ഫ്ളക്സ് കെട്ടുന്ന്തിനായി ഉയരത്തിൽ നിന്നു ജോലി ചെയ്യുന്നവരുടെ ദൂരെയുള്ള പ്രതിബിംബം.തൃശൂർ ദിവാൻജി മുലയിൽ നിന്നും.
വിളഞ്ഞ പപ്പായ കൊത്തിതിന്നുന്ന വവ്വാൽ
വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് കൊണ്ടുവന്നപ്പോൾ അന്ത്യചുംബനം നൽകാനെത്തിച്ച ഇളയ മകൻ ഋതുൽ അമ്മ രേണുവിനെ നോക്കുന്നു.
പഴുത്ത് നിൽക്കുന്ന റമ്പൂട്ടാൻ കൊത്തിയെടുത്ത് പറന്ന് പോകുന്ന കാക്ക.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
നിയന്ത്രണം വിട്ട് കണ്ണൂർ പയ്യാമ്പലം കടൽത്തീരത്ത് ഇടിച്ചു കയറി മണലിൽ അകപ്പെട്ട മത്സ്യബന്ധന ബോട്ട് മറ്റ് ബോട്ടുകളുടെ സഹായത്തോടെ തിരിച്ചു കടലിലേക്ക് ഇറക്കാൻ ശ്രമിക്കുന്നു
വൃത്തത്തിലെറിയാം.. കാസറഗോഡ് പള്ളിക്കരെ ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് ശ്രമിക്കുന്ന യുവാവ്
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് തേൻ ശേഖരിക്കുന്ന സമയം(honey flow season). മഴക്കാലമാകുന്നതോടെ ക്ഷാമകാലമാണ്. കൂട്ടിൽ പൂപ്പൽ ശല്യവും ഉണ്ടാവും മഴക്ക് മുന്നോടിയായ് കൂട് വൃത്തിയാക്കുന്ന കർഷകൻ.പത്തനംതിട്ട  ഇലന്തൂർ പരിയാരത്തുനിന്നുള്ള ദൃശ്യം
അമ്മക്കൊപ്പം...കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിൽ മത്സരങ്ങൾ നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം
പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിഴൽ റോഡിൽ പതിഞ്ഞപ്പോൾ
പെട്ടന്ന് പെയ്ത മഴയിൽ നനഞ്ഞ് കടത്ത് വള്ളത്തിലേറി അപ്പുറം പോകുന്ന യാത്രക്കാർ. അമ്പൂരി പുരളിമലയിൽ നിന്നുള്ള കാഴ്ച
ബ്ലൈൻഡ് സ്പോട്ട്... വലിയ വാഹനങ്ങൾക്ക് സമീപത്തുകൂടി റോഡ് മുറിച്ച് കടക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഡ്രൈവറുടെ ബ്ലൈൻഡ് സ്‌പോട്ടിലൂടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ അപകടകരമാണ്. സ്റ്റാച്യുവിലെ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിലൂടെ കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്ന അമ്മ
ഇര തേടി.... ആലപ്പുഴ കുട്ടനാട്ടിലെ പാടശേഖരത് കൃഷിക്കായി നിലം ഒരുക്കുമ്പോൾ ഇരതേടി എത്തിയ കൊക്കുകൾ.
തല കാക്കാൻ... ഹെൽമറ്റ് മാത്രം ധരിച്ച് അപകടകരമായ രീതിയിൽ പോസ്റ്റിന് മുകളിൽ കയറി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. കോഴിക്കോട് പുതിയറ ജംഗ്ഷന് സമീപത്ത്‌ നിന്നുള്ള കാഴ്ച.
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
അവധിക്കാലമീ ആനന്ദകരം... സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ട വഞ്ചിയിൽ യാത്ര ചെയ്ത് ആസ്വദിക്കുന്ന കുട്ടികൾ .തൃശൂർ പുള്ള് പാടത്തു നിന്നുമുള്ള ചിത്രം.
ഇന്നലെ വൈകിട്ട് പെയ്ത മഴയത്ത് മത്സ്യബന്ധനത്തിനായി ബോട്ടിൽ പുറപ്പെടുന്ന മത്സ്യ തൊഴിലാളികൾ. കണ്ണൂർ ആയിക്കരയിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് ബീച്ചിൽ ആൾ തിരക്കിനിടയിൽ കിടക്കുന്ന തെരുവ് നായ കൂട്ടങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെത്തുന്ന ബീച്ച് ചിലപ്പോഴൊക്കെ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്.
വോട് ചെയ്യാറായില്ല.... വണ്ടാനം മെഡിക്കൽ കോളേജിന് സമീപം കണ്ട കുട്ടിക്കുരങ്ങൻ.
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ കുഞ്ഞിൻ്റെ വിവിധ ഭാവങ്ങൾ
തൃശൂരിൽ നടന്ന സംസ്ഥാനക്കാല കലോത്സവം അരങ്ങിൽ മാർഗംകളി സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഉളിക്കൽ ടീം.പഞ്ചായത്ത് ചെയർപേഴ്സൺ വിജി ശശിയുമായി നൃത്തം ചെയ്ത് ആഹ്ലാദം പങ്കിടുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com