വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,​000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി കനകക്കുന്നിന് മുന്നിൽ നിന്നാരഭിക്കാനിരുന്ന മിഡ്‌നൈറ്റ് ഫൺറൺ തുടങ്ങാൻ വൈകിയതിനെ തുടർന്ന് അമ്മയോടൊപ്പമെത്തിയ സാറ വീക്കിൽ താളംപിടിച്ചപ്പോൾ
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും
ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ.
കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത്
ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ
മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച
വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്
നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം
ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ്
ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ
കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ.
ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി.
കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്.
കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ
  TRENDING THIS WEEK
ഫയറല്ല ഫ്ളവർ...ബ്രഹ്മപുരം പ്ളാന്റിലെ തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ എം.ജി. രാജേഷിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥി
നെടുമങ്ങാടെത്തിയ ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേളനത്തിന് ശേഷം മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിനന്ദനങൾ അറിയിക്കാനെത്തിയ കുഞ്ഞ് പ്രവർത്തകയെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
താന്തോണി തുരുത്തിൽ നിന്ന് എറണാകുളം ബോട്ടു ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,​000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
വേനൽ ചൂട് അസഹ്യമായി വരുകയാണ് ദിനംപ്രതി. കാൽനട യാത്രികർക്ക് ആശ്വാസമായാ തണൽ വൃക്ഷങ്ങളിൽ പോലും തണലേകാൻ ചില്ലകളില്ല. കോഴിക്കോട് കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
ശക്തമായ വേനൽ ചൂടിൽ എറണാകുളം ടി.ഡി ക്ഷേത്രത്തിന് മുന്നിൽ പാത്രത്തിൽ നിറച്ച് വച്ചിരിക്കുന്ന വെള്ളം കുടിക്കുന്ന പ്രാവുകൾ
.പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം ആകാശപാതയുടെ പശ്ചാതലത്തിൽ അസ്തമന സൂര്യൻറെ കാഴ്ച
കണിക്കൊന്നയിലെ റോസ് മൈനകൾ....
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com