സിനിമയും ജീവിതവും...സിനിമാശാലകൾ ബുധനാഴ്ച മുതൽ പ്രദർശനം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയം ആശാ തീയേറ്റർ വൃത്തിയാക്കുന്ന ജീവനക്കാർ.മോഹൻലാലിന്റെ റിലീസാകാൻ തയ്യാറാകുന്ന ആറാട്ട് ചിത്രത്തിന്റെ ട്രെയിലർ ചെക്ക് ചെയ്യുന്നതാണ് സ്ക്രീനിൽ കാണുന്ന ചിത്രം.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ചിരി തൂവി ..ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ രാവിലെ 10.59ന് ഉയർത്തിയപ്പോൾ
ഹരി ശ്രീ... വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ മണലിൽ അക്ഷരങ്ങൾ എഴുതുന്നു
കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ.
വരും പുലരികൾ നിറമുള്ളതാവട്ടെ...കൊവിഡ് വ്യാപനം വന്നു കഴിഞ്ഞു ഒന്നര വർഷത്തിനു ശേഷം ഇളവുകൾ നൽകുകയും ഫസ്റ്റ് ടോസ് എടുത്തവർ 93. 32 ശതമാനവും സെക്കന്റ് ടോസ് 46. 65 ശതമാനം ആളുകളും വാക്സിൻ സ്വികരിച്ചു കഴിഞ്ഞപ്പോൾ വീട്ടു തടങ്കലിൽ ആയിരുന്നവർ കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കിളികളെ പോലെ പറന്നു നടക്കുകയാണ് പാർക്കുകളും ബീച്ചുകളും പൂർണ്ണമായി തുറന്നു കൊടുത്തപ്പോൾ വൈകും നേരം സമയം ചിലവഴിക്കുന്നതിനായി ബീച്ചിൽ നിന്നും സൂര്യാസ്തമയം മൊബൈലിൽ പകർത്തുന്ന അമ്മയും കുഞ്ഞും. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച
താങ്ങായി ‌ഞങ്ങളും...കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിനവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ യാത്രയിൽ മുഖ്യാതിഥിയായി എത്തിയ കളക്ടർ ജാഫർ‌ മാലിക് അംഗങ്ങളോടൊപ്പം
ഇന്ന് ലോക ടൂറിസം ദിനം. ഹൃദയ തടാകത്തിലേക്ക് ഒരു യാത്ര... കോടമഞ്ഞ് പുതച്ച വയനാടിന്റെ തന്നെ ഏറ്റവും തണുപ്പ് നിറഞ്ഞ പ്രദേശമായ മേപ്പാടിയിൽ നിന്ന് ഉള്ളിലോട്ട് പോയാൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഓർമകളിൽ തങ്ങി നിൽക്കുന്ന കുളിർമ്മയുള്ള കാഴ്ചകളും ട്രക്കിങ് അനുഭവങ്ങളുമാണ്. ചെമ്പ്ര ലൗ ലേക്കിലേക്ക് ഒരു യാത്ര
എറണാകുളം ചെറിയകടവിൽ ചാറ്റൽ മഴയിലൂടെ സൈക്കിളിന്റെ പിറകിൽ കസേരയും കെട്ടിവെച്ച് നീങ്ങുന്ന യാത്രികൻ
കാവലിൽ കരുതലോടെ.... കോട്ടയം നഗരസഭയിൽ യു.ഡി.എഫ് നഗരസഭാദ്ധ്യക്ഷക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചക്കായി ബി.ജെ.പി കൗൺസിലർമാർ ഹാളിലേക്ക് പ്രവേശിക്കുന്നു
മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
കരയടുപ്പിക്കാൻ...ന്യൂനമർദ പ്രഭാവത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കാര്യമായും ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെയാണ്. ആഴക്കടലിലേക്ക് പോകാതെ കടൽ തീരത്ത് കമ്പവല വിരിച്ച ശേഷം വലയിലകപ്പെട്ട മത്സ്യങ്ങളെ തൊഴിലാളികൾ കൂട്ടമായി കരയിലേക്ക് വലിച്ചു കയറ്റുന്ന ഈ കാഴ്ച തലശ്ശേരി കടപ്പുറത്തു നിന്ന്
ജീവിത'വല'യം...പൊക്കാളി കൃഷി വിളവെടുപ്പ്കഴിഞ്ഞ മീൻക്കെട്ടിൽ അവശേഷിക്കുന്ന മത്സ്യങ്ങളെ പിടിക്കൂടുവാനായി ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികളായ ദമ്പതികൾ. കുമ്പളങ്ങി ആഞ്ഞിൽത്തറയിൽ നിന്നുള്ള കാഴ്ച
കേബിൾ കുരുക്കിൽ...കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡരികിലെ പോസ്റ്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി കേബിളുകൾ കുരുങ്ങിക്കിടക്കുന്നു
വരമ്പേലൊരു ചായനേരം... പാടത്തെ ജോലിക്കിടയിലുള്ള വിശ്രമ വേളയിൽ പാടവരമ്പത്തിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ നെടുമുടി പണ്ടാരക്കുളത്തുനിന്നുള്ള ദൃശ്യം.
നിങ്ങൾ കഴിച്ചോളു ഞാൻ കാവലുണ്ട്...വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടുന്ന ആട്ടിൻ കൂട്ടത്തെ കൗതുകത്തോടെ നോക്കി റോഡിൽ ഇരിക്കുന്ന തെരുവ് നായ. എറണാകുളം ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച
വീഴില്ല, ഞാൻ ചെറുപ്പമാ... കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്യാനായി രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസിൽ രണ്ടാം നിലയിലെ ഹാളിലേക്ക് സ്റ്റെപ്പ് കയറുന്നതിനിടെ കാലൊന്ന് തെറ്റിയപ്പോൾ . കെ.സി.ജോസഫ് , ജോസഫ് വാഴക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര
ചെളിക്കുണ്ട്...കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ കുഴികൾ മൂടാൻ ഇട്ട മണ്ണ് മഴ പെയ്തപ്പോൾ ചെളിക്കുണ്ടായി മാറിയപ്പോൾ
നിറമുള്ള യാത്ര... ദേശീയ പാതയിലെ ഡിവൈഡറുകൾ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി നട്ട ചെടികൾ പൂവിട്ട് തളിർത്തപ്പോൾ. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി...ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടിയ കുട്ടികൾ വീടിന് സമീപത്തെ ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീടുകളിലും മറ്റും ആയിരുന്നു ആഘോഷം. എറണാകുളം ടി.ഡി. ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
എല്ലാം പോയി... കൂട്ടിക്കൽ ഇളംകാട്ടിൽ വെള്ളപ്പൊക്കത്തിൽ തകർന്നപോയ വീടിന് സമീപത്ത് കിടന്നഫാൻ എടുത്ത് മാറ്റുന്ന മജേഷും കുടുംബവും.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം.
തകർന്ന പാലം... ഉരുൾപൊട്ടലിൽ തകർന്നുപോയ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കര പാലം.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com