എച്ച്എസ് വിഭാഗം സംഘ നൃത്തത്തിന് ശേഷം കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അധ്യാപകർ.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിന്റെ സംഘനൃത്തത്തിൽ നിന്നും .
റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എച്ച്.എസ് വിഭാഗം ബാന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ വെസ്റ്റ് ഫോർട്ടിലെ സെന്റ്.ആൻസ് സി.ജി.എസ് സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ ബാന്റ് ആദ്യാപകനെ നോക്കി ആഹ്ലാദത്തിൽ
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.ഡി ദേവാഗനയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന അച്ചാച്ചൻ വിനായകൻ
തൃശൂർ ഹോളി ഫാമിലി കോൺവന്റിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ ആർ.മേനോൻ ബഥനി എച്ച്.എസ്.എസ് കുന്നംകുളം
ഭരതനാട്യം മത്സരാർത്ഥിക്ക് ഐസ് കൊടുക്കുന്ന അമ്മ തൃശൂർ ഹോളി ഫാമിലി കോൺവെന്റിൽ നിന്നൊരു ദൃശ്യം
ചിരിയിലേക്ക് ... തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിരയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയതറിഞ്ഞ് സന്തോഷം പങ്കിടുന്ന ചെന്ത്രാപ്പിന്നി എച്ച്.എസ് കുട്ടികൾ.
സ്നേഹയൂട്ട്... ഭരതനാട്യ മത്സരത്തിന് ശേഷം വിശന്നിരുന്ന വിദ്യാർത്ഥിക്ക് ഭക്ഷണം വാരി കൊടുക്കുന്ന അമ്മ .
സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ കാസർഗോഡ് നീലേശ്വരം ആർ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ കാർത്തിക് സി.മാണിയൂറും അമൻ പി.വിനയും ചേർന്ന് തയ്യാറാക്കിയ വിസ്കോസിറ്റി ബേസ്‌ഡ് എക്സ്പിരിമെന്റ്
സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന എച്ച്.എസ്.എസ് വിഭാഗം പ്രവൃത്തിപരിചയ മത്സരത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച പാവകളുടെ ഫോട്ടോ ശാസ്ത്രമേളയുടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെടുക്കുന്നു
വലിച്ചിട് വലത്തേയ്ക്ക്... ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൊല്ലം ബീച്ചിൽ വനിത പ്രവർത്തകർക്കായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ നിന്ന്.
ബീച്ചിലെ ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ ജിയോ ബാഗുകളിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നിറയ്ക്കുന്നു. ആദ്യഘട്ടത്തിൽ 1950 ജിയോ ബാഗുകളാണ് ബീച്ചിന്റെ 150 മീറ്റർ നീളത്തിൽ നിരത്തുന്നത്
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂരിൽ എത്തിയ മന്ത്രിമാരുടെ സംഘത്തിൽപ്പെട്ട പി.രാജീവ്,കെ.രാജൻ, വി അബ്ദുറഹ്മാൻ , അഹമദ് ദേവർ കോവിൽ എന്നിവർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രഭാത നടത്തതിൽ
ഒരു നോക്കു കാണുവാൻ ...തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനായി സ്റ്റേജ് മറച്ചു കെട്ടിയിട്ടുള്ള തുണിയുയർത്തി നോക്കുന്ന കുട്ടികളും മുതിർന്നവരും.
സ്പെഷ്യൽ സെൽഫി...തൃശൂർ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് ആദരസൂചകമായി വഞ്ചിയിൽ 38തരം മത്സ്യങ്ങളാൽ നിർമ്മിച്ച ചിത്രം ഡാവിഞ്ചി സുരേഷ് പിണറായി വിജയന് കൈമാറിയ ശേഷം മന്ത്രിമാരോടൊപ്പം സെൽഫി എടുക്കുന്നു.
റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ സെന്റ്. ആൻസ് കോൺവെന്റിൽ സംഘടിപ്പിച്ച യുപി വിഭാഗം പെൻസിൽ ഡ്രോയിംഗിൽ മത്സരത്തിന് അനുവദിച്ച സമയം കഴിയാറയപ്പോൾ നിന്ന് കൊണ്ട് ചിത്രം പൂർത്തിയാക്കുന്ന മത്സരാർത്ഥി
നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വഴിയോരക്കച്ചവടങ്ങൾക്കായി ജില്ലയിലേക്കെത്തുന്നത്. ആലപ്പുഴ നഗരത്തിൽ പഴവീടിന് സമീപം റോഡരികലൂടെ അലങ്കാര പ്ലാസ്റ്റിക് പൂവുകൾ വിൽക്കാൻ നടക്കുന്നയാൾ
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് സ്വരാജ് റൗണ്ടിലൂടെ ബസിൽ വരുന്ന മുഖ്യമത്രിയും മറ്റ് മന്ത്രിമാരും.
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് മാർച്ച് സംഘടിപ്പിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ എന്നിവര്‍ സമീപം
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com