HOME / GALLERY / SPORTS
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
പെൺ പയറ്റ്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണുരും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഓ റഗ്ബി... തൃശൂർ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടച്ച് റഗ്ബി അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പ് മുൻ കായിക മന്ത്രി ഇ.പി ജയരാജൻ എം.എൽ.എ റഗ്ബി ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 4 , 400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു. 4x400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു.
പറന്നുയർന്ന് വിജയത്തിലേക്ക്... തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 3000 മീറ്റർ സ്റ്റീപ്പിൾസിൽ ഒന്നാം സ്ഥാനം നേടിയ പുനലൂർ എസ്.എൻ കോളജിലെ മേഘമധു സഹതാരത്തെ പിൻതള്ളിമുന്നോട്ട് കുതിക്കുന്നു.
വില്ലഴകിൽ... തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന 83- മത് കേരള യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംമ്പ് മത്സരത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം.
കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം.
പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ.
സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്.
കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം.
മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്.
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ഗുളികൻ തെയ്യം.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com