TRENDING THIS WEEK
തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിന്റെ കാൽനാട്ട്കർമ്മം നിർവഹിച്ചപ്പോൾ.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി.വി.പാറ്റും സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ റൂമിനു മുമ്പിൽ കാവൽ നിൽക്കുന്ന ബി.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ. കോഴിക്കോട് ജെ.ഡി.റ്റി യിൽ നിന്നുള്ള ദൃശ്യം.
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടൻമാർ.
തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ സാനിറ്റൈസർ നൽകി തെർമ്മൽ സ്കാൻ ചെയ്യുന അദ്ധ്യാപകർ.
തിരുവനന്തപുരം നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളായ ദിയ, ഇഷാനി എന്നിവർ കാഞ്ഞിരംപാറ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ.
തിരുവനന്തപുരം ജഗതി യു.പി.എസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വന്ന എ.കെ ആന്റണി, ഭാര്യ എലിസബത്ത് ആന്റണി, മക്കളായ അജിത്ത് ആന്റണി, അനിൽ ആന്റണി, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ എന്നിവർ. തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് ശിവകുമാർ സമീപം.