നഗരസഭാ ജീവനക്കാർ റോഡിലെ ചപ്പുചവറുകൾ തൂത്തുവാരി തീയിട്ടപ്പോൾ വഴി പുകകൊണ്ട് മൂടി. കോട്ടയം എം.എൽ റോഡ് ടി.ബി റോഡിലെ കാഴ്ച.
വഴിയോരത്ത് വിൽപ്പനക്ക് വെച്ചിരിക്കുന്ന ഏത്തപ്പഴം കടുത്ത ചൂടിൽ വാടിപ്പോകാതിരിക്കാൻ തുണികൊണ്ട് മൂടുന്ന കച്ചവടചക്കാരൻ. കോട്ടയം നഗരത്തിലെ കാഴ്ച.
എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കായൽ കാഴ്ചകൾ.
വഴിയിൽ ഉപേക്ഷിച്ച മാലിന്യകവറിനുള്ളിൽ കുടുങ്ങിയ നായ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
ബീമാപള്ളി ഉറൂസ് മഹാമഹത്തിന്റെ ഭാഗമായി ദർഗാഷെരീഫ് ദീപത്താൽ അലങ്കരിച്ചപ്പോൾ.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് കണ്ടിരിക്കുന്ന കുട്ടികൾ.
പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തിഡ്രൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ദീപാലകൃതമായപ്പോൾ.
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
ജലക്കാഴ്ച...മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ നീങ്ങുന്ന തൊഴിലാളികൾ. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ ഞാനും പങ്കുചേരാം ...തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കൂട് ഉണ്ടാക്കാൻ പ്ലാസ്റ്റിക് ചരട് കൊത്തി കൊണ്ടു പോകുന്ന കാക്ക
സുര്യനെ തോട്ടേയ്...വളർത്തു നായയെ വാനിലേക്ക് ഉയർത്തി ചിരികളിയിലാണ് യുവതി. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള സ്നേഹകാഴ്ച്ച.
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
ശബരിമല ശ്രീകോവിലിനരികിൽ അയ്യപ്പദർശനത്തിന് അച്ഛന്റെ തോളിലേറി കാത്തിരിക്കുന്ന മാളികപ്പുറം സൂര്യാസ്തമയവേളയിലെ മഴക്കാറിന്റെ പശ്ചാത്തലത്തിൽ.
എറണാകുളം മറൈൻ ഡ്രൈവിൽ നിന്നൊരു ചെറുപക്ഷി ഇരതേടുന്ന ദൃശ്യം.
ലക്ഷദീപത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന പെൺകുട്ടി.
ഇന്ന് മുതൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ ബൂത്തുകളിൽ ഒന്നൊഴികെ എല്ലാം ഫാസ്റ്റാഗ് സംവിധാനത്തിലാക്കിയതിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന ഫാസ്ട്രാക്കും പണം കൊടുത്ത് പോകുന്ന ടോൾ ബൂത്തിലെ വാഹനങ്ങളുടെ നീണ്ട നിരയും കാണാം.
സുരക്ഷയാണ് തലയിൽ... ശക്തമായ വെയിലിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് വെച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്ന് വയനാട് അമ്പലവയലിൽ ഒരുക്കിയ അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
  TRENDING THIS WEEK
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരിക്കൽ ചടങ്ങിന് ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനി അവതരിപ്പിക്കുന്ന പാവകളി ആസ്വദിക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാനോടൊപ്പം വീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും. മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ എന്നിവർ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങിനെത്തിയ പദ്മശ്രീ പുരസ്ക്കാരത്തിനർഹയായ നോക്കുവിദ്യ പാവകളി കലാകാരി എം.പങ്കജാക്ഷി യും കൊച്ചുമകൾ രഞ്ജിനിയും.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷിയും മകൾ രാധാമണിയും കൊച്ചുമകൾ രഞ്ജിനിയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണകുമാർ തത്രാംവെളിയുടെ വസതിയിൽ നിന്ന് വെള്ളി അങ്കി സമർപ്പിക്കുന്നതിനായി നടന്ന താലപ്പൊലി
പൊലീസ് ഇൻ ന്യൂ ലുക്ക്... ബൈപ്പാസ് ബീക്കൺ പൊലീസ് സംഘം പെട്രോളിംഗിനിടെ.
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി പാവകളി എങ്ങനെയെന്ന് പരിചയപ്പെടുത്തുന്നു.
ഗാർഡുമാരെ പൂർണമായി പിൻവലിച്ച് ലോക്കോ പൈലറ്റുമാരുടെ മേൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക, സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com