പോളപ്പരപ്പിൽ... പോളനിറഞ്ഞ ചീപ്പുങ്കൽ കരീമഠം തോട്. വേമ്പനാട് കായലിലും ഇട തോടുകളിലും പോള നിറഞ്ഞതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
കൺനിറയെ കണ്ണൻ... വിഷു വിപണി ലക്ഷ്യമിട്ട് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ശില്പങ്ങൾ.
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
വാട്ടർ ആർട്ട്... മീൻ പിടിക്കാനായി വേമ്പനാട്ട് കായലിൽ വൃത്തത്തിൽ ഉടക്ക് വല വിരിക്കുന്ന മത്സ്യതൊഴിലാളി. തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയുട്ട്.
പുതുക്കാട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗശൂന്യമായ ബസിൽ പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാടെങ്ങും പ്രചാരണ തിരക്കിലേക്ക് പോകുകയാണ്. പ്രചാരണങ്ങൾക്കു കൊഴുപ്പേകാൻ വിപണിയിൽ കൊടിതോരണങ്ങളും എത്തിക്കഴിഞ്ഞു. അത്തരം ഒരു കടയിലെ ഡമ്മികളെ അണു വിമുക്തമാകുന്ന വ്യാപാരി. കോഴിക്കോട് ചെറൂട്ടി നഗറിൽ നിന്നുള്ള ദൃശ്യം.
'കൈ'യേറിയ ചുവർ... നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചുവരിലെഴുതിയത് വീക്ഷിക്കുന്ന കുട്ടികൾ. കാരാപ്പുഴയിൽ നിന്നുള്ള കാഴ്ച.
പണിമുടക്കിയ മയക്കം... പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്കിനെത്തുടർന്ന് ആളൊഴിഞ്ഞ കോട്ടയം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങുന്ന യാത്രക്കാരൻ.
ലക്ഷ്യം വെച്ച്... കോട്ടയം എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡിലെത്തിയ ബെൽജിയൻ മെലനോയിസ് ബ്രീഡിൽപ്പെട്ട ചേതക്ക് എന്ന നായ പരിശീലനത്തിൽ.
കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകൾ മാത്രമായാണ് നടക്കുന്നത്. ഇതിനിടയിൽ കിട്ടുന്ന പരിപാടികൾക്കായി പോയി വാഹനത്തിൽ മടങ്ങുന്ന കാവടിസംഘം. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച.
കൊയ്ത്ത് കഴിഞ്ഞ് മെയ്യാൻ... പാടത്ത് കൊയ്യുന്ന കർഷകരുടെ അടുക്കൽ തീറ്റതേടിയിരിക്കുന്ന കൊക്കുകൾ. പാലാ ഏഴാച്ചേരിയിൽ നിന്നുള്ള കാഴ്ച.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
തീറ്റ തേടി താമരക്കോഴി... കുമരകം പാടശേകരത്ത് തീറ്റതേടുന്ന താമരക്കോഴികൾ.
പ്രണയദിനത്തിൽ പ്രകൃതിയുടെ പ്രണയം... ഒന്ന് പ്രകൃതിയിലേക്ക് നോക്കൂ, സർവവും പ്രണയമാണ്, വണ്ടിന് പൂവിനോട്, കരക്ക് കടലിനോട്, ഭൂമിക്ക് മഴയോട്, ചന്ദ്രന് ആമ്പലിനോട്, കാറ്റിന് മരങ്ങളോട്. പാടത്ത് പറന്നെത്തിയ ഇണക്കിളികളുടെ കാഴ്ച. കോട്ടയം ഈരയിൽകടവിൽ നിന്ന്.
കട്ടകലിപ്പ്... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉരുക്കൾ കുരലടപ്പൻ എന്ന രോഗം ബാധിച്ച് ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വാക്സിൻ കുത്തിവയ്ക്കാൻ നടത്തിയ ശ്രമത്തിനിടെ കുതറി കുത്താൻ ഓടിക്കുന്നു.
സുരക്ഷാ മാർഗം... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫേയ്സ് ഷീൽഡ് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രി. തൃശൂരിൽ നിന്നൊരു ദൃശ്യം.
കായൽക്കാഴ്ച... വേമ്പനാട്ട് കയലിലൂടെ ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന പ്ളാറ്റ് ഫോം. അരൂക്കൂറ്റിയിൽ നിന്നുള്ള കാഴ്ച.
നിറമണിയും പാടം... കടുത്ത വെയിലിൽ നിന്ന് രക്ഷനേടാൻ ചെറിയ കുടകൾ ചൂടി പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾ. കോട്ടയം ഈരയിൽക്കടവ് മുപ്പായിപ്പാടത്ത് നിന്നുള്ള കാഴ്ച.
അമ്പലപ്രാവുകൾ... ശ്രീകൺഠേശ്വരം അമ്പലത്തിനു മുന്നിലായി പ്രാവുകൾക്ക് തീറ്റയുമായി എത്തിയ ഭക്തൻ. എല്ലാദിവസവും ഉച്ചയ്ക്ക് തീറ്റയുമായി അമ്പലത്തിനു മുന്നിൽ ഭക്തർ എത്താറുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുകൂട്ടിയ പ്രാവുകൾ കൃത്യം 12.15 ആകുമ്പോൾ ശ്രീകൺഠേശ്വരം അമ്പലത്തിന് മുന്നിൽ എത്താറുണ്ട് എന്നതാണ് കൗതുകം.
  TRENDING THIS WEEK
തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിന്റെ കാൽനാട്ട്കർമ്മം നിർവഹിച്ചപ്പോൾ.
തൃശൂർ അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്ത ശേഷം സെൽഫിയെടുക്കുന്ന കുടുംബം.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്‌.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
കോട്ടയം നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്തിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ.
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തികാണിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.
തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ സാനിറ്റൈസർ നൽകി തെർമ്മൽ സ്കാൻ ചെയ്യുന അദ്ധ്യാപകർ.
ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ.
ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ, ഭാര്യ ദിവ്യ എസ്. അയ്യർ, അമ്മ സുലേഖ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com