തൃശൂർ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പി കൊട്ടികലാശത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ യു.ഡി.എഫ്, എൻഡിഎ ,എൽ ഡി എഫ് പാർട്ടികൾ തങ്ങളുടെ ശക്തി തെളിയിക്കുന്നു
തൃശൂർ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൻ്റെ സിനിമയിലെ പാട്ടിനൊത്ത് നൃത്തം വക്കുന്നു
പീച്ചി കണ്ണാറയിൽ പൈപ്പ് പൊട്ടി വെള്ളം പുറത്തേക് ഒഴുകുന്നു
രാമേശ്വരം പാമ്പൻ പാലം-സമാന്തര പാലത്തിൻെറ പണികൾ പൂർത്തിയാകുന്നു
മറക്കരുത് കൈടയാളം...കെ.മുരളിധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വിളംബര ജാഥയിൽ പ്രചാരണ നോട്ടീസ് കൊടുക്കുന്ന പ്രവർത്തക.
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
വിജയം മാത്രം ലക്ഷ്യം...യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളിധരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്ന മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ.
പീച്ചി വെള്ളക്കാരിത്തടം ആനക്കുഴിയിൽ കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിൽ വീണ കാട്ടാനയുടെ ജഡം ലോറിയിൽ കയറ്റുന്നു
പീച്ചി വെള്ളക്കാരിത്തടം ആനക്കുഴിയിൽ കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിൽ വീണ കാട്ടാനയുടെ ജഡം ലോറിയിൽ കയറ്റി പോസ്റ്റ്മോർട്ടത്തിനായ് കൊണ്ട് പോകുന്നു
പീച്ചി വെള്ളക്കാരിത്തടം ആനകുഴിയിൽ കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറിൽ വീണ കാട്ടാനയുടെ ജഡം പുറത്തേയ്ക്ക് എടുക്കുന്നു
പീച്ചി വെള്ളക്കാരിത്തടം കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറിൽ വീണ കാട്ടാന ചെരിഞ്ഞപ്പോൾ
തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനായ് ജില്ലാ ആസൂത്രണ ഭവനിൽ ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തി ഫോറ്റസ് ഉദ്യോഗസ്ഥൻ മഷി പുരട്ടിയ കൈവിരൽ ഉയർത്തി കാണിക്കുന്നു
കേരള സർക്കാർ പിടിച്ചുവെച്ച വേതന കുടിശ്ശിക ഉടൻ നൽകണ മെന്നാവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളികൾ തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ
ഇരട്ട തീയാട്ട് ... കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്
നേർക്ക് നേർ...ചേമ്പർ ഓഫ് കൊമേഴ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ചേമ്പർ ഹാളിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥികളുമായുള്ള നേർക്കാഴ്ച പരിപാടിക്ക് എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറും,യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനും സൗഹൃദം പങ്കിടുന്നു൦.
ഇന്ത്യൻ പോസ്റ്റ്...വിവര സാങ്കേതിക വിദ്യയിൽ ലോകം മുൻപോട്ട് കുതിക്കുമ്പോഴും സാധാരണക്കാരൻ്റെ ആശ്രയമായ രാജ്യത്തെ പോസ്റ്റൽ സംവിധാനം ഇപ്പോഴും സജീവമാണ്. കാഞ്ഞിരപ്പള്ളി ജംഗ്ഷനിലെ പോസ്റ്റ് ബോക്സിൽ നിന്നും കത്തുകൾ എടുക്കുന്ന ജീവനക്കാരൻ
സമാപന താണ്ഡവം...തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് നടത്തിയ പകൽ വെടിക്കെട്ടിൽ നിന്നും.
അപ്പോ ഇനി അടുത്ത കൊല്ലത്തെ പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്തെത്തി ഉപച്ചാരം ചൊല്ലി പിരിയുന്നു. ഫോട്ടോ: അമൽ സുരേന്ദ്രൻ
ആറ്റിങ്ങൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടി ശോഭനയെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ .ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,നഗരസഭാ വാർഡ് കൗൺസിലർ പി.വി മഞ്ജു എന്നിവർ സമീപം
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com