TRENDING THIS WEEK
നോട്ട പിശകില്ലല്ലോ ഒപ്പിടാം... തൃശൂർ മുളങ്കുന്നത്ത്ക്കാവിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ്ധധാരികളുടെ പേരടങ്ങിയ ഫയൽ ഒപ്പിടാനൊരുങ്ങുന്നു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ സമീപം.
വിശ്വാസ വഴിയിൽ കപ്പൽ പ്രദക്ഷിണം... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
ഇരുതലയൻ... ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ റീജണൽ തിയറ്റർ അങ്കണത്തിൽ സ്ഥാപിച്ച കയർമാറ്റ് കൊണ്ടുണ്ടാക്കിയ ശില്പം.
തുരുമ്പ് പിടിച്ച തീതുപ്പി... ഫോർട്ട് കൊച്ചി ബീച്ചിൽ ചരിത്ര ശേഷിപ്പായി ബീച്ചിൽ വച്ചിരിക്കുന്ന പീരങ്കിക്കുള്ളിൽ പുല്ലുവളർന്നപ്പോൾ.
കോട്ടയം നഗരസഭയിലെ അഴിമതിക്കും വികസന സ്തംഭനത്തിനുമെതിരെ സി.പി.എം. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭാ ഉപരോധ സമരം സി.പിഎം. ജില്ലാ സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യുന്നു.
നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്ര മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് ആർ. രാജീവ്, പി.അനിൽകുമാർ, ഇന്ദിര രാജപ്പൻ, ജിജിമോൻ ഇല്ലിച്ചിറ, ജയൻ പള്ളിപ്പുറം, ദിലീപ് കുമാർ കൈപ്പുഴ, ശ്രീദേവ് കെ. ദാസ്, തുടങ്ങിയവർ സമീപം.
കോട്ടയം നഗരസഭയിലെ അഴിമതിക്കും വികസന സ്തംഭനത്തിനുമെതിരെ സി.പി.എം. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഉപരോധിച്ച് സമരം നടത്തുമ്പോൾ ഓഫീസിൽ കയറാനാകാതെ വെളിയിൽ കാത്ത് നിൽക്കുന്ന ജീവനക്കാർ.
ചൂണ്ടുവിരൽ ആർക്കുനേരെ... അമ്പലപ്പുഴ നീർക്കുന്നം വടക്ക് തീരദേശത്ത് ഉണ്ടായ കടലാക്രമണത്തിൽ വീട് തകർന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്ന സമീപത്തെ ഫിഷറീസ് വകുപ്പ് കെട്ടിടത്തിന് മുന്നിൽ കൂടിനിൽക്കുന്ന വീട്ടമ്മമാർ. 43 കോടി ചിലവിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തിനിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അടുത്തിടെ മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോദ്ഘാടനം നടത്തിപോയിട്ടും ഒരു കല്ലുപോലും ഇട്ടില്ലെന്നുള്ളതാണ് ഇവരുടെ പ്രധാന ആക്ഷേപം.
നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രക്ക് തുടക്കം കുറിച്ച് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദ്യ താല സമർപ്പണം നടത്തുന്നു.
ദേശവിളക്ക്... തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന റഷ്യയിൽ നിന്നെത്തിയ വിദ്യാർത്ഥിനി.