കരുതലും 'കൽ'താങ്ങും : പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്തായ കരുതലും കൈത്താങ്ങും പരിപാടിക്കിടെ ഓ‌ഡിറ്റോറിയത്തിന് മുൻവശത്തുള്ള ടാപ്പിന്റെ ചോർച്ച പ്ളാസ്റ്റിക്ക് വള്ളികൊണ്ട് കെട്ടിയ ടാപ്പിനുമുകളിൽ കല്ലെടുത്തുവച്ച് കുറയ്ക്കാൻ ശ്രമിക്കുന്നു.
പ്രതിഷേധം ചുവടു വച്ച്... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.
സഞ്ചാരികളെ ആകർഷിക്കാനായി കോഴിക്കോട് കടപ്പുറത്ത് എത്തിയ ഒട്ടകത്തിന്റെ മേൽ സഞ്ചരിക്കുന്നവർ
മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.
കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസിൽ ഇ.കെ നായനാരുടെ ചിത്രത്തിനു സമീപം പത്നി ശാരദ ടീച്ചർ.
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ റോഡിൽ നിർമാണം നടക്കുന്ന സമര പന്തലിൽ കെ.എസ്.ആർ.ടി.സി.ബസ് കയറി കുടുങ്ങിയപ്പോൾ.ബസിന്റെ ലഗേജ് കാരിയർ ഇരുമ്പു പൈപ്പിൽ കുടുങ്ങി പന്തൽ തകർന്നു .അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക് പറ്റി
കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.
സ്വാതന്ത്ര്യത്തിലേക്ക് തിരിച്ച്: കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ നേതൃത്വത്തിൽ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പിന് ശേഷം വിട്ടയക്കപ്പെടുന്ന നായ
ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കണ്ണൂര്‍ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പകല്‍ കണ്ണൂര്‍ നഗരത്തില്‍ തോരാതെ പെയ്ത മഴയില്‍ നനഞ്ഞിരിക്കുന്ന ചെമ്പരുന്ത്.
തോക്കും പൊട്ടി ട്രാക്കും പൊട്ടി...പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഒട്ടമത്സരത്തിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞുപോയ സിന്തറ്റിക് ട്രാക്കിൽ നിന്ന് സ്റ്റാർട്ടിങ് ഷൂട്ട് ചെയ്യുന്നയാൾ. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടക്കാത്ത ഈ ട്രാക്കിലാണ് എം.ജി യൂണിവേഴ്സിറ്റി കായികമേളയും നടക്കുവാൻ പോകുന്നത്.
ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ എച്ച് എസ് എസ് വിജയികളായ സെന്റ് ജോസഫ് എച്ച് .എസ് .എസ് കരിമണ്ണൂർ
ഇടുക്കി ജില്ലാ കലോൽസവ വേദിയിലെത്തിയ 88 വയസുള്ള മറിയക്കുട്ടി മാർഗ്ഗംകളിയിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നു
കലോൽസവ വേദിയിലെ സെൽഫി പോയിന്റിൽ ഫോട്ടോ എടുത്തപ്പോൾ പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറയുടെ തല ചേർത്ത് പിടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
പ്രതിഷേധ ഭാവം... കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ അർഹിക്കാത്ത വിദ്യാർത്ഥിക്ക് ഒന്നാം സമ്മാനം കൊടുത്തെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്ന മറ്റു മത്സരാർത്ഥികൾ.
നേരായ ദിശയ്ക്കായി...എൻ.സി.സി ദിനാചരണ വാരാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിലെ ദിശ ബോർഡുകൾ വൃത്തിയാക്കുന്ന എൻ.സി.സി വിദ്യാർത്ഥികൾ
കൺപാർത്ത്... ശബരിമല സന്നിധാനത്ത് ദർശനം കാത്തുനിൽക്കുന്നവരുടെ തിരക്ക്.
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com