HOME / GALLERY / SPORTS
വിജയ ചിരി... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ ഒളിമ്പിക് ഗെയിംസ് ഫ്രീ സ്റ്റെൽ 50 മീറ്റർ നീന്തൽ ഒന്നാം സ്ഥാനം നേടുന്ന എസ്. അൽജന തൃശൂർ. ചാവക്കാട് ഡി.ഇ ഓഫീസിലെ ക്ലാർക്കാണ്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കോവളം എഫ്.സിക്കെതിരെ മുത്തൂറ്റ് ഫുട്ബാൾ അക്കാഡമിയുടെ കെ. മുഹമ്മദ് ആഷിഖിന്റെ മുന്നേറ്റം
കോട്ടയം ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വൂഷു അണ്ടർ 56 വിഭാഗം ഫൈനൽ മത്സരത്തിൽ ഷെറിനെതിരെ മെറിൻ മേരി ജെയിംസ് പോയിൻറ് നേടുന്നു.മെറിൻ മേരി ജയിംസ് ജേതാവായി.
അക കണ്ണിലൂടെ .... കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈഡും പാലക്കാട് ധോണി ലീഡ് കോളേജ് മാനേജ്മെൻ്റ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല സീനിയർ വിഭാഗം ചെസ് മത്സരത്തിൽ കോഴിക്കോട് കൊട്ടാരക്കൂത്ത് സ്വദേശിയായ പി.കെ.മുഹമ്മദ് സാലിയും പാലക്കാട് കാരാക്കുറിശ്ശി പി.ആർ.രാജേഷും തമ്മിൽ നടന്ന മത്സരത്തിൽ പി.കെ.മുഹമ്മദ് സാലി വിജയിച്ചു.
കേരള ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡും പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റെും നേതൃത്വത്തിൽ കാഴ്ച പരിമിതരുടെ സംസ്ഥാന തല ചെസ് ടൂർണമെൻ്റ്.
പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ നടന്ന എം.ജി.സർവകലാശാല അത്ലറ്റിക്ക് മീറ്റ്,കെ.ശ്വേത, സ്റ്റീപ്പിൾ ചേസ് ,ഒന്നാം സ്ഥാനം, എം. എ. കോളേജ്,കോതമംഗലം
പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ നടന്ന എം.ജി.സർവകലാശാല അത്ലറ്റിക്ക് മീറ്റിൽ ആൺ,പെൺ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ എം.എ.കോളേജ്,കോതമംലം
പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എം.ജി. സർവകലാശാല അതലറ്റിക്ക് മീറ്റിൽ ആണുങ്ങളുടെ ഡിസ്കസ്ത്രോയിൽ കോതമംലം എം.എ. കോളേജിലെ ആൻഡ്രിക്ക് മൈക്കിൾ ഫെർണാണ്ടസ് മീറ്റ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്നു.
പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എം.ജി. സർവകലാശാല അതലറ്റിക്ക് മീറ്റിൽ ആണുങ്ങളുടെ ട്രിപ്പിൾ ജംപിൽ കോതമംലം എം.എ. കോളേജിലെ ആകാശ് എം.വർഗീസ് ഒന്നാം സ്ഥാനം നേടുന്നു.
കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹർഡിൽസ് ( ബോയ്സ് ) ഒന്നാം സ്‌ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മുഹമ്മദ് ലസാൻ
കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ ( ബോയ്സ് ) ഒന്നാം സ്‌ഥാനം നേടിയ ആലപ്പുഴ എസ് .ഡി കോളേജിലെ വിജയ് നിക്‌സൺ
കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ( ബോയ്സ് ) ഹൈ ജമ്പിൽ ഒന്നാം സ്‌ഥാനം നേടിയ ശാസ്‌താം കോട്ട ഡി .ബി കോളേജിലെ ജിത്തു ജോൺസൺ
എം.ജി. സർവകലാശാല അത്‌ലറ്റിക് മീറ്റിൽ, സ്നേഹ എസ്.എസ്, 100 മീറ്റർ, ഒന്നാംസ്ഥാനം, അസംപ്ഷൻ കോളേജ്, ചങ്ങനാശേരി.
കേരള സർവ്വകലാശാല അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹർഡിൽസ് (ഗേൾസ്) ഒന്നാം സ്‌ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ അപർണ റോയ്.
കേരള സർവ്വകലാശാല അത്‌ലറ്റിക് മീറ്റിൽ ഹൈജമ്പ് (ഗേൾസ്) ഒന്നാം സ്‌ഥാനം നേടിയ തിരുവനന്തപുരം ആൾ സെയിന്റ്‌സ് കോളേജിലെ ഭൂമിക സേവ്യർ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ഓംകാർ നാഥ് ,100 മീറ്റർ ,ഒന്നാംസ്ഥാനം എം.എ.കോളേജ്, കോതമംഗലം
ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെയും "നവ കേരളം,നവ കെ.എസ്.ഇ.ബി"ആശയപ്രചാരണത്തിന്റെയും ഭാഗമായി പട്ടം വൈദ്യുത ഭവൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വനിതാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു.വി.കെ.പ്രശാന്ത് എം.എൽ.എ,കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ബി.അശോക് ഐ.എ.എസ്,ഡയറക്ടർ(ഇൻഡിപെൻഡന്റ്‌)അഡ്വ.വി.മുരുഗദാസ്,റീസ്,സൗര,സ്പോർട്സ് ആൻഡ് വെൽഫയർ ഡയറക്ടർ ആർ.സുകു തുടങ്ങിയവർ സമീപം
എം.ജി.സർവകലാശാല അത്‌ലറ്റിക് മീറ്റിൽ, സി.അർ അനിരുദ്ധ് 400 മീറ്റർ, ന്നാംസ്ഥാനം ,എം.എ. കോളേജ്, കോതമംഗലം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ഇൻ്റർ കോളേജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടുന്ന തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ സാന്ദ്ര ബാബു.
ചിറകടിച്ചുയർന്ന്... കാലിക്കറ്റ് യൂണവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം അണ്ടർ 23 ലോങ് ജംപിൽ വെള്ളി നേടുന്ന മുഹമ്മദ് അനസ് നടുത്തൊടി. അനസിന് ജന്മനാ ഇടത് കൈയില്ല. ഈ വർഷം ബാംഗ്ലൂരിൽ വെച്ച് നടന്ന ദേശീയ പാര അത്ലറ്റിക്സ് ചാമ്പ്യഷിപ്പിൽ അനസ് വെള്ളി നേടിയിരുന്നു.
  TRENDING THIS WEEK
തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവകൃഷിയുടെ ഭാഗമായി 25 കിലോ തൂകംവരുന്ന ഞാലിപ്പൂവൻ കായയുടെ വിളവെടുപ്പ് സ്കൂൾ വിദ്യാർത്ഥികൾ നടത്തുന്നു.
ഉറിയിട്ട്... ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ടിൻഡെക്സ് 2022 വ്യവസായ കൈത്തറി പ്രദർശന മേളയിൽ എളവള്ളിയിലെ നവഭാരത് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയ ഉറിയുടെയും നെറ്റിപ്പട്ടങ്ങളുടെയും മാതൃകകൾ വിൽപ്പനക്കായ് ഒരുക്കി വയ്ക്കുന്നു.
വിജയ ചിരി... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ ഒളിമ്പിക് ഗെയിംസ് ഫ്രീ സ്റ്റെൽ 50 മീറ്റർ നീന്തൽ ഒന്നാം സ്ഥാനം നേടുന്ന എസ്. അൽജന തൃശൂർ. ചാവക്കാട് ഡി.ഇ ഓഫീസിലെ ക്ലാർക്കാണ്.
ആർ.എസ്.എസ് പ്രവർത്തകനായ ഏലപ്പുള്ളി സഞ്ജിത്ത് കൊല കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോവുന്നു.
പോപ്പുലർ ഫ്രണ്ട് -സി.പി.എം കൂട്ടുകെട്ടിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.
ശരണം വിളിയുടെ ശംഖനാദം...ഭക്തഭന തിരക്കിൽ ശരണം വിളിയാൽ മുകരിതമായ ശബരിമല ശ്രീകോവിലിന് സമീപം ശംഖനാദം മുഴക്കുന്ന ഭക്തൻ. മകരവിളക്ക് അടുത്തതോടെ അയ്യപ്പസന്നിധിയിലേക്ക് തീർത്ഥാടകരുടെ പ്രവാഹമേറി
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുനക്കര മൈതാനിയിലേക്ക് നടന്ന കൊടിമര ഘോഷയാത്ര.
പരുന്താട്ടം... എരുമേലി പേട്ടകെട്ടിൽ അയ്യപ്പൻ കോന്നി അവതരിപ്പിച്ച പരുന്താട്ടം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് മുന്നിൽ മൊഴി കൊടുത്ത ശേഷം സംവിധായകൻ ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളെ കണ്ടപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com