ജീവിത തോണിയിൽ... ഉപജീവന മാർഗമായ കക്കാ വാരൽ കഴിഞ്ഞ് തോണിയിൽ മടങ്ങുന്ന വൃദ്ധകളായ മത്സ്യത്തൊഴിലാളികൾ. എറണാകുളം കുമ്പളങ്ങി കായലിൽ നിന്നുള്ള കാഴ്ച.
വെള്ളിവെളിച്ചം... കനത്ത മഴയിൽ വെള്ളക്കെട്ടായ എറണാകുളം കെ.എസ്.ആർ.ടി.സി റോഡ്.
വെള്ളത്തിലഭ്യാസം... ഇന്ന് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായ എം.ജി റോഡിൽ സാഹസികമായി ബൈക്കിൽ സഞ്ചരിക്കുന്നവർ.
ഓരോ ഫയലിലും ഓരോ ജീവിതം... കോട്ടയം നഗരസഭാദ്ധ്യക്ഷയുടെ കാബിനിലേക്ക് ഫയലുകളുമായി പോകുന്ന ജീവനക്കാരൻ. ആന്തൂർ നഗരസഭയിലെ പ്രശ്നങ്ങൾക്ക് ശേഷം ഫയലുകളിലെല്ലാം പെട്ടന്ന് തീരുമാനമെടുക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
തിരതാണ്ഡവം... രൂക്ഷമായ കടലാക്രമണത്തിൽ നിലംപൊത്താറായ കാട്ടൂർ തെക്ക് ഗ്രാമപഞ്ചായത്ത് വെളിയിൽ റോബർട്ട് വീട്ടുസാധനങ്ങൾ മാറ്റുന്നതിനിടയിൽ ഉയർന്നുപൊങ്ങിയ തിരമാല.
മഴ കാഴ്ചകൾ... കോട്ടയം നഗരത്തിൽ നിന്നുള്ള മഴ കാഴ്ചകൾ
വെള്ളക്കെട്ട്... മഴ തുടങ്ങിയതോടെ വെള്ളക്കെട്ടായിമാറിയ കോട്ടയം നാഗമ്പടം ചെല്ലിയൊഴുക്കം റോഡ്.
മഴയിൽ കുതിർന്ന്... എറണാകുളം നഗരത്തിൽ നിന്നുള്ള മഴക്കാഴ്ച.
മഴയിലാ മീൻ... മഴയത്ത് യാത്ര ചെയ്യുന്ന മീൻ വിൽപ്പനക്കാരൻ. കോട്ടയം പള്ളിക്കത്തോട് നിന്നുള്ള കാഴ്ച.
മഴ
നന്നഞാലും പഠിക്കണം... കനത്ത മഴയിൽ അച്ഛനൊപ്പം സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച.
രാമായണ മാസാരംഭത്തിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിക്കുന്ന ബാലിക.
കടലോളം ഉല്ലാസം... അവധിദിനം ആലപ്പുഴ അന്ധകാരനഴി കടപ്പുറത്തെത്തിയ സന്ദർശകർ കടലിൽ ഉല്ലസിക്കുന്നു.
കൂടൊരുക്കി..., മാഹാളി ഇലട്രിക് വയറിൽ കൂട് കൂട്ടിയപ്പോൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
കളിയിൽ അൽപ്പം കാര്യം... തൃശൂർ തളിക്കുളം ബീച്ചിൽ സുരക്ഷാവലയം ഭേദിച്ച് കളിയിലേർപ്പെട്ടിരിക്കുന്നവർ.
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങ കാനനപാതയ്ക്ക് സമീപം ഇറങ്ങിയ കാട്ടാന.
മഴയ്ക്ക് മുന്നേ... മഴയ്ക്ക് മുന്നേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയപ്പോൾ. ആലപ്പുഴ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
ചേർത്തല കടക്കരപ്പള്ളി കയർവ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾ കയർപിരിക്കുന്നു.
  TRENDING THIS WEEK
ചിരിമധുരം... കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ. ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികൾക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച എം.പി അവാർഡ് 2019 ൽ പങ്കെടുക്കാൻ എത്തുന്ന നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എം.പി സമീപം.
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ ഒരു വിഭാഗം വൈദികർ മൂന്ന് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം പിൻവലിച്ചതായി പ്രഖ്യാപിച്ച് ഫാ. ജോസ് വൈലിക്കോടത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ശക്തമായ കടലാക്രമണത്തെ തുടർന്ന് തകർന്നടിയുന്ന ശംഖുംമുഖം തീരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com