തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ യു.ഡിഎഫിന് വേണ്ടി അണിനിരന്ന പുലി
തൃശൂർ സ്വരാജ് റൗണ്ടിൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്ന് മൂന്ന് മുന്നണികൾക്ക് വിസിൽ മുഴക്കി മുന്നറിയിപ്പ് നൽക്കുന്ന പൊലീസ്
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിൻ്റെ ആവേശത്തിൽ നിയന്ത്രം വിട്ട് നൃത്തം ചെയ്ത സ്ത്രിയെ വനിത പൊലിസ് അനുനയിപ്പിച്ച് മാറ്റുന്നു
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിൽ തൃശൂർ മുൻസിപ്പൽ റോഡിൽ എൽഡിഎഫിന് വേണ്ടി അണിനിരന്ന പുലികൾ
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ പാർത്തും തോമസും . ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
ബൂത്തൊരുക്കാൻ... കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍.
കലാശക്കൊട്ട് അവസാനിപ്പിക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കെ, മൊബൈൽ ഫോണിൽ സമയം നോക്കുന്ന വെസ്സ് എസ്.ഐ ഷബ്നം.
തൃശൂർ കോർപറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ബിജെപി തമിഴ്നാട് ഘടകം ഉപാദ്ധ്യക്ഷ ഖുശ്ബു സുന്ദർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ ഗവ.കോളേജിൽ ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടിഗിനായി സജ്ജമാക്കുന്ന കമ്മീഷനിംഗിന് ശേഷം മടങ്ങവേ കോളേജിലെ ഊഞ്ഞാലിൽ ആടി റീൽസ് എടുക്കുന്ന യു.ഡി.എഫ് കുമരപുരം 19-ാംവാർഡ് സ്ഥാനാർത്ഥി ഗിരിജ മധു പൊതുവാൾ
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം സിന്തറ്റിക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് സ്ക്കൂൾ കായികമേളയുടെ ഉദ്ഘാടനം മത്സരാർത്ഥികളോടോപ്പം ഓടി ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കലക്ടർ അർജുൻപാണ്ഡ്യൻ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ
വോട്ടത്തോൺ റാലി... മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നു.
പൊന്നമ്പലം ദീപപ്രഭയിൽ... സന്നിധാനത്ത് തൃക്കാർത്തികയിൽ ആർ.എ.എഫ് പതിനെട്ടാംപടിക്ക് താഴേതിരുമുറ്റത്ത് പൂക്കളമൊരുക്കി ദീപം തെളിച്ചപ്പോൾ.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസാദമൂട്ടിനായി കറിക്ക് വെട്ടുന്ന ഭക്തർ
ഇത് പ്രസാദിന്... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ 51-ാം ഡിവിഷനിലെത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനാർത്ഥി എ. പ്രസാദിന് ഇല അട വായിൽ വച്ച് കൊടുക്കുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അസ്മിത സൗത്ത് സോൺ മേഖല വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ 58 കിലോ വിഭാഗം ക്ലീൻ ആൻ്റ് ജെർക്കിൽ 97 കിലോ ഉയർത്തി ഒന്നാം സ്ഥാനം നേടുന്ന തമിഴ്നാടിൻ്റെ വി.ആർ കനിക
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാലറ്റ് ബോക്സുകൾക്ക് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ബാലറ്റ് ബോക്സുകൾ ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നു
പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി ഗുഹ നൂഴുന്ന ഭക്തർ
  TRENDING THIS WEEK
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനുമായി സ്വകാര്യ സംഭാഷണം നടത്തുന്നു
ഡിസംബർ ആറിന്റെ പശ്ചാത്തലത്തിൽ പതിനെട്ടാംപടിക്ക് മുന്നിൽ ആർ.എ.എഫിന്റെ കാവൽ
തൃശൂർ കോർപറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ബിജെപി തമിഴ്നാട് ഘടകം ഉപാദ്ധ്യക്ഷ ഖുശ്ബു സുന്ദർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും വെള്ളം കുടിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം
ഡിസംബർ ആറിന് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ ജില്ലാ ഡോഗ് സ്ക്വാഡും ബോംബും സ്ക്വാഡും പരിശോധന നടത്തുന്നു
രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
വെച്ചൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊയ്‌തെടുത്ത നെല്ല് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ മൂടിയിട്ടിരിക്കുന്നു
കൊല്ലം കുരീപ്പുഴ അ‌യ്യൻകോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് ചിറ്റപ്പനഴികത്ത് കായൽവാരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചപ്പോൾ.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കോട്ടയം ഇല്ലിക്കൽ കവലയിൽ എൽ.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശ കൊട്ടിൽ കൊടി പാറിക്കുന്ന കുട്ടി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കൊടുങ്ങൂർക്കവലയിൽ എൻഡിഎ പ്രവത്തകർ നടത്തിയ കലാശ കൊട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com