70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
കോട്ടയം കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ചൊക്ലി രാമവിലാസം സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ എത്തിച്ചപ്പോൾ കാണാനെത്തിയ ജനങ്ങൾ.
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ കാണാൻ എത്തിയവരുടെ തിരക്ക്.
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം തലശ്ശേരി ഹാളിൽ നിന്നും പുറത്തേക്ക് എടുക്കുന്നു.
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
കാഴ്ച്ചയില്ലാതെ... തൃശൂർ തെക്കേഗോപുരനടയ്ക്ക് മുൻവശത്തുള്ള സബ് വേയിൽ ഉപയോഗശൂന്യമായി പൊടിപിടിച്ച് നിൽക്കുന്ന സിസിടിവി ക്യാമറ.
നിർമ്മാണം   അനന്തമായി    നീളുന്ന   കോഴഞ്ചേരി   പുതിയപാലത്തിന്റെ   തൂണിൽ  അടിഞ്ഞുകൂടിയ   അവശിഷ്ടങ്ങൾക്കിടയിൽ   വാഴ   കിളിർത്തപ്പോൾ.
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടന്ന മാസ്ഡ്രിൽ
കരുത്തുകാട്ടി കാരിച്ചാലിൽ.. 70 - മത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനെ പോയിന്റ് 5 മൈക്രോ സെക്കന്റിന് പിന്നിലാക്കി ഒന്നാമതായി ഫിനിഷ് ചെയ്യുന്നു ഫോട്ടോ : മഹേഷ് മോഹൻ
മരത്തിനു മുകളിൽ കയറിയിരുന്ന് നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കുന്നവർ
കണ്ണൂർ ബാങ്ക് റോഡിലെ തകർന്ന റോഡിൽ അപകട മുന്നറിയിപ്പിനായി വഴിയാത്രക്കാരാരോ കസേര വച്ച നിലയിൽ.
ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന നെറ്റ്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ ഫൈനലിൽ പയ്യന്നൂർ, ഇരിട്ടി ഉപജില്ലകൾ ഏറ്റുമുട്ടിയപ്പോൾ. ഇരിട്ടി ഉപജില്ല ചാംപ്യൻമാരായി.
ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് മുൻസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ വിഭാഗം ആൺകുട്ടികളുടെ തൈക്കോണ്ടോ മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com