മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്
നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം
ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ്
ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ
കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ.
ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി.
കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്.
കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ
കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ
കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും
കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച
വട്ടമിട്ട് റാഞ്ചാൻ...സ്വകാര്യ വ്യക്തിയുടെ മീൻക്കെട്ടിലെ മീനുകൾക്ക് തീറ്റ കൊടുക്കാനായി ചെറുവള്ളത്തിൽ എത്തിയ മത്സ്യത്തൊഴിലാളിക്ക് ചുറ്റും മീനുകളെ റാ‌ഞ്ചാനായി വട്ടമിട്ട് പറക്കുന്ന പരുന്തുകൾ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
പുറത്ത്...പി.ജി ഡോക്ടർമാരും ഹൗസ് സർജൻ മാരും പണി മുടക്കിയതോടെ ചികിത്സ കിട്ടാതെ പുറത്ത് കാത്തിരിക്കുന്ന അമ്മയും കുഞ്ഞും.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം
അന്നം തേടുന്ന ചങ്ങാത്തം.... വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ
സായന്തനം... കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
വന്നു വസന്തകാലം...ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
  TRENDING THIS WEEK
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
ഒഴുകിവന്ന മാലിന്യം... മഴ വെള്ളപാച്ചിലിൽ മണിമലയാറ്റിൽ കൂടി ഒഴുകി വന്ന തടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഴയിടം പാലത്തിൽ കെട്ടി കിടന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
ഇരയെ കാത്തു... ചിന വല വലിക്കുമ്പോൾ കിട്ടുന്ന മീനിനെ പിടിക്കാൻ കാത്തു നിൽക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളം സൗത്ത് ഗേൾസ് സ്കൂളിലെ കുട്ടികൾ മടങ്ങിപോകാൻ ബസുകാത്തു നിൽക്കുന്നു.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com