തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
രാവിലത്തെ തെളിഞ്ഞ അന്തരീക്ഷം മാറി മാനം ഇരുണ്ടപ്പോൾ. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കോവിഡ് മൂലം ജലമേളകളും ആരവങ്ങളുമില്ലാതെ ഇത് രണ്ടാവർഷം. വള്ളത്തിലിരുന്ന് ആവേശഭരിതമായി തുഴയുന്ന കുട്ടി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം.
പച്ചപ്പ് തേടി... ശക്തമായി പെയ്ത മഴ തോർന്നപ്പോൾ പറന്നെത്തി ഇലയിൽ ഇരിക്കുന്ന തുമ്പികൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
വേമ്പനാട്ട് കായലിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന മത്സ്യ തൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ചേക്കേറാൻ... മേഘങ്ങളുടെ കാഴ്ച ചിലപ്പോഴൊക്കെ പെയ്ന്റിംഗുകൾ പോലെയാണ്. ഇലകൾ പൊഴിഞ്ഞ മരക്കൊമ്പിൽ വിശ്രമിക്കാനെത്തുന്ന കാക്കയുടെ പശ്ചാത്തലത്തിലുള്ള ആകാശക്കാഴ്ച. വൈറ്റിലയിൽ നിന്ന്.
നിഴലിൽ ചവിട്ടി... എറണാകുളം പേരണ്ടൂർ കനാലിൽ ഇരതേടിയിറങ്ങിയ കൊക്കിന്റെ നിഴൽ വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു പ്രഭാത കാഴ്ച.
ഉല്ലാസത്തിരമാല...ആലപ്പുഴ ബീച്ചിന് സമീപത്തുള്ള പൊഴിയിൽ കുളിക്കുന്ന കുട്ടികൾ
അന്തിച്ചോപ്പ്... ആലപ്പുഴ അന്ധകാരനാഴി ബീച്ചിൽ ചെറുവള്ളത്തിൽ മത്സൃബന്ധനം നടത്തുന്നയാൾ. നയനമനോഹരമായ അസ്തമയക്കാഴ്ച.
ബ്ലോക്ക്ഡ്... തൃശൂർ സ്വരാജ് റൗഡിൽ വാഹനഗതാഗതത്തിന് തടസ്സമായി കിടക്കുന്ന പശുക്കൾ.
കളിചിരിയിൽ... എറണാകുളം ജില്ലയിൽ വിനോദസഞ്ചാരികൾ വന്ന് പോകുന്ന ബീച്ചുകളിലൊന്നായ പുതുവൈപ്പ് ബീച്ചിൽ നായ്ക്കുട്ടിയോടൊപ്പം ഓടിക്കളിക്കുന്ന കുട്ടി.
എറണാകുളം തോപ്പുംപ്പടി കായലിൽ വേലിയിറക്കത്തിനിടയിൽ ചെറുവള്ളങ്ങളിൽ മത്സൃബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ.
എറണാകുളത്തെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ പുതുവൈപ്പ് ബീച്ചിലെ സ്ഥിരം കാഴ്ചകളിലൊന്നായ കുഞ്ഞൻ ‌‌ഞണ്ട്.
ഇലട്രിക് ലൈനിൽ വിശ്രമിക്കുന്ന നീർകാക്കകൾ. കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലബാർ കലാപം നൂറ് വർഷം നൂറ് സെമിനാർ പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ക്ഷീര സംഘങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻകം ടാക്സ് നിറുത്തലാക്കുക എന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.
മറക്കില്ല മന്ത്രിയെ... തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയ വിതര മേളയിൽ നിന്നും പട്ടയം സ്വീകരിച്ച പീച്ചി സ്വദേശി റോസിയെയും, പുത്തൂർ സ്വദേശി അമ്മിണിയെയും ചേർത്ത് പിടിച്ച് സന്തോഷം പങ്കിടുന റവന്യു മന്ത്രി കെ. രാജൻ.
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com