TRENDING THIS WEEK
ട്രാൻസ് ജൻഡേഴ്സ് സംഘം ഓട്ടോ ഡ്രൈവർമാരുമായുണ്ടായ വാക്കേറ്റം.
ഹെൽമെറ്റ് തോളിൽ തൂകി ബൈക്ക് ഓടിച്ചു പോകുന്ന യുവാവ്. വെള്ളയമ്പലത്ത് നിന്നുളള കാഴ്ച.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
കൊവിഡ് വാക്സിൻ സ്വീകരിക്കാനായി തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ അകലം പാലിച്ച് വരി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ.
കോട്ടയം തിരുനക്കര മൈതാനത്തിന്റെ സ്റ്റേജിന്റെ പുറകിലെ നടപ്പാതയിൽ താമസിക്കുകയും മദ്യപിച്ച് ബഹളം വച്ചവരെയും പൊലീസെത്തി നീക്കാൻ ശ്രമിക്കുന്നു.
കൂളിംഗ് ഫിലിമും കർട്ടനുകളും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ പദ്ധതിയുടെ ഭാഗമായി തൃശൂർ പാട്ടുരായ്ക്കലിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഗ്ലാസുകൾ പരിശോധിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ എൻജിനീയറിംഗ് കോളേജിലെ കോൺഫറൻസ് ഹാളിൽ വിവിപാറ്റ് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയിൽ നിന്ന്.
തിരഞ്ഞെടുപ്പ് നടന്ന തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിലെ പോളിംഗ് സ്റ്റേഷനായ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കുളിൽ അറിയിപ്പ് ഫോറം എൻ7 ഒട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.
കൂട്ടു'കെട്ട്'... ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ അണ്ടർ 16 നൂറ് മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാനെത്തിയതാണ് മലപ്പുറം തവനൂരിലെ എം. ബാസിൽ. ബാസിലിന് ജന്മനാ വലത് കൈമുട്ടില്ല. മത്സരശേഷം ബാസിലിന് ഷൂ ധരിപ്പിച്ച് നൽകുന്ന സുഹൃത്ത്.
കാലം മാറ്റിയ കോലം... ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളകോണ്ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ഹെഡ്പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണയിൽ പി.ജെ. ജോസഫിൻറെ മകൻ അപു ജോൺ ജോസഫ് പാളത്തൊപ്പിയാണിഞ്ഞ തൂമ്പയുമായി പങ്കെടുത്തപ്പോൾ.