തലയ്ക്ക് മീതേ വളർന്നാൽ... ചിന്നക്കട മേൽപ്പാലത്തിൽ വശങ്ങളിൽ വളർന്നിറങ്ങിയ ആൽമരം ജെ.സി.ബിയുടെ ബക്കറ്റിൽ കയറിനിന്ന് മുറിച്ചുമാറ്റുന്ന കോർപ്പറേഷൻ ജീവനക്കാരൻ
ജാർഖണ്ഡിലെ രാജ്യസഭാഗം ധീരജ് സാഹുവിന്റെ വീട്ടിൽ നിന്ന് 300 കോടി കളളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർ ധീരജ് സാഹു വിൻ്റെ കോലം ചിന്നക്കടയിൽ കത്തിച്ചപ്പോൾ
കാസർകോട് പ്രസ്സ് ക്ലബ്ബിൽ രമേശ്‌ ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മന്ത്രി ആന്റണി രാജുവുമായി സംഭാഷണത്തിൽ
റവന്യുജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ഹോളിഫാമിലി കോൺവെന്റിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം നാടോടി നൃത്തതിൽ മത്സരിക്കാൻ പരിക്ക് പറ്റിയ കാലുമായി എത്തിയ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ അനാമിക സതീഷ് കഴിഞ്ഞ ദിവസം തോട്ടപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ കാലിന് സാരമായി പരിക്ക് ഏൽക്കുകയായിരുന്നു (ഇടത്ത്)പരിക്ക് പറ്റിയ കാലുമായി വേദിയിൽ നാടോടി നൃത്തം കളിക്കുക അനാമിക (വലത്ത് )
എ ഐ ടി യൂ സി നേതാവും മുൻ ഡെപ്യൂട്ടി സ്‌പീക്കറുമായ സി എ കുര്യന് അന്തിമോപചാരം നടത്തുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (ഫയൽ ഫോട്ടോ)
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
എച്ച്എസ് വിഭാഗം സംഘ നൃത്തത്തിന് ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അധ്യാപകർ.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിന്റെ സംഘനൃത്തത്തിൽ നിന്നും .
റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എച്ച്.എസ് വിഭാഗം ബാന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ വെസ്റ്റ് ഫോർട്ടിലെ സെന്റ്.ആൻസ് സി.ജി.എസ് സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ ബാന്റ് ആദ്യാപകനെ നോക്കി ആഹ്ലാദത്തിൽ
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.ഡി ദേവാഗനയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന അച്ചാച്ചൻ വിനായകൻ
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ ആർ.മേനോൻ ബഥനി എച്ച്.എസ്.എസ് കുന്നംകുളം
ഭരതനാട്യം മത്സരാർത്ഥിക്ക് ഐസ് കൊടുക്കുന്ന അമ്മ തൃശൂർ ഹോളി ഫാമിലി കോൺവെന്റിൽ നിന്നൊരു ദൃശ്യം
ചിരിയിലേക്ക് ... തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിരയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയതറിഞ്ഞ് സന്തോഷം പങ്കിടുന്ന ചെന്ത്രാപ്പിന്നി എച്ച്.എസ് കുട്ടികൾ.
സ്നേഹയൂട്ട്... ഭരതനാട്യ മത്സരത്തിന് ശേഷം വിശന്നിരുന്ന വിദ്യാർത്ഥിക്ക് ഭക്ഷണം വാരി കൊടുക്കുന്ന അമ്മ .
സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ കാസർഗോഡ് നീലേശ്വരം ആർ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ കാർത്തിക് സി.മാണിയൂറും അമൻ പി.വിനയും ചേർന്ന് തയ്യാറാക്കിയ വിസ്കോസിറ്റി ബേസ്‌ഡ് എക്സ്പിരിമെന്റ്
സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന എച്ച്.എസ്.എസ് വിഭാഗം പ്രവൃത്തിപരിചയ മത്സരത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച പാവകളുടെ ഫോട്ടോ ശാസ്ത്രമേളയുടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെടുക്കുന്നു
വലിച്ചിട് വലത്തേയ്ക്ക്... ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൊല്ലം ബീച്ചിൽ വനിത പ്രവർത്തകർക്കായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ നിന്ന്.
ബീച്ചിലെ ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ ജിയോ ബാഗുകളിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നിറയ്ക്കുന്നു. ആദ്യഘട്ടത്തിൽ 1950 ജിയോ ബാഗുകളാണ് ബീച്ചിന്റെ 150 മീറ്റർ നീളത്തിൽ നിരത്തുന്നത്
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂരിൽ എത്തിയ മന്ത്രിമാരുടെ സംഘത്തിൽപ്പെട്ട പി.രാജീവ്,കെ.രാജൻ, വി അബ്ദുറഹ്മാൻ , അഹമദ് ദേവർ കോവിൽ എന്നിവർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രഭാത നടത്തതിൽ
  TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com