തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് . കെ .എസ് ശ്രീനിവാസ് ,എം .വിജയകുമാർ ,മന്ത്രി അഹമ്മദ് ദേവർ കോവിൽ ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം .മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഷർട്ടിൽ പിൻ ചെയ്താണ് എം .വിൻസെന്റ് എം .എൽ .എ ചടങ്ങിനെത്തിയത്
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഷർട്ടിൽ പിൻ ചെയ്ത് എത്തിയ എം .വിൻസെന്റ് എം .എൽ .എ മന്ത്രി അഹമ്മദ് ദേവർ കോവിലുമായി സംഭാഷണത്തിൽ
96 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഹാസമാധിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്ന മഹാ സമാധി പൂജ .സ്വാമി സൂഷ്മാനന്ദ സമീപം
96 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി ശാരദാ മഠത്തിൽ നിന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ കലശവും വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണയാത്ര വൈദിക മഠം ,ബോധാനന്ദ സ്വാമി പീഠം ,വഴി മഹാസമാധിയിൽ എത്തിച്ചേർന്നപ്പോൾ .ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,സ്വാമി സൂഷ്മാനന്ദ ,സ്വാമി ശിവനാരായണ തീർത്ഥ ,ഉല്ലാസ് മോഹൻ ശാന്തി തുടങ്ങിയവർ സമീപം
ഞങ്ങളും ഉണ്ടേ ... സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ കയറാനുള്ള തിരക്ക്.
പുത്തൻ ഭാരത്...സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നിന്നും.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലിൽ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി
ഗുരു നന്മ...തൃശൂർ കുർക്കഞ്ചരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ഗുരുദേവ സമാധി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സമൂഹസദ്യയ്ക്ക് ഭക്ഷണം വിളമ്പുന്ന ബോബി ചെമ്മണ്ണൂർ.
. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തിറങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ എ.സി മൊയ്തീൻ എം.എൽ.എയുമായി സംസാരിക്കുന്നു പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം.കെ കണ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്നിവർ സമീപം
ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേ ഭാരത് ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
PHOTO
പുലർകാല മഞ്ഞ്.. മഞ്ഞണിഞ്ഞ ഒരു കുട്ടനാടൻ പ്രഭാതം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള നിന്നുള്ള ദൃശ്യം
കർഷകൻ...എറണാകുളം ആരകുന്നം കണിയാരുകുടിയിൽ കെ.വി. യോഹന്നാൻ തന്റെ വീട്ടിലെ കൃഷിയിടത്തിൽ
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തിൽ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്ന എ.സി മൊയ്തീൻ എം.എൽ.എ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ
അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തിൽ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ അഴിക്കോടൻ രാഘവന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് എ.സി മൊയ്തീൻ എം.എൽ.എ ,പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ തുടങ്ങിയവർ സമീപം
മുള്ളൻചീരയുടെ പൂവ് കൊത്തിതിന്നുന്ന ആറ്റക്കറുപ്പൻ പക്ഷി.കോട്ടയം കൊടിമതയിൽ നിന്നുള്ള കാഴ്ച
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ജൂഡോ മത്സരത്തിൽ നിന്ന്
റോഡിലെ കുഴികൾ മരണ കുഴികളായി എന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷന് മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ മഞ്ചപ്പെട്ടിയുമായി സംഘടിപ്പിച്ച ധർണ
  TRENDING THIS WEEK
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com