ഇ'ച്ചിരി' ഉപ്പേരീം... സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങി വീട്ടിലെത്തിച്ചപ്പോൾ കിറ്റിനൊപ്പം കിട്ടിയ ഉപ്പേരി പൊട്ടിച്ച് കഴിക്കുന്ന ചേരിക്കൽ വീട്ടിൽ ഓമനയമ്മ. കോട്ടയം പഴയസെമിനാരിക്ക് സമീപത്തെ വീട്ടിലെ കാഴ്ച
കാത്തിരുന്ന് ... സെക്രട്ടേറിയറ്റിന് മുന്നിൽ എൽ .ജി .എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പ്ലക്കാർഡും പിടിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥി .നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത്
ഒരു ഫോട്ടോ ക്ലിക്ക് സെക്കൻഡ് ജലോപരിതലത്തിൽ വിരിയുന്ന ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രം സൃഷ്ടിച്ച് ആർ. ശ്രീരാജ്.
വയനാട് പുറക്കാടിയിലെ വയലിൽ ഞാറ് കെട്ടുന്നതിനിടയിൽ നൃത്തച്ചുവട് വയ്ക്കുന്ന മുത്തശ്ശി ; ഞാറ് നടുന്നതിനോടൊപ്പം നൃത്തവും സംഗീതവും ഒത്ത് ചേരുന്ന കമ്പള നാട്ടിയെന്ന ആഘോഷം മുൻപ് വയനാട്ടിലുണ്ടായിരുന്നു
'കള' കളയാം... വെണ്ട കൃഷിയിടത്തിലെ കള പറിച്ച് കളയുകയാണ് കർഷകൻ. മലപ്പുറം പിലാക്കലിൽ നിന്നുള്ള ദൃശ്യം
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിലെ വെള്ളക്കെട്ടിൽ പതിഞ്ഞ ഭൂപടങ്ങളുടെ പോസ്റ്റർ വിൽക്കുന്നയാളുടെ പ്രതിഫലന ചിത്രം
ജീവിതഭാരം... കൊവിഡിൽ തകർന്ന പല വ്യവസായ മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം നയിക്കാൻ തെരുവോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിൽപ്പനക്കുള്ള ബക്കറ്റുകൾ തലയിൽ വെച്ചും കയ്യിൽ പിടിച്ചും റോഡിലൂടെ നടന്ന് കച്ചവടം നടത്തുകയാണ് യുവാവ്. ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.
കുട്ട കണക്കെ...കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിലെ മൈതാനിയിൽ നടക്കുന്ന പാക്കിൽ സംക്രമവാണിഭത്തിന് ആചാരത്തിന്റെ ഭാഗമായി കുട്ടയും മുറവും വിൽക്കാനായെത്തിയ പാക്കനാരുടെ തലമുറയിൽപ്പെട്ട തങ്കമ്മയുടെ അടുത്ത് നിന്ന് സാധനം വാങ്ങുന്നവർ.
പുണ്യമാസമായ കർക്കടകത്തിൽ രാമായണ ശീലുകൾ രാമായണ മാല എന്നപേരിൽ അവതരിപ്പിക്കുകയാണ് 14കാരി കൃഷ്ണവേണി
പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന് ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം.
ശ്രീരാമ നാമം... ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസാരംഭം. മുത്തശ്ശി ചൊല്ലുന്ന രാമായണം കേട്ടിരിക്കുന്ന കുട്ടികൾ.
ഒന്ന് വേലിചാടിയതാ...കോട്ടയം പാമ്പാടി പങ്ങടയിലെ റബർത്തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ കുടുങ്ങിക്കിടന്ന കുറുക്കന്പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സകൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ കോടിമത മൃഗാശുപത്രിയിലെത്തിച്ചപ്പോൾ
പാലക്കാട് വാളയാർ ഭാഗങ്ങളിൽ ദിവസങ്ങളായി കൃഷി നാശം നടത്തിയ കാട്ടാനയെ വനപാലകർ ഉൾക്കാട്ടിലേക്ക് ഓടിച്ചു വിടുന്നെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ച് വരാറുണ്ട്. അയ്യപ്പൻ മലമുകളിൽ നിന്നുള്ള കാഴ്ച
പച്ചപ്പ് അണിഞ്ഞ്... വേനൽമഴ ഭാഗികമായി ലഭിച്ചതോടെ വരണ്ട് ഉണങ്ങിയ ഭൂമി പച്ചപ്പ് അണിഞ്ഞപ്പോൾ മേച്ചിൽപ്പുറങ്ങളിൽ എത്തിയ പോത്തുകൾ പാലക്കാട് കല്ലേക്കുളങ്ങര ഭാഗത്ത് നിന്നുള്ള കാഴ്ച
തിരിയുമോ ജീവചക്രം ... കൊവിഡ് വ്യാപന പശ്ചാതലത്തിൽ പാലക്കാട് ബി.ഒ.സി.റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ അറ്റകുറ്റപണി നടത്തുന്ന തൊഴിലാളികൾ.
നൂറ് മേനി വിളയിക്കാൻ ക്ഷമയോടെ ....വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ കൊത്തിതിന്നാൻ വരുന്ന പക്ഷികളെ പാത്രം കൊട്ടി പറപ്പിച്ച് വിടാൻ പാടശേഖരത്തിന് നടുവിൽ കാത്തിരിക്കുന്ന കർഷക തെഴിലാളി. കോട്ടയം കല്ലറ-വെച്ചൂർ പൂവത്തിക്കരി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച
മാസ്ക് ഇല്ലാത്തത്തിൽ കേസായോ ... കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കാളവണ്ടിയാത്ര സമാപിച്ച ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്ധ്യോഗസ്‌ഥൻ കൗതുകത്തോടെ കാളയെ തലോടുന്നു
  TRENDING THIS WEEK
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
പറവപ്പാടം... കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷിക്കായി ഒരുക്കുന്നതിനിടയിൽ ചെറുമീനുകളെ ഭക്ഷണമാക്കാനെത്തിയ കൊക്കുകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ഒരു ഫോട്ടോ ക്ലിക്ക് സെക്കൻഡ് ജലോപരിതലത്തിൽ വിരിയുന്ന ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രം സൃഷ്ടിച്ച് ആർ. ശ്രീരാജ്.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം അണക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
സ്ത്രീപീഡകനെ തുറുങ്കിലടയ്ക്കുക എന്നാവശ്യപ്പെട്ട് എറണാകുളം രാജേന്ദ്ര മൈതാനിയ്ക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സ്ത്രീ ശക്തി വേദിയുടെ നേതൃത്വത്തിൽ മയൂഖ ജോണി നയിക്കുന്ന പ്രതിഷേധ ജ്വാല ഉപവാസ സമരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com