നടിയെ അക്രമിച്ച ക്കേസിൽ ദിലീപിനെ വെറുതെ വിട്ട വാർത്ത കെ.എസ് ആർ.ടി.സി ബസിലിരുന്ന് മൊബൈലിൽ വാർത്ത കേൾക്കുന്നു
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ കോണും ജോഷ്വായും. ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
കൊല്ലം കുരീപ്പുഴ അ‌യ്യൻകോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് ചിറ്റപ്പനഴികത്ത് കായൽവാരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചപ്പോൾ.
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ കോൺഗ്രസ്ര പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം
അമ്മേ ശരണം..... ചക്കുളത്തുകാവ് പൊങ്കാല സമർപ്പിച്ച ശേഷം പ്രാർത്ഥിക്കുന്ന ഭക്തർ. തിരുവല്ല നഗരത്തിൽ നിന്നുള്ള കാഴ്ച
തൃക്കാർത്തിക... കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ.
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടൽ തീരത്ത് നടന്ന നാവിക അഭ്യാസ പ്രകടനത്തോടനുബന്ധിച്ച് തീരത്തെത്തിയ നാവിക സേനയുടെ പടക്കപ്പലുകൾ രാത്രിയിൽ ദീപാലംകൃതമാക്കിയപ്പോൾ.
ഫുൾ 'കവർ'... ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നതിൽ കർശന നിയന്ത്രണമുണ്ടെകിലും പാലിക്കപ്പെടാറില്ല.തീർഥാടകൻ നൽകിയ പ്ലാസ്റ്റിക്ക് കവറോട്‌ കൂടിയ ഭക്ഷണപദാർത്ഥവുമായി മരക്കൂട്ടത്തിന് സമീപം പാതയോരത്ത് ഇരിക്കുന്ന സിംഹവാലൻ കുരങ്ങ്.
നല്ല നാളേക്കായി... സ്വയംഭരണ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ജില്ലാ ലീപ് സെല്ലിന്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും എൻ.എസ്.എസ് വളണ്ടിയർ മാരുടെയും നേതൃത്വത്തിൽ പഴയ കോർപറേഷൻ ബിൽഡിഗിന്റെ മതിലിൽ തീർത്ത പെയിന്റിംഗ്.
ജില്ലാ സ്കൂൾ കലോത്സവം നടന്ന കോഴഞ്ചേരിയിൽ മത്സരയിനങ്ങളിൽ പങ്കെടുക്കാനായി വേദിയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. റോഡരികിലെ കെട്ടിടത്തിന്റെ ചുവരിൽ ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് കാണാം.
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി കടലിൽ കിടന്ന ബോട്ടിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന സേനാംഗങ്ങൾ.
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാ‌ർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.
താരാട്ട് മുദ്ര... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ മത്സരത്തിനെത്തിയ ശ്രിത അനിൽ കൂടെ വന്ന സുഹൃത്തിൻ്റ നാലുമാസം പ്രായമുള്ള കുട്ടിയെ ഗ്രീൻ റൂമിൽ കിടത്തി ലാളിക്കുന്നു.
ഭാവം പാകത്തിന്... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തൽ ഹയർസെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ വാകത്താനം ജെ.എം എച്ച്.എസ്.എസിലെ അലക്സ് പി. തങ്കച്ചനൊപ്പം കലോത്സവത്തിന് പാചകത്തൊഴിലാളിയായെത്തിയ സുധ ചുവട് വച്ചപ്പോൾ. ലത,ശുഭ എന്നിവർ സമീപം.
കളിക്കല്ലേ മൈക്കേ...കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിനിടെ വേദിയിൽ സ്ഥാപിച്ചിരുന്ന മൈക്കിൽ കൈതട്ടിയപ്പോഴുള്ള മത്സരാർത്ഥിയുടെ ഭാവങ്ങൾ
ശരണ വീഥിയിൽ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ.
ശരണം എന്നയ്യപ്പാ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കഠിനമായ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ. ഇടവിട്ടുള്ള മഴയെത്തുടർന്ന് വഴുക്കലുള്ള പാറയും കുത്തിറക്കവും കയറ്റവും താണ്ടി വേണം സന്നിധാനത്ത് എത്തിച്ചേരാൻ.
പുല്ലുമേട്ടിൽ ശബരിമല തീർത്ഥാടകർക്ക് കൗതുകമുണർത്തി പുൽമേട്ടിൽ മേയുന്ന ആനക്കൂട്ടം
നൂറുമേനിക്കായി... മാനമറിഞ്ഞ് വിളവിറക്കിയാൽ നൂറുമേനി കൊയ്യാം ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുന്ന കർഷകൻ. കണിമംഗലത്ത് നിന്നുള്ള കാഴ്ച.
വർണ്ണ കൊക്കുകൾ... കോട്ടയം നാട്ടകം പാറേച്ചാൽ ബൈപാസ് റോഡിന് സമീപത്തെ പാടശേഖരത്തിൽ നിന്ന് പറന്നുപോകുന്ന വർണ്ണ കൊക്കുകൾ.
  TRENDING THIS WEEK
തൃശൂർ കോർപറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ബിജെപി തമിഴ്നാട് ഘടകം ഉപാദ്ധ്യക്ഷ ഖുശ്ബു സുന്ദർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തൃക്കാർത്തിക ദിനം എറണാകുളം വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ ദീപം തെളിക്കുന്ന യുവതികൾ.
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാനായി മൈക്ക് നേരെയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ് ക്ളബ് പ്രസിഡന്റ് ആർ. ഗോപകുമാർ സമീപം
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിലെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാച്ചിൽ സമയം നോക്കുന്നു
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ഡിസംബർ ആറിന്റെ പശ്ചാത്തലത്തിൽ പതിനെട്ടാംപടിക്ക് മുന്നിൽ ആർ.എ.എഫിന്റെ കാവൽ
രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനുമായി സ്വകാര്യ സംഭാഷണം നടത്തുന്നു
വെച്ചൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊയ്‌തെടുത്ത നെല്ല് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ മൂടിയിട്ടിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com