HOME / GALLERY / SPORTS
കൈ'വിടാതെ...മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്‌ബാൾ ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനലിൽ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ ടീമിനെതിരെ പോയിന്റ് നേടാനുള്ള മാന്നാനം കെ.ഇ സ്കൂൾ ടീമിന്റെ ശ്രമം. കെ.ഇ വിജയിച്ചു
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും
കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ ഫൈനലിൽ പ്രമാടം നേതാജി സ്‌കൂളിന്റെ സ്മാഷ് തടയാൻ ശ്രമിക്കുന്ന പയ്യാമ്പറ ഗവ.സ്‌കൂളിന്റെ ശ്രമം
മാസ്റ്റേഴ്സ്... ലോക ചെസ്സ് റാങ്കിൽ മികച്ച 20 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും വുമൺ ഇൻറർനാഷണൽ മാസ്റ്റർ പദവി നേടിയ കല്യാണി സിരിനും തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിലെ രണ്ടാം നിലയിൽ നിഹാലിന് ആദരവോടെ ഒരുക്കുന്ന ഹാളിലിരുന്ന് ഇരുവരും സൗഹൃദ കരുനീക്കം നടത്തിയപ്പോൾ
വെള്ളിച്ചിരി വാനോളം... തൃശൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ കൈകളുയർത്തി സന്തോഷം പ്രകടിപ്പിച്ചപ്പോൾ. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, മുഹമ്മദ് അഷ്ഫാക് എന്നിവർ സമീപം.
ഇത് മാസ്... സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആദരവിൽ പങ്കെടുക്കാനെത്തിയ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. ഫുട്ബാൾ താരം ഐ.എം വിജയൻ, എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ സമീപം
കോട്ടയം താഴത്തങ്ങാടി വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന നിരണം ബോട്ട് ക്ലബ് പായിപ്പാടന്‍ ചുണ്ടനിൽ പരിശീലന തുഴച്ചില്‍ നടത്തുന്നു
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസ് ഗ്രൗണ്ടിൽ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനുള്ള നൃത്തത്തിൻ്റെ റിഹേഴ്‌സൽ നടത്തുന്ന വിദ്യാർത്ഥിനികൾ
സ്‌കൂള്‍ കായികമേളയുടെ ഭാഗമായി സിന്തറ്റിക് ട്രാക്കിലൂടെ ഓടി ഫിനിഷ് ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ധീന്‍
കോഴിക്കോട് ജില്ലാ സ്‌കൂള്‍ കായികമേള നടക്കുന്ന മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റ്ഹ്മാന്‍ സ്‌റ്റേഡിയത്തിലെ പൊട്ടിപ്പൊളിഞ്ഞ ട്രാക്കിൽ ഓടാനായി നിൽക്കുന്ന കുട്ടികൾ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ 800മീറ്റർ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ നിമിഷത്തിൽ കോതമംഗലം മാർ ബേസിലിലെ ഹുസ്‌ന ഫാത്തിമയുടെ ആശ്വാസ പ്രകടനം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഫോഴ്‌സാ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഫോഴ്‌സാ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഗോൾ നേടിയ ഫോഴ്‌സാ കൊച്ചിയുടെ രാഹുൽ രാജുവിന്റെ മുന്നേറ്റം
സമഗ്ര ശിക്ഷ കേരളം കോട്ടയം എം.ടി സെമിനാരി ഹയർ സെക്കഡറി സ്കൂൾ മൈതാനത്ത് നടത്തിയ ഉൾച്ചേർക്കൽ കായിക മേളയിൽ 14 വയസിന് മുകളിലുള്ള ആൺകുട്ടികളുടെ 400 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന കാഴ്ചപരിമിതിയുള്ള കോട്ടയം വെസ്റ്റ് ബി.ആർ.സിയുടെ ശരൺ മണി (ഒളശ്ശ ബ്ലൈൻഡ് സ്കൂൾ).എസ്.എച്ച്.മൗണ്ട് സ്കൂളിലെ വിനീതാണ് ശരൺ മണിക്ക് ഗൈഡ്റണ്ണറായത്.
കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജ് മൈതാനത്ത് നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും ഹാമർ ത്രോയിലും സ്വർണ്ണം നേടിയ ലിൻ്റ എൽസ തോമസ്. സി.കെ.എം എച്ച്.എസ്.എസ് കോരുത്തോട്.
കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജ് മൈതാനത്ത് നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംമ്പിലും, ഹൈജംമ്പിലും സ്വർണ്ണം നേടിയ മുരിക്കുംവയൽ ജി.വി. എച്ച്.എസ്.എസിലെ അബിയ ആൻ ജിജി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് മൈതാനത്ത് നടന്ന വന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈ ജമ്പിൽ റെക്കാഡോടെ സ്വർണം നേടിയ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അനുഗ്രഹ കൃഷ്ണൻ
രണ്ടും കൽപ്പിച്ച്... കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജ് മൈതാനത്ത് നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തിൽ മഴയിൽ വെള്ളം കെട്ടിക്കിടന്ന് ചെളിയായ ട്രാക്കിലൂടെ ഓടുന്ന മത്സരാർത്ഥി. പാലായിലെ സിന്തറ്റിക് ട്രാക്കിന്റെ നവീകരണം പൂർത്തിയാകാത്തതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിലെ താൽക്കാലിക മൈതാനത്തേക്ക് മത്സരങ്ങൾ മാറ്റിയത്.
  TRENDING THIS WEEK
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളപ്പിറവി ദിനമായ ഇന്നലെ മലയാള ഭാഷ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി 'കേരളം കേരളം കേളികൊട്ടുയുരന്ന കേരളം" എന്ന വരികൾ ആലപിക്കുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ സമീപം
പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്ലൈവുഡ് കമ്പനികൾക്കെതിരെ മലങ്കര ജലാശയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ഇളംദേശത്തുനിന്ന് ആലക്കോട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിൽ ഗാന്ധിജിയുടെ വേഷത്തിലെത്തിയ ഇടുക്കി വെട്ടിമറ്റം സ്വദേശി തോമസ് കുഴിഞ്ഞാലിൽ സമരം നിയന്ത്രിക്കാനെത്തിയ പൊലീസിന് മുന്നിൽ
എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന കഥകളിയിൽ നിന്ന്
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളപ്പിറവി ദിനമായ ഇന്നലെ മലയാള ഭാഷ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി 'കേരളം കേരളം കേളികൊട്ടുയുരന്ന കേരളം" എന്ന വരികൾ ആലപിക്കുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ സമീപം
തെരുവുവിളക്കിന് കീഴിലിരുന്ന് പഠിച്ച എബ്രഹാം ലിങ്കൺ ഒരുപാട് പേർക്ക് പ്രചോദനമായിട്ടുണ്ട്. സ്കൂളിലേക്ക് പോകവേ ഓട്ടോയിലിരുന്ന് പഠിക്കുന്ന ഈ കുട്ടികളും മറ്റുള്ളവർക്ക് മാതൃകയാകട്ടെ.എറണാകുളം കോർപറേഷൻ ഓഫീസിന് മുന്നിലെ റോഡിൽ നിന്നുള്ള കാഴ്ച
കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കോഴിക്കോട് പയ്യമ്പ്ര ഗവ.എച്ച് എസ്.എസിനെതിരെ പത്തനംതിട്ട പ്രമാടം നേതാജി ഗവ.എച്ച് എസ്. എസ് പോയിന്റ് നേടുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന നേതാജി സ്‌കൂളിന്റെ കോച്ച്. മഴ കാരണം മത്സരം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇരുടീമുകളേയും ജേതാക്കളായി പ്രഖ്യാപിച്ചു
കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ ഫൈനലിൽ പ്രമാടം നേതാജി സ്‌കൂളിന്റെ സ്മാഷ് തടയാൻ ശ്രമിക്കുന്ന പയ്യാമ്പറ ഗവ.സ്‌കൂളിന്റെ ശ്രമം
ഗുഡ്സ് ഓട്ടോറിക്ഷയുടെ മുകളിൽ അപകടകരമായി യാത്ര ചെയ്യുന്ന ലോഡിംഗ് തൊഴിലാളികൾ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ടൗൺ ഹാളിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡിൽ വെൽഡ് ചെയ്യുന്ന തൊഴിലാളികൾ
എറണാകുളം ചിൽഡ്രൻസ് പാർക്കിൽ ടൂറിനെത്തിയ കുരുന്നുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com