മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
കപ്പെടുക്ക് മക്കളേ... കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്.
ഡീസലും പെട്രോളും സൗജന്യം
അസ്തമയ സൂര്യനൊപ്പം... അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച.
ഇരുണ്ട് മൂടി... മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച.
വെള്ളത്തിലിറക്കാൻ... വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
പെയ്യാനുറച്ച്... ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച.
തീരം തൊട്ട നേരം... മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം.
പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
എമെർജൻസി എക്സിറ്റ്... കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ
പഴക്കാലം... കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച.
മഴയത്ത് വലയെറിഞ്ഞ്... എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ.
മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
പറന്നെത്തി... കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ.
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു.
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
പുതുവഴി... തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ.
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
നിയമം പാലിക്കാതെ...തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com