TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
എലിശല്യം വ്യാപകമായതോടെ നെൽപ്പാടത്ത് മടലിൽ തട്ട് നിർമ്മിച്ച് അതിന് മുകളിൽ എലിപ്പെട്ടി തയ്യാറാക്കി വെക്കുന്ന കർഷകൻ. എലിക്ക് കെണിയൊരുക്കിയ തട്ടിലേക്ക് എളുപ്പത്തിൽ കയറുവാനായി മടൽ മണ്ണിൽനിന്ന് ചരിച്ചുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ആലപ്പുഴ കൈനകരി നോർത്ത് പൊങ്ങാപ്പാടത്ത് നിന്നുള്ള കാഴ്ച.
മാറ് മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിന് നാഗർകോവിലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനും സദസിനെ അഭിവാദ്യം ചെയ്യുന്നു
ഫയറല്ല ഫ്ളവർ...ബ്രഹ്മപുരം പ്ളാന്റിലെ തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ എം.ജി. രാജേഷിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥി
നെടുമങ്ങാടെത്തിയ ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേളനത്തിന് ശേഷം മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിനന്ദനങൾ അറിയിക്കാനെത്തിയ കുഞ്ഞ് പ്രവർത്തകയെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച