ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
പെൺ പയറ്റ്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണുരും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഓ റഗ്ബി... തൃശൂർ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടച്ച് റഗ്ബി അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പ് മുൻ കായിക മന്ത്രി ഇ.പി ജയരാജൻ എം.എൽ.എ റഗ്ബി ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 4 , 400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു. 4x400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു.
പറന്നുയർന്ന് വിജയത്തിലേക്ക്... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 3000 മീറ്റർ സ്റ്റീപ്പിൾസിൽ ഒന്നാം സ്ഥാനം നേടിയ പുനലൂർ എസ്.എൻ കോളജിലെ മേഘമധു സഹതാരത്തെ പിൻതള്ളിമുന്നോട്ട് കുതിക്കുന്നു.
വില്ലഴകിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംമ്പ് മത്സരത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം.
കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം.
പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ.
സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്.
കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം.
മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം.
TRENDING THIS WEEK
നോട്ട പിശകില്ലല്ലോ ഒപ്പിടാം... തൃശൂർ മുളങ്കുന്നത്ത്ക്കാവിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ്ധധാരികളുടെ പേരടങ്ങിയ ഫയൽ ഒപ്പിടാനൊരുങ്ങുന്നു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ സമീപം.
വിശ്വാസ വഴിയിൽ കപ്പൽ പ്രദക്ഷിണം... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
ഇരുതലയൻ... ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ റീജണൽ തിയറ്റർ അങ്കണത്തിൽ സ്ഥാപിച്ച കയർമാറ്റ് കൊണ്ടുണ്ടാക്കിയ ശില്പം.