തൃശൂർ അയ്യന്തോളിലെ കുഴിയിൽ വീണ് ലാലൂർ സ്വദേശി ആബേൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ പ്രവർത്തകയുമായുള്ള പിടിവലിയിൽ തെറിച്ച് വീഴുന്ന വനിതാ പൊലീസുക്കാർ
പാത പിൻതുടരുവാൻ... ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കേൾവിശക്തിയില്ലാത്ത കുട്ടികൾക്കായി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ 'ശ്രുതിതരംഗം' പദ്ധതിയുടെ ചികിത്സാ സഹായം ഏറ്റുവാങ്ങുവാൻ വേദിയിലെത്തിയ കുട്ടിയുടെ ചെരിപ്പ് ഊരിപോയത് കണ്ട് എടുത്തുകൊണ്ടുവന്ന് അണിയിക്കുന്ന ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നോട്ട് ഫിറ്റ്..തൃശൂർ വടക്കുന്നാഥനിലെ ആനയൂട്ടിനു ശേഷം മലപ്പുറം പള്ളിക്കൽ മിനിമോൾ എന്ന ആനയുമായി മടങ്ങുകയായിരുന്ന ലോറിയ്ക്ക് ഫിറ്റ്നസും, ഇൻഷുറൻസും ഇല്ലാത്തതിനെ തുടർന്ന് കളക്ടറേറ്റിന് സമീപം എം.വി .ഡി പരിശോധനയിൽ പിടികൂടിയപ്പോൾ
തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ പങ്കെടുക്കാനെത്തിയ വിജയ് യേശുദാസ് അഭിവാദ്യം ചെയ്യുന്നു
വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്
പഴമയുടെ പുതുമ... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് തഴപ്പായും കുട്ടയും വാങ്ങിപ്പോകുന്ന വീട്ടമ്മ. പഴമയുടെ ഓർമ്മ പുതുക്കലായി നടക്കുന്ന സംക്രമ വാണിഭത്തിൽ മുറം, തഴപ്പായ, മൺചട്ടികൾ, കുട്ടകൾ തുടങ്ങി നിരവധി സാധനങ്ങൾ വിൽപ്പനക്കെത്തും. മഴ ശക്തമായതോടെ ഇത്തവണയും കച്ചവടം കുറഞ്ഞു.
മറ്റൊരു കര്‍ക്കിടകംകൂടി നാളെ രാമായണ മാസാരംഭം തുടക്കം തൃശൂർ തേക്കേമഠം മണ്ഡപത്തിൽ രാമയണം പാരയണം ചെയ്യുന്ന സതി ജനമനസ്സിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നല്‍കാനുമുള്ള അഭൗമ ശക്തിയുണ്ട് രാമായണ ശീലുകള്‍ക്ക്
ആനയൂട്ടിൻ്റെ തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെത്തിയ കൊമ്പന് പനമ്പട്ട നൽക്കുന്ന പാപ്പാൻ
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
പുത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ ഇഎൽഇപി പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായ് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച സുംബ
തൃശൂർ തെക്കേമഠം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആചാര്യ രത്നം പുരസ്കാരം തരണല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാടിന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നൽകുന്നു
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച താലുക്ക് തല പട്ടയം മേളയിൽ പട്ടയം ലഭിച്ച വയോധികയുമായി സൗഹൃദം പങ്കിടുന്ന മന്ത്രി കെ.രാജൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,പി.ബാലചന്ദ്രൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് വി.എസ് പ്രിൻസ് എന്നിവർ സമീപം
കൊല്ലം റേയില്‍വേ സ്റ്റേഷനില്‍ കമ്പി തകര്‍ന്നു വീണ് തലയ്ക്ക് പരുക്കേറ്റ ആശയെ ആശുപത്രിയിലേക്ക്
ചിയ്യാരത്ത് ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയ തൻ്റെ വീട്ടിൽ അവശ്യസാധനങ്ങൾ തിരയുന്ന ചെമ്പിശ്ശേരി ഓമന
കലക്കെന്ത് മഴ...സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദേശീയ താള വാദ്യോത്സവത്തിൽ നടക്കുന്ന മിഴാവിൽ ഇരട്ടത്തായമ്പക അക്കാഡമിയുടെ മുൻപിൽ വച്ചിരിക്കുന്ന എൽ.ഇ.ഡി സ്ക്രീനിൽ മഴയത്ത് നിന്ന് വീക്ഷിക്കുന്നയാൾ
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുൻ മന്ത്രി വി.എസ് സുനിൽകുമാറുമായി സൗഹൃദ സംഭാഷണത്തിൽ
മിനിസ്റ്റേഴ്‌സ് സ്ട്രോക്ക് ... തിരുവനന്തപുരം ഗോൾഫ് അക്കാഡമി സന്ദർശിച്ച കേന്ദ്രമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സ ഗോൾഫ് കളിക്കുന്നു
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ച യോഗം ജനറൽ വെള്ളാപ്പള്ളി നടേശനെ യൂണിയൻ ഭാരവാഹികളും മേഖലാ ചെയർമാന്മാരും ചേർന്ന് പുഷ്പ്പ ഹാരവും പുഷ്പ്പ കിരീടവും അണിയിച്ച് സ്വീകരിക്കുന്നു
കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,ജോയിന്റ് കൺവീനർ വി. ശശികുമാർ, കൺവീനർ സുരേഷ് പരമേശ്വരൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം
ആനയൂട്ടിൻ്റെ തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെത്തിയ കൊമ്പന് പനമ്പട്ട നൽക്കുന്ന പാപ്പാൻ
കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ അഭിവാദ്യം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com