ഓട്ടവീശ്... പാടശേഖരത്തിൽ നിന്ന് വെള്ളം കയറ്റിയിറക്കുന്നതിനാൽ ചെറുതോടുകളിൽ ഉൾപ്പടെ പൊടിമീനുകൾ സുലഭമാണ്. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ
നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വഴിയോരക്കച്ചവടങ്ങൾക്കായി ജില്ലയിലേക്കെത്തുന്നത്. ആലപ്പുഴ നഗരത്തിൽ പഴവീടിന് സമീപം റോഡരികലൂടെ അലങ്കാര പ്ലാസ്റ്റിക് പൂവുകൾ വിൽക്കാൻ നടക്കുന്നയാൾ
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് സ്വരാജ് റൗണ്ടിലൂടെ ബസിൽ വരുന്ന മുഖ്യമത്രിയും മറ്റ് മന്ത്രിമാരും
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ വേദിയിലേക്ക് മാർച്ച് സംഘടിപ്പിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു
ആശംസകൾ... നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ മണലൂർ നിയോജക മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബസിൽ ഇരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ഇതുവഴി ...നവകേരള സദസ്സിന്റെ ഭാഗമായി പാവറട്ടി സെന്റ്.ജോസഫ് സ്കൂളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും വഹിച്ചു കൊണ്ടുള്ള ബസ് കടന്നുവരുന്നു
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ ദാസ് ഹോട്ടലിൽ നിന്നും വാർത്ത സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം
കരിങ്കൊടി... തൃശൂർ രാമനിലയത്തിന് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
ആരവങ്ങളോടെ...തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിലേ നവകേരള സദസ്സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ . മന്ത്രി പി.എ മുഹമ്മദ് റിയാസ്, സേവിയർ ചിറ്റിലപ്പിള്ളി , വി.എൻ വാസവൻ, പി. രാജീവ് തുടങ്ങിയവർ സമീപം.
പരാതിയുണ്ട് ഏമ്മാനേ... തൃശൂർ മുളകുന്നത്തുക്കാവ് ആരോഗ്യ സർവ്വകലാശാല ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗിച്ചു കഴിഞ്ഞശേഷം പരാതിയുമായി വേദിയിലേക്ക് തള്ളി കയറാൻ ശ്രമിച്ച ആര്യപ്പാടം സ്വദേശി റഫീക്കിനെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
ചേലക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാർ എന്നിവർക്ക് വേദിയിൽപൂവും പുസ്തകവും നൽകാൻ തയ്യറായി നിൽക്കുന്ന കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ മുളങ്കുന്നത്ത്ക്കാവ് കിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിനിടെ അഞ്ച് മിനിറ്റ് കറണ്ട് പോയി വാർത്ത സമ്മേളനം തടസ്സപ്പെട്ടതിനെ തുടർന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി കാരണം ഫോണിൽ തിരക്കുന്നു മന്ത്രിമാരായ കെ.രാജൻ,ആർ.ബിന്ദു,ജെ.ചിഞ്ചുറാണി, വീണ ജോർജ്ജ് എന്നിവർ സമീപം
നവകേരള യാത്രക്കിടെ തൃശൂർ മുളങ്കുന്നത്ത്ക്കാവ് കിലയിൽ മുഖ്യമന്ത്രി പിണറായി വിജനെ ചെന്ന് കണ്ട് ഹസ്തദാനം ചെയ്യുന്ന കാഴ്ച പരിമിതിയുള്ള സംരംഭക ഗീത
നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ ചേലക്കര മണ്ഡലത്തിലെത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ബസിൽ നിന്ന് കൊണ്ട് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ഒലൂർ നിയോജക മണ്ഡലം നവ കേരള സദസ്സ് സംഘടിപ്പിക്കുന്ന മണ്ണുത്തി കാർഷിക സർവകലാശാല ഗ്രൗണ്ട് മന്ത്രി കെ.രാജൻ സന്ദർശിക്കുന്നു
തൃശൂർ കേരളവർമ്മ കോളേജിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റീകൗണ്ടിംഗിൽ വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ.എസ് അനിരുദ്ധനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന സഹപാഠികൾ
ആശ്വാസ കരയിലേക്ക്... പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം പുരോഗമിക്കുകയാണ്. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ.ആലപ്പുഴ പള്ളാത്തുരുത്തി എ.റ്റി.ഡി.സി കടവിൽ നിന്നുള്ള ദൃശ്യം
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്ന കാസർകോട് ചന്ദ്രഗിരിപ്പുഴയിലെ പറങ്കിമാവിൻ തുരുത്ത്
  TRENDING THIS WEEK
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുവാൻ മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് സമാരംഭം കുറിച്ച് മുതിർന്ന നേതാവ് ഓ.രാജഗോപാൽ ഭദ്രദീപം തെളിയിക്കുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍,സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ജില്ലാ അധ്യക്ഷൻ ലിജിന്‍ ലാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌ എന്നിവര്‍ സമീപം
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
പാപ്പാ സെൽഫീ.... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു
കേരളം മോഡിയാക്കാന്‍...കോട്ടയം എ.ബി വാജ്പേയ് ഭവനിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആമുഖ പ്രഭാഷണംനടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com