയല്ല... ആലപ്പുഴ തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന്റെ കൂട്ടാണ് ജിമ്മിയെന്ന നായ്ക്കുട്ടി. അഭിനവ് സൈക്കിളെടുത്ത് ഇറങ്ങിയാലുടൻ ജിമ്മി സൈക്കിളിന്റെ കുട്ടയിൽ കയറിയിരിക്കും. അവധിക്കാലമായതിനാൽ നാട് മുഴുവൻ കറങ്ങിയ ശേഷമാണ് ഇരുവരുടെയും മടക്കം.
കനത്ത വെയിലിലും ആലപ്പുഴ സമാന്തര ബൈപ്പാസ് നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി.
സർക്കാർ പൂൾ.... കനത്ത ചൂടിൽ പൈപ്പ് പൊട്ടിയ കുഴിയിൽ കിടന്ന് ചൂട് അകറ്റുന്ന പട്ടി. തൊടുപുഴയിൽ നിന്നുള്ള കാഴ്ച
കളർഫുൾലൈഫ്: പ്ലസ്ടു സമാപന ദിവസം പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ കുങ്കുമം എറിഞ്ഞ് ആഘോഷിക്കുന്നു.
കൈതോല പായ ചുരുട്ടി... വൈക്കത്ത് നിന്ന് കൊണ്ടുവന്ന കൈതോല പായകൾ വിൽപ്പനയ്ക്കായി അടുക്കി വയ്ക്കുന്ന ജോയ്. ആലപ്പുഴ വഴിച്ചേരിപ്പാലത്തിന് സമീപത്ത് നിന്നുള്ളകാഴ്ച
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഗ്യാരൻ്റിക്ക് പിന്നിൽ...ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കവറിലെ പഴയ തുണികളിൽ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഉണ്ടോ എന്നു പ്രചാരണ ഫ്ളക്സിന് പിറകിലെ തണലിൽ ഇരുന്ന് നോക്കുന്ന വയോധികൻ. പടിഞ്ഞാറെ കോട്ടയിൽ നിന്നുമുള്ള ചിത്രം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com