HOME / GALLERY / SPORTS
കളി വേറെലെവൽ... തൃശൂർ പിഡബ്യുഡി ഗെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചെസ് പ്രതിഭാ ആദരം ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി.ശരവണനും ചേർന്ന് 20 പ്രതിയോഗികളെ നേരിടുന്നു. ആദ്യമായിട്ടാണ് അന്താരാഷ്ട്രതാരങ്ങളുമായി ഏറ്റുമുട്ടന്ന ഇത്തരത്തിലുള്ളൊരു ചെസ്സ് മത്സരം കേരളത്തിൽ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിദ്യാർത്ഥികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, പ്രായമായവർ എന്നിവർ പങ്കെടുത്തു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളത്തിൻ്റെ സോയൽ ജോഷിയുടെ മുന്നേറ്റം മേഘാലയ താരം തടഞ്ഞപ്പോൾ.
എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയ‌ർ ലീഗിൽ കേരള ബ്ലാസ്റ്റഴ്സ് എഫ്.സിയും സായ് സെന്റർ കൊല്ലവും ഏറ്റുമുട്ടുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രെഡ്സ് എഫ്.സിയും സായ് സെന്റർ കൊല്ലവും ഏറ്റുമുട്ടുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ട്രാവൻകൂർ റോയൽസ് എഫ്.സിയും സായ് സെന്റർ കൊല്ലവും തമ്മിൽ ഏറ്റുമുട്ടുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാഡമിയും ലിറ്റിൽ ഫ്ളവർ ബോസ്കോ ഫുട്ബാൾ അക്കാഡമിയും ഏറ്റുമുട്ടുന്നു.
ആലപ്പുഴയിൽ വച്ച് നടന്ന 47മത് സംസ്ഥാന ശരീര സൗന്ദര്യമത്സരത്തിൽ വിജയിച്ച ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ളബിലെ വിമൽ ലാലു (ജൂനിയർ മിസ്റ്റർ കേരള), ഹരീദ് ഹംസ (മിസ്റ്റർ കേരള ഫിറ്റ്നസ് ഫിസിക്ക് ), എം.കെ. കൃഷ്ണേന്ദു (മിസ് കേരള ബോഡി ബിൽഡിംഗ്) എന്നിവർ കോച്ച് ജയറാം സജീവിനൊപ്പം.
തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ പെൺകുട്ടികളുടെ ബാക്സ് ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന ശ്രേയകമാൽ.
ഗോളാക്കല്ലേ... ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ്റെ തൃശൂർ സിറ്റിയുടെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി സോമിൽ റോഡിലെ ടറഫ് കോർട്ടിൽ തൃശൂർ സിറ്റി വനിതാ പൊലീസും കോർപറേഷൻ കൗൺസിലർ ടീമും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ്‌ ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ആൻസി സോജന്റെ ആഹ്ളാദം.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ്‌ ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ആൻസി സോജൻ.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സിയും കോവളം എഫ്.സിയും ഏറ്റുമുട്ടുന്നു.
മിസ്റ്റർ കോട്ടയം....കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസ്സിയേഷൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കോട്ടയമായ അനന്തു അനീഷ്
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ മാർ അത്തനേഷ്യസ് എഫ്.സിക്കെതിരെ ഗോൾഡൻ ത്രെഡ്സ് എഫ്.സിയുടെ ഇസഹാക്ക് നുഹു സെയ്ദുവിന്റെ മുന്നേറ്റം.
എം.എസ്.പി അസിസ്റ്റൻ്റ് കമാണ്ടൻ്റ് എ.സക്കീറിൻ്റെ വിരമിക്കലിനോടനുബന്ധിച്ച് കേരള പോലീസ് വെട്രൻസും മലപ്പുറം വെട്രൻസും തമ്മിൽ കോട്ടപ്പടി ടർഫിൽ നടന്ന ഫുഡ്ബാൾ മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സിയുടെ ഗോൾ ശ്രമം തടുക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി ഗോൾ കീപ്പർ മുഹമ്മദ് മുർഷിദ്
മലപ്പുറം ജില്ലാ ഒളിമ്പിക്സിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന 200 മീറ്റർ മിഡ്ലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് റോഷൻ.
വിജയ ചിരി... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ ഒളിമ്പിക് ഗെയിംസ് ഫ്രീ സ്റ്റെൽ 50 മീറ്റർ നീന്തൽ ഒന്നാം സ്ഥാനം നേടുന്ന എസ്. അൽജന തൃശൂർ. ചാവക്കാട് ഡി.ഇ ഓഫീസിലെ ക്ലാർക്കാണ്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കോവളം എഫ്.സിക്കെതിരെ മുത്തൂറ്റ് ഫുട്ബാൾ അക്കാഡമിയുടെ കെ. മുഹമ്മദ് ആഷിഖിന്റെ മുന്നേറ്റം
കോട്ടയം ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വൂഷു അണ്ടർ 56 വിഭാഗം ഫൈനൽ മത്സരത്തിൽ ഷെറിനെതിരെ മെറിൻ മേരി ജെയിംസ് പോയിൻറ് നേടുന്നു.മെറിൻ മേരി ജയിംസ് ജേതാവായി.
  TRENDING THIS WEEK
പാലക്കാട് മുട്ടികുളങ്ങര എ.ആർ. ക്യാമ്പിലെ പൊലീസുക്കാരായ അശോകനു മോഹൻ ദാസ് എന്നിവർ ക്യാമ്പിന് സമീപം പാഠ ശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയായ സുരേഷിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലിൻചുവടിലെ ഫ്ലാറ്റ് സാമുച്ചയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി വോട്ടർമാർക്കൊപ്പം.
പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ അശോകന്റ മൃതദേഹം കണ്ട് കരയുന്ന ബന്ധു അശോകനു മോഹൻദാസും ക്യാമ്പിന് പുറക്ക് വശത്തുള്ള പാഠ ശേഖരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു.
പോരുന്നോ കൂടെ... വെള്ളൂർ കെ.പി.പി.എൽ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരായ പി.രാജീവിനോടും വി.എൻ വാസവനോടും സൗഹൃദ സംഭാഷണം നടത്തുന്ന മോൻസ് ജോസഫ് എം.എൽ.എ. ജോസ്. കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ്‌ തുടങ്ങിയവർ സമീപം.
കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനേത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വരുന്ന ഇരുപത്തിരണ്ടാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ശക്തമായ മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നിലെ റോഡ് വെള്ളത്തിലായപ്പോൾ.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
മഴ മഴ കുട കുട... മഴ ശക്തമായതോടെ കുട വിപണിയും സജീവമായി. കോട്ടയം ചന്തക്കവലയിലെ കടയിൽ നിന്ന് കുടകൾ വാങ്ങുന്ന കുടുംബം.
കണ്ണീർപാടം... കോട്ടയം തിരുവാർപ്പ് ജെ.ബ്ലോക്ക് പാടശേഖരത്തിലെ തൊമ്മിക്കരിയിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കിളിർത്ത് നിൽക്കുന്നത് കാണിക്കുന്ന കർഷകൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com