TRENDING THIS WEEK
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
ഗോൾ... നവംബറിൽ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങാനിരിക്കെ പുതുവൈപ്പ് കണ്ടൽ കാടിനു സമീപത്തെ പാടത്തിലെ വെള്ളക്കെട്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
സ്മരണയിൽ... കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ജോർജ് ഈഡൻ സ്നേഹസ്മരണ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി സൗഹൃദം പങ്കുവയ്ക്കുന്ന എസ്. ശർമ്മ. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
മുന്നോട്ട് നയിച്ച്... ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്രയിൽ സൈക്കിളിൽ പങ്കെടുക്കുന്ന മുൻ മന്ത്രി സി.രവീന്ദ്രനാഥ്.
ജീവിതവണ്ടി... കൊച്ചിക്കായലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന മീൻപിടുത്തകാർ. സമീപത്തായി കടന്നു പോകുന്ന ബോട്ട്.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഓരോ വീട്ടിലും ത്രിവർണപതാക എന്ന ആഹ്വാന പ്രകാരം എറണാകുളം ജില്ലയിലെ വീടുകളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഉയർത്താനായി രണ്ടു ലക്ഷത്തിലദികം ത്രിവർണപതാക ഒരുക്കുകയാണ് കുടുംബശ്രീകൾ.
തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാനമണ്ഡപത്തിലെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
ഒത്തൊരുമിച്ച്... തൃശൂർ റിജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സമർപ്പണയുടെ രാമായണ ഫെസ്റ്റിൽ കവി മധുസൂദനൻ നായർക്ക് ശബരി സൽക്കാരം നൽക്കുന്ന നഞ്ചിയമ്മ ഫ്രെഫ. എം.കെ സാനു, മാർ അപ്രേം തിരുമേനി, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. സജി നാരായണൻ, ഗോപിനാഥ് വന്നേരി തുടങ്ങിയവർ സമീപം.