HOME / GALLERY / SPORTS
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 400മി ജൂനിയർ ഗേൾസ് ഓട്ടത്തിൽ സ്വർണം നേടുന്ന കോഴിക്കോട് ബാലുശ്ശേരി ജി.ജി.എച്ച്. എസ്.എസ് വിദ്യാർത്ഥിനി പ്രതിഭ വർഗീസിന്റെ പ്രകടനം നോക്കിക്കാണുന്ന ഒളിമ്പ്യൻ പി.ടി. ഉഷ. ഉഷ സ്കൂളിലെ താരമാണ് പ്രതിഭ
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 400 മി സീനിയർ ബോയ്സ് ഓട്ടത്തിൽ സ്വർണം നേടുന്ന പാലക്കാട് ബി.ഇ. എം.എച്ച്.എസ്.എസ് വിദ്യാർത്ഥി എ. രോഹിത്
സ്വർണ നിമിഷം... സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടുന്ന എറണാകുളം മാർബേസിൽ എച്ച്.എസിലെ വർഷാ അതീഷ.
സ്വർണ നിമിഷം... സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ സ്വർണം നേടുന്ന തൃശൂർ നാട്ടിക ജി.എച്ച്.എസ്.എസിലെ ആൻസി സോജൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ വിഭാഗം ഡിസ്ക്കസ് ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം അതുല്യ.പി.എ (എച്ച്.എസ്.ജി.എഫ്.എച്ച്.എസ്.എസ്, നാട്ടിക, തൃശൂർ).
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈ ജമ്പിൽ സ്വർണം നേടിയ തൃശ്ശൂർ കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ് വിദ്യാർത്ഥി വിജയ് കൃഷ്ണ.
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കല്ലടി എച്ച്.എസ്.എസ്. പാലക്കാടിന്റെ സി. ചാന്ദ്നി സ്വർണം നേടുന്നു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മാർ ബേസിൽ എറണാകുളത്തിന്റെ എൻ.വി. അമിത്ത് സ്വർണം നേടുന്നു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ 3000 മീറ്ററിൽ ജി.എച്ച്.എസ്. പട്ടച്ചേരി പാലക്കാടിലെ ജെ. റിജോയ് സ്വർണം നേടുന്നു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ 3000 മീറ്ററിൽ കോഴിക്കോട് ഹോളി ഫാമിലി എച്ച്.എസിലെ കെ.പി. സനിഗ സ്വർണം നേടുന്നു.
സ്വർണ തുള്ളികൾ... കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 3000മി ഓട്ടത്തിൽ സ്വർണം നേടിയ കോഴിക്കോട് കാട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് വിദ്യാർത്ഥിനി കെ.പി. സനിക.
സ്വർണ്ണ ചാട്ടം... കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ വിഭാഗം ലോംഗ്ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ്.പി.കെ, ഐഡിയൽ ഇ.എച്ച്.എസ്.കടകശേരി, മലപ്പുറം.
സംസ്ഥാന കായിക മേളയ്ക്ക് മുന്നോടിയായി കണ്ണൂർ മങ്ങാട്ട്പറമ്പിലെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾ.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പിയൻമാരായ നെയ്യാറ്റിൻകര ഉപജില്ല ടീം അംഗങ്ങൾ.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ നിന്ന്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കായികമേളയിൽ നടന്ന ജൂനിയർ പെൺകുട്ടികളുടെ 3കിലോമീറ്റർ വാക്കിൽ നിന്ന്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ജില്ലാ കായികമേളയിൽ നിന്ന്.
ആലപ്പുഴ റെവന്യൂ ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ച ആലപ്പുഴ ഉപജില്ല കായികതാരങ്ങൾ
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com