TRENDING THIS WEEK
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാളും പരിചയും വിഭാഗത്തിൽ മത്സരിക്കുന്ന മലപ്പുറം എടപ്പാൾ എച്ച്.ജി.എസ് കളരിയിലെ ഫാത്തിമത്ത് ശദയും ആര്യാ പ്രതാപും
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ചെട്ടികുളങ്ങര കാശിനാഥ കളരിയിലെ അഭിജ അശോകുമായി അങ്കം കുറിക്കുന്ന സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
തൃക്കാർത്തിക ദിനം എറണാകുളം വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ ദീപം തെളിക്കുന്ന യുവതികൾ.
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാനായി മൈക്ക് നേരെയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ് ക്ളബ് പ്രസിഡന്റ് ആർ. ഗോപകുമാർ സമീപം
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിലെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാച്ചിൽ സമയം നോക്കുന്നു
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും വെള്ളം കുടിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം
രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
ഡിസംബർ ആറിന് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ ജില്ലാ ഡോഗ് സ്ക്വാഡും ബോംബും സ്ക്വാഡും പരിശോധന നടത്തുന്നു