എരിയുന്ന മനവുമായി... ആനപ്പേടിയിൽ മുള്ളരിങ്ങാട് തലക്കോട് ഭാഗങ്ങളിൽ രാത്രി വഴിയരികിൽ തീയിട്ട് കാവൽ നിൽക്കുന്ന നാട്ടുകാർ. കാട്ടാന ശല്യം പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ രാത്രിയിൽ നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്നത്.