TRENDING THIS WEEK
തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലിൻചുവടിലെ ഫ്ലാറ്റ് സാമുച്ചയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി വോട്ടർമാർക്കൊപ്പം.
നടപ്പാതയെവിടെ... കൊച്ചി ഫോർഷോർ റോഡിലെ നടപ്പാതയിൽ കാൽനടയാത്രക്ക് തടസമായി കൊണ്ടിട്ടിരിക്കുന്ന സാധനങ്ങൾ.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനേത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വരുന്ന ഇരുപത്തിരണ്ടാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
മഴയിങ്ങെത്തി... മഴ ശക്തമായതോടെ ബസിൻറെ ഷട്ടർ ഇടുന്ന വിദ്യാർത്ഥിനികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
ചെളിക്കുളം... കനത്ത മഴയെ തുടർന്ന് ചെളിക്കുളമായി മാറിയ കോട്ടയം കെ.എസ്.ആർ ടി.സി സ്റ്റാൻഡ്.
കോട്ടയം വേളൂർ പൈനിപാടം തെക്ക് കൊയ്യാറായ പാടശേഖരത്തിൽ വെള്ളം കയറി നെല്ല് ചാഞ്ഞ് കിടക്കുന്നു.
എറണാകുളം ചാത്യാത്ത് റോഡിൽ ഓപ്പൺ ജിം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതിലിൽ കിടന്ന് മയങ്ങുന്ന വഴിയാത്രികൻ.
കോട്ടയം വേളൂർ പൈനി വടക്ക് പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ മില്ല്കാർ വരാത്തതിനാൽ റോഡിന് സമീപം കൂട്ടിയിടുന്ന കർഷകൻ.
വെയിലേറ്റു വാടി... നാടും നഗരവും വേനൽ ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ഒരു നേരത്തെ അന്നത്തിനായി റോഡിലെ സിഗ്നലിൽ പേന വിൽക്കുന്ന നാടോടിയായ ബാലൻ ചുടു കാരണം തളർന്നിരിക്കുന്നു. സമീപത്തായി വെയിലിൽ നിന്നും ആശ്വാസമായി അമ്മക്കൊപ്പം കുടചൂടി പോകുന്ന കുഞ്ഞിനേയും കാണാം. കെ.പി.സി.സി. ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.