ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഓണാഘോഷത്തിന്റെ ആവശ്യത്തിലേക്കായി ചേന വിളവെടുക്കുന്ന കർഷകൻ.
തിരുവോണ തലേന്ന് പൂക്കളും പച്ചക്കറികളും മറ്റു വാങ്ങി തങ്ങളുടെ വീട്ടിലേക്ക് പോകുന്നവർ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നിന്നൊരു ദൃശ്യം
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ പായസം വിൽക്കുന്ന അഷറഫ് വടൂക്കര ചായ വിൽപ്പനക്കാരാനായ അഷറഫ് ഓണത്തിൻ്റെ ഭാഗയിട്ടാണ് മാവേലി വേഷം ധരിച്ച് പായസം വിൽക്കുന്നത്
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാകോളേജിൽ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷധാരിയായ അദ്ധ്യാപികയ്ക്കോപ്പം ഊഞ്ഞാലാടി സന്തോഷം പങ്കിടുന്ന വിദ്യാർത്ഥികൾ.
പുലിക്കളിയുടെ ഭാഗമായി തൃശൂർ സീതാറാംമിൽ ദേശം ഒരുക്കിയ പുലി ചെരുപ്പ്
ഓണത്തോടനുബന്ധിച്ച് തൃശൂർ പൂങ്കുന്നം സീതറാം മിൽദേശം പുലിമുഖങ്ങൾ കൊണ്ട് തീർത്ത പൂക്കള മാതൃക
പുലിക്കളിയോടനുബന്ധിച്ച് തൃശൂർ മിൽ ദേശം പുലിക്കളി സംഘാടക സമിതി പൂങ്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പുലിക്കളി പെയിൻ്റിംഗ് മത്സരത്തിൽ നിന്ന്
"പുലി "കളെ കാത്ത് ... പുലികളിക്ക് പുലികളാക്കുന്ന ടീമിനുള്ള കൂറ്റൻ ട്രോഫികൾ തൃശൂർ കോർപറേഷന് മുൻപിൽ പ്രദർശിപ്പിച്ചപ്പോൾ
ഓണാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ വസ്ത്രധാരണത്തിൽ റോഡരികിൽ നിൽക്കുന്ന കുട്ടിയും കൂടെ പൂ കൂട യുമായി അമ്മയും.
അവസാന മിനുക്കിൽ ...ഓണത്തിന് വരവേൽക്കാനായി ഒരുക്കുന്ന തൃക്കാക്കരപ്പൻ ചായം തേച്ച് അവസാന മിനുക്കു പണിയിൽ തേക്കിൻ ക്കാട് മൈതാനിൽ നിന്നുമുള്ള ചിത്രം.
ഓണത്തിമർപ്പിൽ...ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ സെൻറ് മേരീസ് കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും .
ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുൻ എന്നെങ്കിലും തിരികെ വരുമ്പോൾ സമ്മാനമായിനൽകാൻ തൃശൂർ കൊടകര മനക്കുളങ്ങരയിലെ ആതിദ്യൻ നിർമ്മിച്ച  മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ പതിനാല് ചക്രങ്ങളുള്ള ഭാരത് ബെൻസ് ലോറിയുടെ സൂഷ്‌മതയോടെയുള്ള മിനിയേച്ചർ രൂപം
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻ ക്കാട് മൈതാനിയിൽ നടക്കുന്ന മൺ ചട്ടികളുടെ വിൽപ്പനയിൽ നിന്ന്
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ഓണത്തിൻ്റെ ഭാഗമായി ചിന്നക്കടയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് ജില്ല സമ്പൂർണ ജന സുരക്ഷ ഇൻഷൂറൻസ് പൂർത്തീകരിച്ച ജില്ല പ്രഖ്യാപന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിലവിളക്ക് കൊളുത്തുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് ലോഗോ പ്രസ്ക്ലബ്ബ് സെക്രട്ടറി പത്മേഷ്, വൈസ് പ്രസിഡണ്ട് നഹാസ് പി മുഹമ്മദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് സിറ്റി ടവറിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നു
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com