കോഴിക്കോട് തൊണ്ടയാട് മേൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ ഗുഡ്സിൽ പോകുന്ന കുടുംബം.
ഹെൽമെറ്റ് വേണ്ടല്ലോ ല്ലേ... പൊലീസിന് മുന്നിലൂടെ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ഹെൽമെറ്റ് വയ്ക്കാതെ പോകുന്ന ഫ്രീക്കന്മാർ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം.
മഴ ചതിച്ചല്ലോ...കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം കനത്ത വെയിലെത്തിയതോടെ കച്ചവടത്തിന് മങ്ങലേറ്റിരിക്കുകയാണ്. ഹൈക്കോർട്ടിന് സമീപം വഴിയോരത്ത് കുടകൾ വിൽപ്പന നടത്തുന്ന ഇതര സംസ്ഥാന സ്വദേശി
സെക്രട്ടേറിയറ്റിനു മുന്നിലെ സമരച്ചൂടിനിടയിലെ കാഴ്ചകൾ
ലിറ്റിൽ കൈറ്റ്സ് . . . കേരളനടനം പരിശീലന കേന്ദ്രത്തിൻറെ ഉദ്ഘാടന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു
തിരകൾക്കു മീതെ 'തിരക്കാട'...കോഴിക്കോട് സൗത്ത് ബീച്ചിലെ പൊളിഞ്ഞ കടൽപ്പാലത്തിലിരുന്ന തിരക്കാട [സ്റ്റാന്റർലിംഗ്‌] ദേശാടനപക്ഷികൾ തിരമാല ഉയ‌‌‌‌‌‌‌‌‌ർന്ന് പൊങ്ങിയതിനെത്തുടർന്ന് പറന്നകലുന്നു
മഴയ്ക്ക് മുന്നേ...മഴയ്ക്ക് മുന്നേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയപ്പോൾ എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
ഡോഗ് സ്‌ക്വാഡ്...കോട്ടയം ടി.ബി.റോഡിൽ രാത്രിയിൽ വാഹനങ്ങൾക്ക് മുൻപിൽ ചാടുന്ന തെരുവ് നായകൾ.രാത്രിയിൽ തെരുവ്നായകൾ വാഹനയാത്രക്കാരുടെ പുറകെ ഓടി ആക്രമിക്കുന്നത് പതിവാണ്
സ്കൂൾ യാത്ര..., കുട്ടിയെ സൈക്കിളിലെ കുട്ടയിലിരുത്തി സ്കൂളിലേക്ക് കൊണ്ടുപോകുന്ന മാതാവ്. എറണാകുളം കൊച്ചുകടവന്ത്രയിൽ നിന്നുള്ള കാഴ്ച.
മായുന്ന മഴ കാഴ്ച്ച... കനത്ത മഴയെ ചെറുക്കാൻ വിവിധ തരം കോട്ടുകളും, വർണ്ണ കുടകളും വിപണി കീഴടക്കിയപ്പോൾ ഇത്തരം ഓലത്തൊപ്പികൾ കണ്മറയുകയാണ്. കണ്ണൂർ ആയിക്കാര ഹാർബറിൽ നിന്നുള്ള കാഴ്ച്ച.
കടൽക്ഷോഭത്തെ തുടർന്ന് വലിയതുറ കടൽപ്പാലത്തിലേക്ക് അടിച്ച് കയറുന്ന ശക്തമായ തിരമാലകൾ.തിരമാലകളെ വകവയ്ക്കാതെ പാലത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നവരെയും കാണാം
തെല്ലു നേരം മയങ്ങാം...കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം കനത്ത വെയിലിൽ നിന്ന് രക്ഷതേടി മരത്തണലിൽ വിശ്രമിക്കുന്ന നായകൾ. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള കാഴ്ച.
ഭൂമി നീറിയും, നിറഞ്ഞും..., മഴയ്ക്ക് മുൻപും പിൻപുമുള്ള കണ്ണൂർ തലശ്ശേരി പട്ടിപ്പാലത്തെ റെയിൽവേ ട്രാക്കിനു സമീപത്തെ ജലാശയത്തിന്റെ കാഴ്ച്ചയാണിത്. വറ്റിവരണ്ട പല നിലങ്ങളും വെള്ളം നിറഞ്ഞെങ്കിലും മഴ ഇതുവരെ ആവശ്യത്തിന് കിട്ടിയില്ല എന്നതാണ് സത്യം.
മഴത്തുള്ളികൾ...എറണാകുളം നഗരത്തിൽ നിന്നൊരു മഴക്കാഴ്ച
ഇരയെ കാത്ത്...ചീനവലയിൽ മീനിനെയും കാത്തിരിക്കുന്ന പരുന്തും കൊക്കും. എറണാകുളം കണ്ടൈനർ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
നീ ബോർഡ് വായിച്ചില്ലേ, കുഴപ്പമുണ്ടാക്കരുത്...ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ് എന്ന അറിയിപ്പ് ബോർഡിൽ വിശ്രമിക്കുന്ന ഇണക്കിളികൾ. എറണാകുളം നോർത്ത് പറവൂരിലെ ആലങ്ങാട്ട് നിന്നുള്ള കാഴ്ച
ജീവിത വണ്ടി...മുച്ചക്രവാഹനത്തിൽ ഭർത്താവിനെയും കുഞ്ഞിനെയും തള്ളിനീങ്ങുന്ന ഇതരസംസ്ഥാന സ്വദേശികൾ. എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് നിന്നുള്ള കാഴ്ച
നവീകരണത്തിന്റെ ഭാഗമായി മാനാഞ്ചിറ പാർക്കിലേക്ക് ലോഡുമായി പോകുന്ന ലോറി മൈതാനത്തിലെ ചളിയിൽ പൂണ്ടപ്പോൾ ജെസിബി ഉപയോഗിച്ച് കല്ല് നീക്കം ചെയുന്നു
ഒന്ന് ചിരിക്കെന്റെ പാവേ...സെൽഫിയെടുപ്പ്‌ മലയാളിക്ക് മാറാത്ത ശീലമായി മാറി. എറണാകുളം നഗരത്തിലെ വഴിയരികിൽ വിൽപ്പനയ്ക്ക് വച്ച പാവയോടൊത്ത് സെൽഫിയെടുക്കുകയാണ് ഈ ചെറുപ്പക്കാരൻ.
ദേശിയ പാതയിലൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന വള്ളം. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ചിരിയിൽ തോൽവിയില്ല... ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ നർമ്മസംഭാഷണത്തിനിടെ എന്നോട് കലഹിച്ചവരൊക്കെ തോറ്റിട്ടുണ്ടെന്നുള്ള കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം.ലിജു എന്നിവർ.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിൽപങ്കെടുക്കാനെത്തിയ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്‌ണ പിള്ള ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു
തൃശൂർ കൊക്കർണ്ണിപറമ്പിൽ നീരിൽ നിൽക്കുന്ന ആന തനിക്ക് പനംപ്പട്ടയുമായി വന്ന പാപ്പാനെ വിരട്ടിയോടിക്കുന്നു
ചാത്തനാട്ടെ വസതിയിലെത്തിയ മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ കെ.ആർ. ഗൗരിയമ്മയ്ക്ക് മധുരം നൽകിയപ്പോൾ.
ഹെൽമെറ്റ് വേണ്ടല്ലോ ല്ലേ... പൊലീസിന് മുന്നിലൂടെ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ഹെൽമെറ്റ് വയ്ക്കാതെ പോകുന്ന ഫ്രീക്കന്മാർ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം.
സ്കൂൾ യാത്ര..., കുട്ടിയെ സൈക്കിളിലെ കുട്ടയിലിരുത്തി സ്കൂളിലേക്ക് കൊണ്ടുപോകുന്ന മാതാവ്. എറണാകുളം കൊച്ചുകടവന്ത്രയിൽ നിന്നുള്ള കാഴ്ച.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപടകം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും.
പിടിവിടാതെ ... പാലക്കാട് ഗവ: മെഡിക്കൽ കോളേജിലെക്കുള്ള നിയമങ്ങൾ പി.എസ്.സി ക്ക് വിടുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് യുവ മോർച്ച പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുകാരൻ ബാരിക്കേഡും കയറും മുറിക്കിപിടിച്ച് നിൽക്കുന്നു.
മകൻ ബിനോയ് കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ട് എ.കെ.ജി സെൻറർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ആലപ്പുഴയിൽ നടക്കുന്ന ദേശീയ ജൂനിയർ പവ്വർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപിൽ 72 കിലോ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ ജേതാവായ കേരളത്തിൽ നിന്നുള്ള അശ്വതി. സി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com