HOME / GALLERY / SPORTS
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികളുടെ ആഹ്ളാദപ്രകടനം.
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഡൂര്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലിൽ പി.എം.എസ്.എ.എം.എ.എച്ച്. ചെമ്മങ്കടവ് 'ബി' ടീമും സായ് കൊല്ലവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കി കിരീടം ഹോക്കി ഹരിയാനക്ക്. ഫൈനൽ മത്സരത്തിൽ ഹോക്കി ഹരിയാനയും സായിയും ഏറ്റുമുട്ടിയപ്പോൾ ഹരിയാന വിജയിച്ചു.
കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കിയുടെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമിയും സായിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. സായി ജേതാക്കളായി.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ മധ്യപ്രദേശ് ഹോക്കി അക്കാദമി ഹോക്കി പഞ്ചാബിനെ നേരിടുന്നു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഷോട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ അങ്കമാലി എഫ്.ഐ.എസ്.എ.ടിയിലെ അനന്യ ടി. ജിത്ത്.
കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന വഞ്ചി തുഴയൽ മത്സരം.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ ഉത്തർപ്രദേശ് ഹോക്കിയും ഹോക്കി ചണ്ഡീഗഡും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളവും ഹോക്കി മധ്യപ്രദേശ് തമ്മിലുള്ള മത്സരത്തിൽ നിന്ന്. ഹോക്കി മധ്യപ്രദേശ് ജേതാക്കളായി.
ചെന്നൈയിൻ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഓഗ്‌ബെച്ചേ ഗോൾ നേടുന്നു.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ കേരളം ഹോക്കി ഹിമാചലിനെ നേരിടുന്നു. മത്സരത്തിന് കേരളത്തിന് തോൽവി.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന് രാവിലെ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തിയപ്പോൾ. നാളെ ചെന്നൈ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിടിച്ച അറുപത്തിഒന്നാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളവും ഹോക്കി ഒഡീഷ തമ്മിലുള്ള മത്സരത്തിൽ നിന്ന്. ഹോക്കി ഒഡീഷ ജേതാക്കളായി.
മലപ്പുറം എം.എസ്.പി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജൻഡർ ന്യൂട്രൽ ഫുട്ബോൾ ടൂർണമെന്റിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കിയിൽ സ്പോട്സ് അക്കാദമി ഒഫ് ഗുജറാത്ത് ഹോക്കി അക്കാദമിയും ശസ്ത്രസീമാബലും തമ്മിലുള്ള മത്സരം.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ യൂക്കോ ബാങ്കും ഹോക്കി ഡൽഹിയും തമ്മിലുള്ള മത്സരം. യൂക്കോ ബാങ്ക് ജേതാക്കളായി.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഡൽഹിയും ആന്ധ്ര ഹോക്കി അസോസിയേശനും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
അമ്മയുടെ വേർപ്പാട്..., കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു
പിക് പോക്കറ്റ്... തൃശൂർ മൃഗശാലയിൽ അമ്മു എന്ന് വിളിക്കുന്ന ആറ് വയസുള്ള പുള്ളിമാൻ തങ്ങളുടെ കൂടിന്റെ കീപ്പറുടെ പോക്കറ്റിൽ നിന്നും പഴം എടുത്ത് തിന്നുന്നു പേരെടുത്ത് വിളിച്ചാൽ ഓടി വരുന്ന അമ്മു മൃഗശാല കാണാൻ വരുന്നവരുടെ മനം കവർന്നിരിക്കുകയാണ്.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണമറിഞ്ഞ് എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകൻ ക്സിം ജോസ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നു.
ചൂട് കനത്തതോടെ തൊഴിലാളികൾ ചൂട് കുറഞ്ഞ സമയം നോക്കിയാണ് പണിയിടങ്ങളിൽ ഇറങ്ങുന്നത്. ചൂടോന്ന് ശമിച്ചത് നോക്കി കോട്ടയം കുമരകം കവണാറ്റിൻ കരയിലെ പാടശേഖരത്തിൽ നിന്ന് വൈക്കോൽ കയറ്റുന്ന തൊഴിലാളി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com