HOME / GALLERY / SPORTS
കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം.പി മന്ത്രി കെ.രാജുവിന് ഹോക്കി ബോൾ തട്ടി നൽകുന്നു. മന്ത്രി കെ.രാജു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനു മുന്നോടിയായി പരിശീലനം നടത്തുന്ന ആന്ധ്ര വിമൻസ് ഹോക്കി ടീം.
ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനായി എത്തിയ ഹോക്കി താരങ്ങൾ ഇന്നലെ വൈകിട്ട് കൊല്ലം ബീച്ചിൽ പരിശീലനത്തിന് എത്തിയപ്പോൾ. ഇനിയുള്ള 19 ദിവസങ്ങൾ കൊല്ലത്തിന് ഹോക്കി ആരവങ്ങളാണ്.
കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പതിനാറ് വയസിന് മുകളിൽ ടിം കട്ട യിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ടീമിന്റെ പ്രകടനം
കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരത്തിൽ നിന്ന്
ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിന മത്സരം ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന്.
മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരം.
ശരവേഗത്തിൽ... തൃശൂർ പുത്തൻപീടിക തോന്ന്യാപാടത്ത് നടക്കുന്ന ഋഷഭ യാഗം കാർഷികോത്സവത്തിൽ സംഘടിപ്പിച്ച കന്നുപൂട്ടൽ മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഭാരം ഉയർത്തി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നമന്ത്രി ഇ.പി. ജയരാജൻ.
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരളാ എഫ്‌സിയും ചെന്നൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
തൃശൂർ തോപ്പ് സ്‌റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വെയ്‌റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 66 കിലോഗ്രാം വിഭാഗക്കാരുടെ സ്‌കോട്ട് ഇനത്തിൽ ഒന്നാം സ്ഥാനം നേടുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ സി.പി മിഥുൻ.
ആവേശം... കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോഴുള്ള ആരാധകരുടെ ആഹ്ളാദം.
അടിച്ച്, തിമിർത്ത്... കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ ഗോൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വാളറ്റ്കോ ഡ്രോബറോബിന്റെ ആഹ്ളാദം.
തിരുവനന്തപുരം, കാര്യവട്ടം എൽ.എൻ.സി.പി.ഇ. ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്.
തിരുവനന്തപുരം, കാര്യവട്ടം എൽ.എൻ.സി.പി.ഇ. ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 16, 5 കിലോമീറ്റർ സ്ക്രാച്ച് റൈസ് ആൺ വിഭാഗ മത്സരത്തിൽ നിന്ന്.
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം ഒഗ്ബച്ചേവ് ഗോൾ നേടിയപ്പോഴുള്ള ആഹ്ളാദം
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനില ആയപ്പോൾ നിരാശയിൽ ഇരിക്കുന്ന ബ്ളാസ്റ്റേഴ്സ് ആരാധിക
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം പ്രശാന്തിന്റെ ഗോൾ ശ്രമം
കണ്ണൂരിൽ ഗോ ഗെറ്റേഴ്സ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് കുട്ടികളുടെ പ്രകടനം വീക്ഷിക്കുന്നു.
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com