മുള്ളൻചീരയുടെ പൂവ് കൊത്തിതിന്നുന്ന ആറ്റക്കറുപ്പൻ പക്ഷി.കോട്ടയം കൊടിമതയിൽ നിന്നുള്ള കാഴ്ച
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ജൂഡോ മത്സരത്തിൽ നിന്ന്
റോഡിലെ കുഴികൾ മരണ കുഴികളായി എന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷന് മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ മഞ്ചപ്പെട്ടിയുമായി സംഘടിപ്പിച്ച ധർണ
ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസമായ ഇന്നലെ തൃശൂർ കോർപറേഷൻ പരിസരത്ത് വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഓണം ബമ്പർ ലോട്ടറി വിൽക്കാൻ ശ്രമിയ്ക്കുന്ന വനിതാ ലോട്ടറി തൊഴിലാളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരത്തിൽ നിന്നും
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരത്തിൽ നിന്നും
കോഴിക്കോട് വീണ്ടും നിപാ റിപ്പോർട്ട് ചെയ്തതോടെ വവ്വാലുകൾ വീണ്ടും വില്ലന്മാരാകുകയാണ്.ബദാംകാ തിന്നുന്ന വവ്വാൽ കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ജനാധിപത്യ ഭരണഘടന പ്രകാരം സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ച കാഞ്ഞിരശേരി ഗാന്ധി സ്മാരക സ്കുളിലെ സേതുമാധവനെ മന്ത്രിമാരായ വി. ശിവൻകുട്ടി , കെ രാധാകൃഷ്ണൻ എന്നിവർ അഭിനന്ദിക്കുന്നു
മുള ദിനത്തോടനുബന്ധിച്ച് പീച്ചി കെ.എഫ്. ആർ.ഐയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ സാരിയിൽ മുള കൊണ്ടുള്ള ഡിസൈനുമായി മത്സരാർത്ഥികൾ
തൃശൂർ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി സംഘം റെയ്ഡ് നടത്തുമ്പോൾ ബാങ്കിന് പുറത്ത് നിൽക്കുന്ന സെൻട്രൽ റിസർവ് പൊലീസ്
തൃശൂർ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലേയ്ക്ക് റെയ്ഡിനായ് പോകുന്ന ഇഡി സംഘം
തുടങ്ങാം നിലമൊരുക്കി...  കൃഷിക്കായി ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന പത്തനംതിട്ട കോഴഞ്ചേരി സ്തുതിക്കാട്ടുപടി പാടത്ത് തീറ്റതേടിയെത്തിയ കൊക്കുകൾ.
ഇനിയും തണലേകും കോൺക്രീറ്റ് ചില്ലകൾ... പത്തനംതിട്ട കോളേജ് റോഡിന് സമീപത്തെ ഉപേക്ഷിച്ച കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ കൂടി മരത്തിന്റെ വേരുകൾ വളർന്നിറങ്ങിയപ്പോൾ
എറണാകുളം ഡിപ്പോയിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രസാദ് താനുമായി സൗഹൃദത്തിലായ കാക്കയ്ക്ക് ഭക്ഷണം നൽകുന്നു.
മണ്ണുത്തി ചിറക്കക്കോടിൽ കുടുംബ വഴക്കുമൂലം ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെത്തുടർന്ന് വെന്തുമരിച്ച മകൻ ജോജി പേരക്കുട്ടി ടെൻഡുൽക്കർ എന്നിവരുടെ മൃതദേഹങ്ങൾ തൃശൂർ മണ്ണുത്തി സെന്റ്.തോമസ് സി എസ്ഐ പള്ളിയിൽ പൊതുദർശനത്തിച്ച് വച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുമിത്രാധികൾ
തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മഴ മാറി വെയിൽ വന്ന നേരത്ത് തന്റെ പക്കലുള്ള സാരി അടക്കമുള്ള തുണിത്തരങ്ങൾ ഉണാക്കാനിട്ടിരിയ്ക്കുന്ന നാടോടി സ്ത്രീ
തൃശൂർ വടക്കുംനാഥ ക്ഷേത്രം കൂത്തമ്പലത്തിൽ ശ്രീകൃഷ്ണ ജയന്തി മുതൽ  വിജയദശമി വരെ 59 ദിവസം അരങ്ങേറുന്ന അമ്മന്നൂർ കുട്ടൻ ചാക്യരുടെ നേതൃത്വത്തിലുള്ള  ചാക്യർകൂത്തിന് തുടക്കമായപ്പോൾ
ജാഗ്രത മതി... നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തൃശൂർ തേക്കിൻക്കാടിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപറേഷൻ 51ാം ഡിവിൻ കൗൺസിലർ അനുപ് ഡേവീസ് കാടയ്ക്ക് പങ്കുണ്ടെന്ന് ആരോപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ കോർപറേഷൻ മാർച്ചിൽ പ്രതികാത്മകമായി പണം നിറച്ച ചാക്ക് ഉയർത്തി കാട്ടുന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടകണ്ടത്ത് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
എന്നാൽ എനിക്ക് കേസില്ല... തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കുഞ്ചാക്കോ ബോബൻ മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയ വിൻസി സോണി അലോഷ്യസുമായി സൗഹൃദസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നടൻ കുഞ്ചാക്കോ ബോബൻ, അലൻസിയർ, മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയ വിൻസി സോണി അലോഷ്യസ്, മികച്ച ബാലതാരത്തിനുള്ള (ആൺ) പുരസ്‌കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്‌കാരം നേടിയ തന്മയ സോൾ, മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ പി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com