കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
ശ്രീകേരളവർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സഹപാഠികൾക്കൊപ്പം കോളേജ് അങ്കണത്തിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച കഴ്ച്ചപരിമിതനായ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ
തൊടുപുഴയിൽ കെ .എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം സി. പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
ദീപ സാന്ദ്രമായി... തൃക്കാർത്തിക ദിനത്തോട് അനുബന്ധിച്ച് തൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ ഒരുക്കിയ കാർത്തിക വിളക്കിൽ നിന്ന്.
സ്വപ്ന സാഫല്യത്തിൽ... തൃശൂർ തെക്കേമഠം ലക്ഷ്മി മണ്ഡപം ഹാളിൽ സംഘടിപ്പിച്ച ശങ്കരപദ്മം പുരസ്ക്കാര സമർപ്പണ ചടങ്ങിൽ എത്തിയ പത്മഭൂഷൻ എം.ടി വാസുദേവൻ നായരെ കൈകൂപ്പി വണങ്ങുന്ന വയോധിക.
പെരുന്നാൾ കളറായി... പുത്തൻപള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന വ്യാകുലം എഴുന്നള്ളിപ്പിൽ ലൈറ്റിംഗ് ബട്ടർ ഫ്ലൈയായി വേഷം ധരിച്ച് നൃത്ത ചെയ്യുന്നവർ.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് നൽകി സ്വീകരിക്കുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് തുടങ്ങിയവർ സമീപം
ഇത്തിരി വെള്ളത്തിനായി... ദാഹം സഹിക്കവയ്യാതെ വന്നപ്പോൾ റോഡരികിൽ ആരോ ഉപേക്ഷിച്ചു പോയ കുപ്പിയിലെ അവശേഷിക്കുന്ന കുറച്ച് വെള്ളം കുടിക്കാനായി പരിശ്രമിക്കുന്ന കുരങ്ങൻ. വയനാട് ചുരത്തിൽ നിന്നുള്ള കാഴ്ച.
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേലോ ഇന്ത്യ ജൂഡോ മത്സരത്തിൽ കേരളവും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ നടന്ന തുമ്പയിൽ നിന്നുള്ള ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിൻ്റെ 60-ാം വാർഷികാഘോഷ ചടങ്ങിൽ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചപ്പോൾ
ആലപ്പുഴ എസ്. ഡി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയായി വിജയിച്ച സൗരവ് സുരേഷിനെ എടുത്തുയർത്തി ആഘോഷം പങ്കിടുന്ന വിദ്യാർഥികൾ
പത്തനംതിട്ട ചുരളിക്കോട്‌ കോട്ടതട്ടിമലയിലുണ്ടായ ഉരുളുപൊട്ടൽ സ്ഥലം സന്ദർശിക്കുന്ന നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ
ചുരളിക്കോട്‌ കോട്ടതട്ടിമലയിലുണ്ടായ ഉരുളുപൊട്ടൽ
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട അഴൂർ റോഡിലും DYSP ഓഫീസിലും ഉണ്ടായ വെള്ളക്കെട്ട്.
തിരുവല്ല എസ് സി എസ് സ്കൂളിൽ നടന്ന ഗണിത ശാസ്ത്ര മേളയിൽ മല്ലപളളി ടെക്നിക്കൽ എച് എസ് എസ് ലെ ആൽഫിൻ ബ്യൂട്ടി ഓഫ് ജോമോട്ടറി ഇടത് കൈ കൊണ്ട് വരക്കുന്നു
കൊല്ലം ജില്ലാ കലോൽസവത്തിൽമൈനാഗപള്ളി മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ വിദ്യാർത്ഥിനികൾ ഗ്രീകൃഷ്ണ പ്രതിമയിൽ മത്സരത്തിനായി സ്റ്റേജിൽ കയറുന്നതിന് മുന്നേ പ്രാർത്ഥിക്കുന്നു...
നവകേരള സദസ്സിന് മുന്നോടിയായ് ഒല്ലൂർ നടത്തറ ഗ്രാമപഞ്ചായത്ത് വനിത കമ്മിറ്റി മുർക്കനിക്കര ജി.യു.പി സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ നിന്ന്
പെരുവനം കുട്ടൻ മാരാരുടെ എഴുതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുവനം മഹാത്മ മൈതാനത്ത് സംഘടിപ്പിച്ച "വാസന്ത സപ്തതി " എന്ന പരിപാടിയിൽ കലാമണ്ഡലം ഗോപി പെരുവനം കുട്ടൻമാരാരെ കസവ് മുണ്ട് ഉടുപ്പിച്ച് ആദരിക്കുന്നു വിദ്യാ ധരൻ മാസ്റ്റർ ,ടി.എൻ പ്രതാപൻ എം.പി, അന്തിക്കാട് പത്മനാഭൻ എന്നാവർ സമീപം
പെരുവനം കുട്ടൻ മാരാരുടെ എഴുതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുവനം മഹാത്മ മൈതാനത്ത് സംഘടിപ്പിച്ച "വാസന്ത സപ്തതി " എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാമണ്ഡലം ഗോപിയെ കെട്ടിപിടിച്ച് സൗഹൃദം പങ്കിടുന്ന പെരുവനംകുട്ടൻമാരാർ
വെനീസ് സ്‌ട്രോംഗാണ്... വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ നിരവധി രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾ ജില്ലയിലെത്തിത്തുടങ്ങി. ലൗറയും പത്തംഗസംഘവും ഫ്രാൻസിൽ നിന്നാണ് വരവ്. മാരാരി ബീച്ചും കണ്ട് ഹൗസ്‌ബോട്ട് യാത്രയും കഴിഞ്ഞ് നഗരം ചുറ്റിക്കറങ്ങുന്നതിനിടെ ഒരു ചായ കുടിക്കാൻ കടയിൽ കയറിയപ്പോൾ.
  TRENDING THIS WEEK
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന വിദ്യാർത്ഥിനി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്‌.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
ആലപ്പുഴ ജനറൽ ആശുപ്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയപ്പോൾ.
അണ്ണാറക്കണ്ണനും തന്നാലായത്... പലതരം കായ്കളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് കായ്കളുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. നിലത്തുവീണുകിടന്ന തല്ലിമരത്തിലെ ബദാം കഴിക്കുന്ന അണ്ണാൻ കുഞ്ഞ്. ആലപ്പുഴ തണ്ണീർമുക്കത്തുനിന്നുള്ള ദൃശ്യം
ഞാനൊന്ന് ഊതട്ടെ .... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിന് ഒന്നാം സ്ഥാനം കിട്ടിയ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾടീമിലെ അമ്യതയുടെ അനിയത്തികുട്ടി അവന്തിക കൗതുകത്തോടെ ബാന്റ് ഊതാൻ ശ്രമിക്കുന്നു
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
ആലപ്പുഴ ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിലും യാത്രാക്ലേശത്തിന്‌ കാരണമായ തീരുമാനങ്ങൾക്കെതിരെയും എ.എം.ആരിഫ്‌ എം.പിയും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽ അംഗങ്ങളും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com