ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ.
ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച.
അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ.
തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും.
ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ.
മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ.
പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.
കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം.
ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്.
നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ.
നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ.
തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച.
റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ.
നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി.
കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച.
ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു.
വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ.
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു.
ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com