ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ
കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ.
ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി.
കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്.
കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ
കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ
കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും
കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച
വട്ടമിട്ട് റാഞ്ചാൻ...സ്വകാര്യ വ്യക്തിയുടെ മീൻക്കെട്ടിലെ മീനുകൾക്ക് തീറ്റ കൊടുക്കാനായി ചെറുവള്ളത്തിൽ എത്തിയ മത്സ്യത്തൊഴിലാളിക്ക് ചുറ്റും മീനുകളെ റാ‌ഞ്ചാനായി വട്ടമിട്ട് പറക്കുന്ന പരുന്തുകൾ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
പുറത്ത്...പി.ജി ഡോക്ടർമാരും ഹൗസ് സർജൻ മാരും പണി മുടക്കിയതോടെ ചികിത്സ കിട്ടാതെ പുറത്ത് കാത്തിരിക്കുന്ന അമ്മയും കുഞ്ഞും.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം
അന്നം തേടുന്ന ചങ്ങാത്തം.... വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ
സായന്തനം... കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
വന്നു വസന്തകാലം...ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
ലോക ടെലിവിഷൻ ദിനം, സിനിമകൾ ഒ.ടി.ടിയിലും,സീരിയലുകൾ ഹോട്ട് സ്റ്റാറിലും കാർട്ടൂണുകൾ യൂട്യൂബിലും കണ്ടുതുടങ്ങിയതോടെ പ്രായ വിത്യാസമില്ലാതെ ടെലിവിഷനുകളെ ഏവരും തഴഞ്ഞുകഴിഞ്ഞിരിക്കുന്നു. കണ്ണൂർ തലശ്ശേരിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച.
അതുകലക്കി ... കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
ചുവടു തെറ്റാതിരിക്കാൻ ... സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി . സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത്
  TRENDING THIS WEEK
തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവകൃഷിയുടെ ഭാഗമായി 25 കിലോ തൂകംവരുന്ന ഞാലിപ്പൂവൻ കായയുടെ വിളവെടുപ്പ് സ്കൂൾ വിദ്യാർത്ഥികൾ നടത്തുന്നു.
ഉറിയിട്ട്... ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ടിൻഡെക്സ് 2022 വ്യവസായ കൈത്തറി പ്രദർശന മേളയിൽ എളവള്ളിയിലെ നവഭാരത് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയ ഉറിയുടെയും നെറ്റിപ്പട്ടങ്ങളുടെയും മാതൃകകൾ വിൽപ്പനക്കായ് ഒരുക്കി വയ്ക്കുന്നു.
എല്ലാം ശരിയാകുമോ... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കെറെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരായ കെ.രാധകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു എന്നിവർ.
ആർ.എസ്.എസ് പ്രവർത്തകനായ ഏലപ്പുള്ളി സഞ്ജിത്ത് കൊല കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോവുന്നു.
മലപ്പുറം ജില്ലാ ഒളിമ്പിക്സിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന 200 മീറ്റർ മിഡ്ലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് റോഷൻ.
പോപ്പുലർ ഫ്രണ്ട് -സി.പി.എം കൂട്ടുകെട്ടിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.
കൈ വിടാത്ത പ്രതീക്ഷ... കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയുടെ മുന്നിൽ ഉന്തു വണ്ടിയിൽ ചെറുനാരങ്ങാ വിൽക്കുന്നയാൾ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുനക്കര മൈതാനിയിലേക്ക് നടന്ന കൊടിമര ഘോഷയാത്ര.
പരുന്താട്ടം... എരുമേലി പേട്ടകെട്ടിൽ അയ്യപ്പൻ കോന്നി അവതരിപ്പിച്ച പരുന്താട്ടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com