വാനിലുയർന്ന്... ഓണ അവധിക്കാലത്തെ പ്രധാന വിനോദങ്ങളാണ് ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി. ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി
കിഷ്കിന്ധ കാണ്ഡം... പേട്ട ജംങ്ങ്ഷനിലെ പഴക്കടക്ക് സമീപം ഭക്ഷണം തേടിയെത്തിയ കുരങ്ങൻ പഴക്കടക്കാരൻ നൽകിയ പേരയ്ക്ക കഴിക്കുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ച ബോട്ടിൽ നിന്ന് മീനുകൾ ബോക്സുകളിലേക്ക് മാറ്റിയപ്പോൾ. വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.
ഉണക്കി എടുക്കാൻ ...തൃശൂർ പുലികളി ശങ്കരകുളങ്ങര ദേശത്തിനായി ചായം തേച്ച പുലികൾ ദേഹം ഉണങ്ങാനായി ഫാനിനു മുൻപിൽ നിൽക്കുന്നു
പാലക്കാട് നിന്നുമെത്തിയ സംഘം ഇന്നലെ രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ്.
മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി
മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി.
കണ്ണൂർ പുല്ലുപ്പി കടവിൽ നിന്നുള്ള സായാഹ്ന ദൃശ്യം
കണ്ണൂർ താണ ദേശീയപാതയിൽ കാറിന് തീപിടിച്ച നിലയിൽ.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സെപക് താക്രോ ജില്ലാ ടീം സെലക്ഷൻ ക്യാമ്പിൽ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
ദേശീയ പാതയിൽ കണ്ണൂർ കണ്ണോത്തും ചാലിൽ ടാങ്കർ ലോറിക്കടിയിൽപെട്ട യാത്രക്കാരനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തപ്പോൾ
പേടിച്ച് പോയല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷനിലെ നടപ്പാതയിൽ കിടക്കുന്ന തെരുവ് നായയെ പേടിയോടെ നോക്കുന്ന കുട്ടി
പായിപ്പാട് ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ആട് ജീവിതം.....തീറ്റ തേടി മേയ്ച്ചുകൊണ്ടുപോകുന്ന ആട് കർഷകൻ. ഒരു കൂട്ടം 250 ആടുകൾ ഉണ്ടാകും.തമിഴ് നാട്ടിലെ ഉത്തമ പാളയത്ത് നിന്നുള്ള കാഴ്ച.
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
വടം പൊട്ടും വലി...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പെൺകുട്ടികളുടെ വടംവലി മത്സരത്തിനിടെ വടംപൊട്ടിയപ്പോൾ.
കോട്ടയം ശാസ്ത്രി റോഡിന് സമീപം നടപ്പാതയിൽ അപകടകരമായി ചുറ്റി ഇട്ടിരിക്കുന്ന കേബിളുകൾ
ഉത്രാട ദിനത്തിൽ കോഴിക്കോട് എസ്.എം. സ്ട്രീറ്റിലെ തിരക്ക്
ബ്ലോക്കിലായി ഉത്രാടപ്പാച്ചിൽ… ഉത്രാട ദിനത്തിൽ വൈകിട്ട് മിനി ബൈപ്പാസിൽ മിംസ് ഹോസ്പിറ്റലിന് സ്മീപം അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
എം.ഇ.എസ് വുമൺസ് കോളേജിൽ നടന്ന എം.ഇ.എസ് ഓണം സൗഹൃദ സദസ് ഗോവ ഗവർണർ പി.എസ് .ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com