തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ " തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ " നടന്ന ഒന്നാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രഥമ തലേക്കുന്നിൽ പുരസ്‌കാരം സ്വീകരിക്കുവാനെത്തിയ ടി .പത്മനാഭൻ ഉദ്ഘാടകൻ ഡോ .ശശി തരൂർ എം .പി യുമായി സംഭാഷണത്തിൽ . പെരുമ്പടവം ശ്രീധരൻ സമീപം
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രഅലങ്കര ഗോപുരത്തിലെ കിളിവാതിലിൽ കൂടി പൂരം കാണുന്ന കുട്ടികൾ
ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പടയണിചടങ്ങിലെ അടവിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലം തുള്ളിയപ്പോൾ
കേരള മീഡിയ അക്കാഡമിയുടെ 2021 മികച്ച വാർത്താ ചിത്രത്തിനുള്ള പ്രത്യേക ജൂറി അവാർഡ് എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ലോക പ്രശസ്ത ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും ചെക്ക് സെന്റർ ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസത്തിന്റെ സ്ഥാപകയുമായ പാവ്‌ല ഹോൽകോവ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് സമ്മാനിക്കുന്നു. ചെയർമാൻ ആർ. എസ്. ബാബു, ഡോ. സെബാസ്റ്റ്യൻ പോൾ, തോമസ് ജേക്കബ്, സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ സമീപം
കേരള ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഹൈക്കോടതി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ച‌‌ടങ്ങിൽ പ്രഭാഷണം നടത്താനെത്തിയ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് വേദിയിൽ  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സീനിയർ അഡ്വ. ജാജു ബാബു എന്നിവരോടൊപ്പം
ബലാ ബലം ... തിരുവനന്തപുരം പാറ്റൂരിലെ സ്ത്രീയ്ക്കെതിരായ അക്രമത്തിൽ പൊലീസിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസിന്റെ ഷീൽഡ് പിടിച്ചെടുക്കുവാൻ ശ്രമിക്കുന്ന ജില്ലാ പ്രസിഡന്റ് ജയാ രാജീവ്
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
മാറ് മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിന് നാഗർകോവിലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനും സദസിനെ അഭിവാദ്യം ചെയ്യുന്നു
ടൂറിസം സീസൺകഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ തിരുവനന്തപുരം കോവളം തീരത്തെ ഒരു സന്ധ്യാ ദൃശ്യം
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,​000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി കനകക്കുന്നിന് മുന്നിൽ നിന്നാരഭിക്കാനിരുന്ന മിഡ്‌നൈറ്റ് ഫൺറൺ തുടങ്ങാൻ വൈകിയതിനെ തുടർന്ന് അമ്മയോടൊപ്പമെത്തിയ സാറ വീക്കിൽ താളംപിടിച്ചപ്പോൾ
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും
ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ.
കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത്
ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ
മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച
വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com